ഈ പഞ്ചാബി സുന്ദരി പ്രിയയെ മറികടക്കുമോ? ; ഇപ്പോൾ ഇവളാണ് നാഷണൽ ക്രഷ്

ഏതെങ്കിലും ഒരു പെണ്ണ് ഒന്നു ചിരിച്ചു കാട്ടിയാൽ പിന്നെ എല്ലാവരും അവരുടെ പിന്നാലെയാണെന്ന് പരാതി പറയുന്ന ചങ്ക്സിന്റെ ശ്രദ്ധയ്ക്ക്. ആ പറഞ്ഞത് അസൂയയുടെ പുറത്താണെങ്കിലും സംഗതി സത്യമാണ്. കണ്ണിറുക്കിയും പുരികമുയർത്തിയും ഒറ്റരാത്രികൊണ്ട് പ്രശസ്തയായ പ്രിയ പ്രകാശ് വാര്യർക്ക് വെല്ലുവിളിയായെത്തിയിരിക്കുന്നത് ഒരു പഞ്ചാബി സുന്ദരിയാണ്. പേര് ഹിമാൻഷി ഖുറാന.

നാഷണൽ ക്രഷ് ഇപ്പോൾ ഇവളാണെന്നാണ് സമൂഹമാധ്യമങ്ങളിലെ ചുള്ളന്മാർ പറയുന്നത്. പഞ്ചാബി സുന്ദരിയുടെ ചിരിയിലാണ് ആരാധകർ മൂക്കുംകുത്തി വീണത്. 2011ലെ മിസ് ലുധിയാന മത്സരത്തിലെ വിജയിയാണ് കക്ഷി. ദിനംപ്രതി ഇവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ആരാധകർ കൂടിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ പോയാൽ പ്രിയ പ്രകാശ് വാര്യർ ഉടൻ തന്നെ ഔട്ട് ആകുമെന്നാണ് ആരാധകർ പറയുന്നത്.

സൂപ്പർഹിറ്റ് മ്യൂസിക് വിഡിയോ ആൽബങ്ങളിലൂടെയാണ് ഇപ്പോൾ ഈ പഞ്ചാബി സുന്ദരി വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. ചെറുപ്പം മുതൽ തന്നെ അഭിനയത്തിലും മോഡലിങ്ങിലും താൽപ്പര്യമുണ്ടായിരുന്ന ഹിമാൻഷി ഏവിയേഷൻ ബിരുദം നേടിയ ശേഷമാണ് സ്വപ്നത്തിലേക്ക് ചുവടുവെച്ചത്.