Download Manorama Online App
ചെർക്കള ∙ പരാതികളൊന്നും അധികൃതർ ഗൗനിച്ചില്ല; കുണ്ടടുക്കത്തുകാർ ഭയന്നതു തന്നെ ഒടുവിൽ സംഭവിച്ചു. ആദ്യ മഴയിൽ തന്നെ ദേശീയപാതയ്ക്കരികിലെ ചെളിയും മണ്ണും ഒലിച്ചിറങ്ങി കുണ്ടടുക്കത്ത് ഉണ്ടാക്കിയതു വലിയ നാശം. കുണ്ടടുക്കത്തു നിന്നു തെക്കിൽ പുഴയിലേക്ക് ഒഴുകുന്ന വലിയ തോട് 250 മീറ്ററോളം നീളത്തിൽ നികന്നു.
കാസർകോട് ∙ സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ മഴ പെയ്ത ആദ്യ 5 സ്ഥലങ്ങളും കാസർകോട് ജില്ലയിൽ. എരിക്കുളത്ത് ആണ് ഏറ്റവും കൂടുതൽ മഴ പെയ്തത്. 100.6 മില്ലി മീറ്റർ മഴയാണ് ഇവിടെ ഒറ്റ ദിവസം ലഭിച്ചത്. ഈ സീസണിൽ സംസ്ഥാനത്ത് 100 മില്ലി മീറ്ററിൽ കൂടുതൽ മഴ കിട്ടിയതും എരിക്കുളത്താണ്. പടന്നക്കാട് (86), കല്യോട്ട്
രാജപുരം∙വർഷങ്ങളായി റോഡ് സൗകര്യമില്ലാതിരുന്ന പനത്തടി പഞ്ചായത്തിലെ അച്ചംപാറ കോളനിയിലേക്ക് വാഴക്കോലിൽ നിന്നു മൺറോഡ് നിർമിച്ച് നാട്ടുകാർ. വനത്തിനോടു ചേർന്നുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലത്തു കൂടി അച്ചംപാറ കോളനിയിലേക്ക് കെ.രാമചന്ദ്രൻ, മാലിങ്കൻ, ജി.സി.കുമാരൻ എന്നിവരുടെ നേതൃത്വത്തിൽ അര കിലോമീറ്ററോളം റോഡ്
മഞ്ചേശ്വരം ∙ പണിനടക്കുന്ന ദേശീയപാതയിൽ പലയിടത്തും വാഹനങ്ങൾ ദിശ തെറ്റിച്ചു വരുന്നത് അപകടങ്ങൾക്കിടയാക്കുന്നു. ഇരുവശത്തേക്കും പോകുന്നതിന് മിക്ക സ്ഥലത്തും വെവ്വേറെ ലൈനുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും എളുപ്പവും സൗകര്യവും നോക്കി വാഹനങ്ങൾ ഇത് ലംഘിക്കുകയാണ്. കൂടുതൽ ദൂരം സഞ്ചരിച്ച് യു ടേൺ എടുക്കാനുള്ള
ചെർക്കള ∙ ദേശീയപാത വികസനം നടക്കുന്ന ചെർക്കള ടൗണിൽ പൊടുന്നനെ പെയ്ത മഴയിൽ വൻ വെള്ളപ്പൊക്കം. ഇന്നലെ രാവിലെ 5.45 മുതൽ 7.15 വരെ ഒന്നര മണിക്കൂർ നീണ്ട മഴയിൽ ചെർക്കള പ്രാഥമികാരോഗ്യ കേന്ദ്രം, മാർത്തോമ്മാ സ്കൂൾ റോഡ്, പഞ്ചായത്ത് ഓഫിസ്, പാടി റോഡ് ഭാഗങ്ങളിൽ നിന്നുൾപ്പെടെ ഒഴുകി വന്ന വെള്ളം 200 മീറ്റർ നീളത്തിൽ 25
വെള്ളരിക്കുണ്ട്∙ബളാൽ പഞ്ചായത്തിലെ കൊന്നക്കാട് മുതൽ ബളാൽ വരെയുള്ള പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം മൂലം ജനങ്ങൾ പൊറുതി മുട്ടുമ്പോൾ ജല അതോറിറ്റി 3 കോടിയോളം രൂപ ചെലവിൽ നടപ്പിലാക്കിയ ജലജീവൻ പദ്ധതി ജീവനില്ലാതെ തുരുമ്പെടുക്കുന്നു. 2022ലാണ് പദ്ധതിയുടെ നിർമാണം കൊട്ടിഘോഷിച്ച് തുടങ്ങിയത്. ഇതിനായി പദ്ധതി
ബീരിച്ചേരി ഗേറ്റ് അടച്ചിടും: തൃക്കരിപ്പൂർ∙പയ്യന്നൂർ–തൃക്കരിപ്പൂർ പാതയിലെ ബീരിച്ചേരി 265 ാം നമ്പർ റെയിൽവേ ഗേറ്റ് അടിയന്തര അറ്റകുറ്റപ്പണികൾക്കായി നാളെ രാവിലെ 7 മുതൽ 10നു വൈകിട്ട് 5 വരെ അടച്ചിടുമെന്നു അധികൃതർ അറിയിച്ചു. ഇതുവഴിയുള്ള ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തങ്കയം ബൈപാസ് വഴിയും തീരദേശ പാതയിലൂടെയും വെള്ളാപ്പ് ജംക്ഷൻ ഗേറ്റ് റോഡ് വഴിയും തിരിച്ചു വിടണം.
