സുന്ദരിമാരോടും സിനിമാനടിമാരോടും പ്ലാസ്റ്റിക് സർജറിയെക്കുറിച്ച് ചോദിച്ചാൽ കൃത്യമായ ഉത്തരം നൽകാതെ ഉരുണ്ടു കളിക്കുകയാണ് പതിവ്. ചിലരൊക്കെ ചോദ്യകർത്താക്കളോട് രോഷംപ്രകടിപ്പിക്കുകയും ചെയ്യും. മുൻലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായിക്കും അത്തരത്തിലുള്ള ഒരു ചോദ്യം നേരിടേണ്ടി വന്നു. എന്നെങ്കിലുംപ്ലാസ്റ്റിക് സർജറി തിരഞ്ഞെടുക്കേണ്ടി വന്നിട്ടുണ്ടോ എന്നായിരുന്നു താരത്തോടുള്ള ചോദ്യം. വളരെ കൃത്യമായ വ്യക്തമായ ഉത്തരമാണ് ഐശ്വര്യ അതിന് നൽകിയത്.
'എന്തു മാറ്റങ്ങള്‍ക്കു വിധേയമാകണം എന്ന കാര്യം അവനവന്റെ താല്‍പര്യമാണ്. എന്നാല്‍ ആ മാറ്റത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകണം എന്നതാണ് പ്രധാനം' - ഐശ്വര്യ പറയുന്നു. തനിക്കൊരിക്കലും ഡയറ്റ് പിന്തുടർന്ന് ജീവിക്കേണ്ടി വന്നിട്ടില്ലെന്നും അതൊരു ഭാഗ്യമായി കരുതുന്നുവെന്നും താരം പറയുന്നു. 20 വർഷം മുമ്പ് മുടി കളർ ചെയ്യാനൊന്നും ശ്രമിച്ചിട്ടേയില്ലെന്നും ചില ബ്രാൻഡുകളുമായി സഹകരിച്ചു തുടങ്ങിയതു മുതൽ മുടി കളർ ചെയ്യാനാരംഭിച്ചുവെന്നും അതു മുടിക്കിണങ്ങുന്നുണ്ടെന്നും താരം പറയുന്നു.
ഐശ്വര്യയുടെ ഫനീഖാൻ എന്ന ചിത്രം തിയറ്ററിൽ നിറഞ്ഞോടുകയാണിപ്പോൾ. വളരെ പോസിറ്റീവായ പ്രതികരണമാണ് ഐശ്വര്യയുടെ കഥാപാത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.