Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുലയൂട്ടൽ ചിത്രം കണ്ട് പശുവാണോയെന്ന് ചോദിച്ചവരോട് നടിയുടെ മറുപടി

breast-feeding-44

ലോകമുലയൂട്ടൽ വാരത്തിൽ പങ്കുവച്ച ഒരു ചിത്രത്തിന്റെ പേരിൽ ചില്ലറ അപമാനങ്ങളല്ല ലിസ ഹെയ്ഡൻ എന്ന അഭിനേത്രിക്ക് സഹിക്കേണ്ടി വന്നത്. കഴിഞ്ഞവർഷമാണ് ലോകമുലയൂട്ടൽ വാരത്തോടനുബന്ധിച്ച് ലിസ ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. മകന് മുലയൂട്ടുന്ന ചിത്രമാണ് ലിസ പോസ്റ്റ് ചെയ്തത്. അശ്ലീലം നിറഞ്ഞ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. കു‍ഞ്ഞിനെ പാലൂട്ടുന്ന ലിസയെ പശുവിനോടാണ് ചിലർ ഉപമിച്ചത്.

എന്തിനാണ് പശുവിനെപ്പോലെ എപ്പോഴും പാലൂട്ടുന്നതെന്നും ചിത്രത്തിൽ സെക്സിയാണെന്നുമൊക്കെയാണ് സ്ത്രീകളുൾപ്പടെയുള്ളവർ ആ ചിത്രത്തെക്കുറിച്ച് പറഞ്ഞതെന്നുമാണ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ലിസ തുറന്നു പറഞ്ഞത്. ആളുകളുടെ ഈ പ്രതികരണം തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും ഏറ്റവും കൂടുതൽ വിഷമം തോന്നിയത് എന്തിനാണ് നാലുമാസം പ്രായമായ മകനെ ഇപ്പോഴും പാലൂട്ടുന്നത് എന്ന ചോദ്യം കേട്ടപ്പോഴാണെന്നും താരം പറയുന്നു. 

ഇനിയും മോശമായി എത്ര പ്രതികരണങ്ങളുണ്ടായാലും താൻ കുഞ്ഞിന് പാലൂട്ടുമെന്നും താരം പറയുന്നു. പുതിയ തലമുറയിലെ അമ്മമാർക്ക് പൊതുസ്ഥലങ്ങളിൽവച്ച് കുഞ്ഞിനെ മുലയൂട്ടാൻ മടിയാണെന്നും തന്റെ അഭിപ്രായത്തിൽ കുഞ്ഞും അമ്മയും തമ്മിലുള്ള ബന്ധം ദൃഢമാകാനും കുഞ്ഞിന്റെ ബുദ്ധിക്കും വളർച്ചയ്ക്കുമെല്ലാം മൂലയൂട്ടൽ നിർബന്ധമായും വേണമെന്നും ലിസ പറയുന്നു.മകനെ പാലൂട്ടാൻ സാധിക്കുന്നതിൽ അഭിമാനിക്കുന്ന ഒരമ്മയാണ് താനെന്നും അവർ പറയുന്നു.