ഐക്യുലെവലിൽ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റീനെ പിന്നിലാക്കി മൂന്നുവയസ്സുകാരി. ബ്രിട്ടനില്‍ നിന്നുള്ള ഒഫീലിയ മോര്‍ഗന്‍ ആണ് ഈ അദ്ഭുത ബാലിക. ഓരോരുത്തരുടെയും ഐക്യുലെവൽ മറ്റുള്ളവരുടേതിൽ നിന്ന് വ്യത്യസ്തമായിരിക്കും. എന്നാല്‍ അപൂര്‍വം ചിലര്‍ വളരെ ഉയര്‍ന്ന തോതിലുള്ള ഐക്യുവുമായി ജനിക്കാറുണ്ട്. ഇതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ഐക്യുവുള്ള വ്യക്തിയായി കണക്കാക്കിയിരിക്കുന്നത് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റീനെയാണ്. നിലവിലുള്ള ആ റെക്കാര്‍ഡാണ് മൂന്നുവയസ്സുകാരി തകര്‍ത്തിരിക്കുന്നത്.
എട്ടാം മാസം മുതല്‍ സംസാരിച്ചുതുടങ്ങിയ ഒഫീലിയ വളരെ പെട്ടെന്ന് തന്നെ അക്കങ്ങളും അക്ഷരങ്ങളും ഹൃദിസ്ഥമാക്കി. ഒരു വയസ്സിന് മുമ്പുതന്നെ പല കാര്യങ്ങളും മനപ്പാഠമായിരുന്നു. മകളുടെ ഈ പ്രത്യേകതകള്‍ ആദ്യം മനസ്സിലാക്കിയത് അമ്മയാണ്. അമ്മ വിദഗ്ധരുടെ നിർദേശമനുസരിച്ച് നടത്തിയ ഐക്യൂ ടെസ്റ്റിലാണ് ഒഫീലിയായുടെ ഐക്യു ലെവൽ ആൽബർട്ട് ഐൻസ്റ്റിനേക്കാൾ കൂടുതലാണെന്ന് തെളിഞ്ഞത്.
ഐക്യു ടെസ്റ്റിൽ 171 സ്‌കോറാണ് ഒഫീലിയ നേടിയത്. ഐക്യു ലെവലിൽ മുൻപന്തിയിൽ നിന്നിരുന്ന പതിനൊന്നുകാരന്‍ അർണവ് ശര്‍മ്മയുടെയും പന്ത്രണ്ടുകാരന്‍ രാഹുലിന്റെയും റെക്കോർഡ് ഭേദിച്ചാണ് ഒഫീലിയ മുന്നിലെത്തിയത്. ബ്രിട്ടനിലെ ഏറ്റവും സ്മാര്‍ട്ട് കുട്ടികളെന്ന വിശേഷണം സ്വന്തമാക്കിയ ഇവരുടെ സ്‌കോര്‍ നില 162 ആയിരുന്നു. ഇതോടെ ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും വലുതുമായ ഐക്യു സൊസൈറ്റിയായ മെന്‍സയിലെ അംഗമായിരിക്കുകയാണ് ഒഫീലിയ. പുസ്തകങ്ങള്‍,കമ്പ്യൂട്ടര്‍,അക്കങ്ങള്‍ എന്നിവയൊക്കെയാണ് ഒഫീലയയ്ക്ക് ഏറെയിഷ്ടം.