മഞ്ചേശ്വരം (കാസർകോട്) ∙ ദേശീയപാതയിൽ കുഞ്ചത്തൂരിൽ കാറും ആംബുലൻസും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ തൃശൂർ സ്വദേശിയും 2 മക്കളും മരിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന 4 പേർക്ക് പരുക്കേറ്റു. തൃശൂർ ഇരിങ്ങാലക്കുട കണ്ടേശ്വരം മഹാദേവക്ഷേത്രത്തിനു സമീപം പുതുമന ശിവകുമാർ (54), മക്കൾ ശരത് (23), സൗരവ് (15) എന്നിവരാണു മരിച്ചത്.
കാഞ്ഞങ്ങാട് ∙ കനത്ത ചൂടിൽ വലയുന്ന സംസ്ഥാനത്ത് നാളെ മുതൽ എല്ലാ ജില്ലകളിലും മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വേനൽമഴയിൽ ഇതുവരെ 65 % കുറവാണ് സംസ്ഥാനത്ത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ മഴ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ഇന്ന് കാസർകോട് ഒഴികെയുള്ള ജില്ലകളിൽ മഴ
കാഞ്ഞങ്ങാട്∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 54 വർഷം തടവും 1.40 ലക്ഷം രൂപ പിഴയും വിധിച്ചു. ചിറ്റാരിക്കൽ കടുമേനിയിലെ പാട്ടേങ്ങാനം ഏണിയാട്ട് ഹൗസിലെ ആന്റോ ചാക്കോച്ചനെയാണ്(28) ഹൊസ്ദുർഗ് അതിവേഗ സ്പെഷൽ കോടതി ജഡ്ജി സി.സുരേഷ് കുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 1 വർഷവും 4
കാറഡുക്ക∙ ചൂടിൽ വെന്തുരുകുമ്പോൾ, എവിടെയെങ്കിലും വെള്ളക്കെട്ടു കണ്ടാൽ അതിലിറങ്ങാൻ കൊതിക്കാത്തവരുണ്ടാകില്ല. പയസ്വിനിപ്പുഴ ആൾക്കാരെ മോഹിപ്പിക്കുന്നതും അങ്ങനെ തന്നെ.പുറമേക്കു ശാന്തമെന്നു തോന്നിപ്പിക്കുമെങ്കിലും വേനൽക്കാലങ്ങളിൽ ഈ കയങ്ങൾ ദുരന്തക്കെണിയായി മാറുന്ന കാഴ്ചയാണ് അടുത്ത കാലങ്ങളിൽ. ഈ പട്ടികയിൽ
മൊഗ്രാൽ ∙ പുഴയോരത്തെ കണ്ടൽക്കാടുകൾ നശിപ്പിച്ചു അനധികൃത മണൽക്കടത്തിനെതിരെ നടപടിയുമായി പൊലീസ്. മൊഗ്രാൽ കെകെ പുറത്താണ് അനധികൃതമായി മണൽക്കടത്തുന്നത്. രാത്രി കണ്ടൽക്കാടുകൾ നശിപ്പിച്ച് മണൽക്കടത്തൽ വ്യാപകമായതോടെയാണ് പൊലീസ് നടപടിയുമായി രംഗത്തിറങ്ങിയത്.കുമ്പള എസ്ഐ വിപിന്റെ നേതൃത്വത്തിൽ പുലർച്ചെയെത്തിയ
ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും കാസർകോട്∙ വിദ്യാകിരണം മിഷന്റെ സഹകരണത്തോടെ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ 7 മുതൽ 9 ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു.അടിമാലിയിൽ ഹരിതകേരളം മിഷൻ യുഎൻഡിപി പദ്ധയിലുൾപ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി
