ടിപ്പർ പിന്നോട്ട് എടുക്കുന്നതിനിടെ ഇടിച്ച് അപകടം; വയോധികൻ മരിച്ചു
Mail This Article
×
ചെറുപുഴ ∙ ടിപ്പർ ഇടിച്ചു വയോധികൻ മരിച്ചു. കോഴിച്ചാൽ റവന്യൂവിലെ കരോട്ടുപുറത്ത് വർഗീസ് (96) ആണു മരിച്ചത്. രാവിലെയായിരുന്നു അപകടം. കോഴിച്ചാലിൽ പാലം നിർമാണം നടക്കുന്ന സ്ഥലത്ത് മണ്ണ് ഇട്ട ശേഷം വാഹനം പിന്നിലോട്ടു എടുക്കുമ്പോൾ പിൻഭാഗം ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ വർഗീസിനെ ഉടനെ ചെറുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെറുപുഴ പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജോണി, രാജു, ഡെയിസി, ഷാജി, തോമസ്, പരേതയായ തങ്കമ്മ. മരുമക്കൾ: എൽസി, മോളി, ലിസി, തോമസ്, റസിയ.
English Summary:
Man died in a tipper lorry accident
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.