Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷൂട്ടിനിടെ അയാൾ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു: തുറന്നു പറഞ്ഞ് ആലിയഭട്ടിന്റെ അമ്മ

soni-razdan-01

സിനിമാ വ്യവസായത്തിലെ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള കഥകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഷൂട്ടിങ്ങിനിടെ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച്  ബോളിവുഡ് അഭിനേത്രിയും സംവിധായികയുമായ സോണി റസ്ദാൻ തുറന്നു പറഞ്ഞത്. ബിടൗണിലെ യുവ അഭിനേത്രികളിൽ ഒരാളായ ആലിയഭട്ടിന്റെ അമ്മയാണ് സോണി.

ഷൂട്ടിങ്ങിനിടെ ഒരാൾ തന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്നും എന്നാൽ അയാൾക്കതിൽ വിജയിക്കാൻ സാധിച്ചില്ലെന്നും അവർ പറയുന്നു. ആ സമയത്തോ അതിനു ശേഷമോ താൻ ആ സംഭവത്തെപ്പറ്റി തുറന്നു പറയാൻ ശ്രമിക്കുകയോ, പരാതി നൽകാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നും അതിന് വ്യക്തമായ കാരണമുണ്ടെന്നും അവർ പറയുന്നു.

താൻ ഇക്കാര്യങ്ങളെപ്പറ്റി തുറന്നു പറഞ്ഞാൽ അയാളുടെ കുടുംബം അനുഭവിക്കേണ്ടി വരുന്ന നാണക്കേടിനെക്കുറിച്ചാണ് അപ്പോൾ ചിന്തിച്ചതെന്നും അയാൾ ചെയ്ത തെറ്റിന് അയാളുടെ പിഞ്ചുകുഞ്ഞുങ്ങളടക്കം നാണക്കേടനുഭവിക്കുന്നത് ശരിയാവില്ലെന്നു തനിക്കു തോന്നിയെന്നും അവർ പറയുന്നു. അയാളുടെ കുടുംബവുമായി അത്രയടുപ്പമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ആ സംഭവത്തെ പറ്റി നിശബ്ദയാകാൻ തീരുമാനിച്ചതെന്നും അവർ വെളിപ്പെടുത്തി.

ആ സംഭവത്തിനു ശേഷം ഒരിയ്ക്കൽപ്പോലും താൻ അയാളോട് സംസാരിച്ചിട്ടില്ലെന്നും ഒന്നും സംഭവിച്ചിട്ടില്ല എന്ന് തന്നെത്തന്നെ വിശ്വസിപ്പിച്ച് ജീവിക്കുകയായിരുന്നുവെന്നും അവർ പറയുന്നു. പക്ഷേ ഇന്നത്തെ സാഹചര്യത്തിലായിരുന്നു ആ സംഭവമെങ്കിൽ താനൊരിക്കലും നിശ്ശബ്ദയാവില്ലായിരുന്നുവെന്നും ഉറപ്പായും അയാൾക്കെതിരെ പരാതി നൽകുമായിരുന്നുവെന്നും അവർ പറയുന്നു.

മീ ടൂ ആരോപണ വിധേയനായ അലോക് നാഥിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും സോണി വ്യക്തമായ ഉത്തരങ്ങൾ തന്നെയാണ് നൽകിയത്. മദ്യപിച്ചു കഴിഞ്ഞാൽ ഒരു സ്ത്രീ ലമ്പടനെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും ഒരിയ്ക്കൽ തന്റെ സമീപത്തു കൂടി കടന്നുപോയപ്പോൾ വളരെ മോശമായ രീതിയിൽ അദ്ദേഹം തന്നെ നോക്കിയെന്നും അതു തനിക്ക് തീരെയിഷ്ടപ്പെട്ടില്ലെന്നും അവർ വെളിപ്പെടുത്തി. 

നാനാ പടേക്കർ, അലോക്നാഥ്, സാജിദ്ഖാൻ, അനുമാലിക് എന്നീ പ്രമുഖരാണ് ബോളിവുഡ് നടിമാരും മാധ്യമപ്രവർത്തകരും നടത്തിയ മീ ടൂ വെളിപ്പെടുത്തലിൽ ആരോപണ വിധേയരായ താരങ്ങൾ.