Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തെ കൈപിടിച്ചു കയറ്റിയവരിൽ ഈ ‘ഇടുക്കിയുടെ മിടുക്കിയും’

ansha-01

പ്രളയജലത്തിൽ കുടുങ്ങിയവരെ രക്ഷയുടെ തീരത്തെത്തിക്കാൻ വിശ്രമമില്ലാതെ പ്രയത്നിച്ച കുറേ മനുഷ്യരുണ്ട്. സൈന്യവും മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും സന്നദ്ധപ്രവർത്തകരുമുൾപ്പെടുന്ന ഒരു വലിയ വിഭാഗം. അവരിൽ പലരുടെയും പേര് പോലും മിക്കവർക്കും അറിയില്ല. അതിലോരാളാണ് അൻഷ തോമസ്.

ബോട്ടുകൾക്കും മറ്റ് രക്ഷാപ്രവർത്തകർക്കും എത്തിച്ചേരുവാനാകാത്ത ഇടങ്ങളിലെത്തി നിരവധി പേരെ അതിസാഹസികമായി ഹെലികോപ്ടറിൽ എയർലിഫ്റ്റ് ചെയ്ത് രക്ഷിച്ചത് വ്യോമ സേനയും നാവികസേനയുമാണ്. അതിൽ രക്ഷാദൗത്യത്തിൽ പങ്കെടുത്ത ഹെലികോപ്ടറുകളുടെ ലാൻഡിംഗ് ഉൾപ്പടയുള്ള പ്രവർത്തനങ്ങൾ നിയന്ത്രിച്ചത് ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം വീട്ടിൽ അൻഷയാണ്. 

ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി കോളജിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍സ് എൻജിനിയറിംഗ് പഠനം പൂർത്തിയാക്കിയ അൻഷ, ഹെലികോപ്ടറുകളുടെ ലാൻഡിംഗ് ഉൾപ്പടയുള്ള കാര്യങ്ങളാണ് നിയന്ത്രിക്കുന്നത്. 

വാർത്തയുടെ പൂർണ്ണരൂപം വായിക്കാം