Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൺലൈൻ പ്രണയങ്ങളിൽ സ്ത്രീകൾ തിരയുന്നത്

x-default 40 വയസ്സിൽ താഴെയുള്ള സ്ത്രീകളാണു തങ്ങളുടെ താൽപര്യങ്ങൾക്കും അഭിരുചിക്കുമനുസരിച്ച് പുരുഷ സൗഹൃദങ്ങൾ തിരഞ്ഞെടുക്കുന്നത്.

ഓൺലൈൻ ലോകത്തു സൗഹൃദങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സ്ത്രീകൾ കൂടുതൽ സെലക്റ്റീവ് ആയിക്കൊണ്ടിരിക്കുന്നു. ഇക്കാര്യത്തിൽ പുരുഷൻമാർ പ്രത്യേകശ്രദ്ധയൊന്നും കാണിക്കുന്നില്ലെങ്കിലും പ്രായം ഏറുന്നതനുസരിച്ച് കുറച്ചു ശ്രദ്ധ കാണിക്കുന്നുമുണ്ട്. പുരുഷൻമാരുടെയും സ്ത്രീകളുടെയും സമീപനങ്ങളെക്കുറിച്ചും താൽപര്യങ്ങളെക്കുറിച്ചും നടത്തിയ ഏറ്റവും പുതിയ പഠനത്തിലാണ് കണ്ടെത്തൽ.

40 വയസ്സിൽ താഴെയുള്ള സ്ത്രീകളാണു തങ്ങളുടെ താൽപര്യങ്ങൾക്കും അഭിരുചിക്കുമനുസരിച്ച് പുരുഷ സൗഹൃദങ്ങൾ തിരഞ്ഞെടുക്കുന്നത്. സ്നേഹബന്ധം ആരംഭിക്കാൻ സ്ത്രീകൾ മാനദണ്ഡമാക്കുന്ന പ്രധാന ഘടകം വിദ്യാഭ്യാസം.  തങ്ങളുടെ അതേ വിദ്യാഭ്യാസ യോഗ്യതയുള്ളവരിലേക്കു സ്ത്രീകൾ വളരെപെട്ടെന്ന് ആകർഷിക്കപ്പെടുന്നു. തങ്ങളേക്കാൾ കൂടുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവരിലും താൽപര്യമുണ്ട്. വിദ്യാഭ്യാസത്തെ ബുദ്ധികൂർമതയുടെ സൂചനയായി സ്ത്രീകൾ കാണുന്നു. അതുകൊണ്ടുതന്നെ വിദ്യാഭ്യാസയോഗ്യതയ്ക്കും അവർ പ്രാധാന്യം നൽകുന്നു. വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കു സമൂഹത്തിൽ ലഭിക്കുന്ന സ്ഥാനവും പ്രധാനപ്പെട്ട ഒരു ഘടകമാണ്. 

സ്ത്രീകളെന്നോ പുരുഷൻമാരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും സദാ സജീവമാണ് ഓൺലൈൻലോകത്ത്. വിവരസാങ്കേതിക വിദ്യാ വിപ്ലവം സാധ്യമാക്കിയ അത്ഭുതലോകത്ത്. കൂടുതൽ സമയം ഓൺലൈൻ ലോകത്തു ചെലവഴിക്കുന്നതനുസരിച്ച് സൗഹൃദങ്ങളും ബന്ധങ്ങളും കൂടുന്നുണ്ട്. ഒപ്പം തകർച്ചകളും ശത്രുതയും. നിമിഷങ്ങളുടെ ആയുസ്സുള്ള സൗഹൃദങ്ങൾ മുതൽ രക്തബന്ധത്തേക്കാൾ തീവ്രമായ ബന്ധങ്ങളും സ്ഥാപിക്കപ്പെടുന്നു. ആരോഗ്യകരമായ ബന്ധങ്ങൾ അപൂർവമായെങ്കിലുമുണ്ട്. കുടുതൽ അവസരങ്ങളിലും അടുത്ത ബന്ധം ശത്രുതയിലേക്കും സംശയത്തിലേക്കും കലഹങ്ങളിലേക്കുമൊക്കെയാണു സ്ത്രീ–പുരുഷൻമാരെ നയിക്കുന്നത്. വർധിച്ചുവരുന്ന സൈബർ കേസുകൾ തന്നെ തെളിവ്. 

സത്യം മറച്ചുവയ്ക്കുകയും കള്ളം പറയുകയും പ്രചരിപ്പിക്കുകയുമാണ് മിക്ക അവസരങ്ങളിലും. ദൈനംദിന ജീവിതത്തിൽ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നുവർ ബന്ധങ്ങളെയും സൗഹൃദങ്ങളെയും അഭയമായി സ്വീകരിക്കുന്നു; ആശ്വാസം കണ്ടെത്തുന്നു. പക്ഷേ, പങ്കാളികൾക്കിടയിൽ പുലർത്തേണ്ട വിശ്വസ്തത നഷ്ടപ്പെടുന്നതോടെ ഒരേ വീട്ടിൽ ശത്രുക്കളായി കഴിയുന്നവരുമുണ്ട്. ജീവിതത്തിലെ സാധാരണ സാഹചര്യങ്ങളിൽ മാത്രമല്ല ഓൺലൈൻ ലോകത്തും വിവേചനശക്തി ഉപയോഗിച്ചും ധാർമികതയും സത്യസന്ധതയും നഷ്ടപ്പെടുത്താതെയും മുന്നോട്ടുപോകുക മാത്രമാണു പോംവഴി.