പതിനൊന്നു വയസ്സേയുള്ളൂ സ്നീഹാല്‍ വിജയ് എന്ന പെണ്‍കുട്ടിക്ക്. ബുദ്ധിശക്തിയില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ സ്റ്റീഫനെയും ഹോക്കിങിനെയും പിന്നിലാക്കിയവള്‍ എന്നാണ് ഇവൾക്കുള്ള വിശേഷണം. മെന്‍സാ ഐക്യൂ ടെസ്റ്റിലാണ് ശാസ്ത്രപ്രതിഭകളെ പോലും ഈ മിടുക്കി തോൽപ്പിച്ചുകളഞ്ഞത്. കാറ്റെല്‍III B (cattell III B) പേപ്പറിലാണ് 162 സ്‌കോര്‍ നേടി ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെക്കാളും സ്നീഹാല്‍ മികച്ച വിജയം നേടിയത്.
ഇന്ത്യക്കാരായ സ്വാതന്ത്ര്യന്റെയും നിറ്റിക്കയുടെയും മകളാണ് സ്നീഹാല്‍. മുതിര്‍ന്നവര്‍ക്കു പോലും 161 ആണ് സ്‌കോര്‍ നില എന്നിരിക്കെയാണ് 11 വയസ്സുകാരിയുടെ വിജയം അദ്ഭുതമാകുന്നത്. മാതാപിതാക്കളെ പോലും ഈ വിജയം ഞെട്ടിച്ചിട്ടുണ്ട്. സ്‌കൂളില്‍ നിന്ന് ഞാന്‍ മടങ്ങിയെത്തിയപ്പോള്‍ ഡാഡി എന്നോട് പറഞ്ഞു നിനക്ക് നല്ലൊരു വാര്‍ത്തയുണ്ടെന്ന്. എന്നാല്‍ അതൊരു തമാശ പോലെയാണെനിക്ക് തോന്നിയത്. പിന്നീടാണ് റിസള്‍ട്ടിന്റെ കാര്യം അറിയുന്നത് സ്നീഹാര്‍പറയുന്നു.
മകള്‍ക്ക്ഇത്രയും വലിയൊരു വിജയം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്ന് അമ്മയും പറയുന്നു. പക്ഷേ മകളുടെ അനലറ്റിക്കല്‍ മൈന്‍ഡ് അമ്മയെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഹൈ ഐ ക്യൂ സൊസൈറ്റിയാണ് ബ്രിട്ടീഷ് മെന്‍സാ. ലോകവ്യാപകമായി 110,000 അംഗങ്ങളുണ്ട്. എട്ടുശതമാനത്തോളം അംഗങ്ങള്‍ 16 വയസ്സില്‍ താഴെ പ്രായമുള്ളവരും 35 ശതമാനം സ്ത്രീകളുമാണ്. മെന്‍സായില്‍ അംഗത്വം നേടണമെങ്കില്‍ ഒരേയൊരു വഴിയേയുള്ളൂ. ബുദ്ധിശക്തി തെളിയിക്കുക. സമാനചിന്താഗതിക്കാരായ ആളുകളുമായി തങ്ങളുടെ അറിവുകളും താൽപ്പര്യങ്ങളും മെന്‍സായിലെ അംഗങ്ങള്‍ പങ്കുവയ്ക്കുന്നു. 1946 ല്‍ ശാസ്ത്രജ്ഞനും അഭിഭാഷകനുമായിരുന്ന ലിയോണല്‍ വെയര്‍ ആണ് ഇത് സ്ഥാപിച്ചത്.