കുറ്റിക്കോൽ∙ മലയോര ഗ്രാമപ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം. ബേഡഡുക്ക,കുറ്റിക്കോൽ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളായ രാമങ്കയയിൽ നിന്നുള്ള വെള്ളം തീരെകുറഞ്ഞതോടെയാണ് മേഖലയിൽ ജലക്ഷാമം രൂക്ഷമായത്. രാമങ്കയ പുഴ പൂർണമായും വറ്റിവരണ്ടു. ഇതോടെ സമീപത്തെ കിണറുകളും വറ്റിത്തുടങ്ങി. തുടർച്ചയായി വേനൽ മഴ
നർക്കിലക്കാട്∙ ഈസ്റ്റ് എളേരി വെസ്റ്റ് എളേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൗവ്വേനി അറയ്ക്കട്ട് റോഡിലെ കോട്ടമല സെന്റ് മേരീസ് സുനോറൊ പള്ളിയുടെ കുരിശിൻതൊട്ടിക്ക് സമീപത്തുള്ള പാലത്തിന്റെ കൈവരി തകർന്നത് അപകട ഭീഷണിയുയർത്തുന്നു.20 വർഷം മുൻപാണ് ഇവിടെ ക്രോസ് ബാർ കം ബ്രിജ് നിർമിച്ചത്. ഇരുമ്പുപൈപ്പ് കൊണ്ട്
കാസർകോട്∙ ഉഷ്ണതരംഗ സാധ്യത ഉള്ളതിനാൽ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ലേബർ ഓഫിസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു. തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ഇന്ന് വകുപ്പ് സ്പെഷൽ ഡ്രൈവ് നടത്തും.നിലവിലെ സാഹചര്യത്തിൽ തൊഴിൽ സമയം പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക്
ഇന്ന് ∙ മേയിലെ റേഷൻ വിതരണം രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 8 വരെയും. ഫുട്ബോൾ കോച്ചിങ് ക്യാംപ് ബദിയടുക്ക ∙ സംസ്ഥാന യുവജന ക്ഷേമ ബോർഡ് ബദിയടുക്ക പഞ്ചായത്ത് യൂത്ത് സെന്റർ, ബദിയടുക്ക സ്പോർട്സ് അക്കാദമി എന്നിവയുടെ നേതൃത്വത്തിൽ 11ാ മത് ഫുട്ബോൾ കോച്ചിങ് ക്യാംപ് തുടങ്ങി.
ചെറുവത്തൂർ ∙ പിലിക്കോട് ചൂരിക്കൊവ്വലിലും ചെറുവത്തൂർ മയിച്ചയിലും തീപിടിത്തം. തൃക്കരിപ്പൂരിൽ നിന്ന് സ്റ്റേഷൻ ഓഫിസർ കെ.എം.ശ്രീനാഥിന്റെ നേതൃത്വത്തിൽ അഗ്നിശമന സേനയെത്തി നാട്ടുകാരുടെ സഹായത്തോടെ ഇരുസ്ഥലങ്ങളിലെയും തീകെടുത്തി. ചൂരിക്കൊവ്വലിൽ സ്വകാര്യ വ്യക്തികളുടെ 3 ഏക്കറോളം വരുന്ന വയലിലും, മയിച്ചയിൽ പണി
കാസർകോട്∙ എലിവിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ബേഡകം പൊലീസ് സ്റ്റേഷനിലെ എസ്ഐ ചികിത്സയ്ക്കിടെ മരിച്ചു. സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയും കോളിച്ചാൽ സ്വദേശിയുമായ കെ.വിജയൻ(49) ആണ് ശനിയാഴ്ച വൈകിട്ട് കൊച്ചി അമൃത ആശുപത്രിയിൽവച്ച് മരിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസെടുക്കാൻ സമ്മർദ്ദം
ബദിയടുക്ക ∙ പഞ്ചായത്തിൽ കഴിഞ്ഞ മാർച്ചിൽ വാർഡുകളിൽനിന്നു അജൈവ പാഴ്വസ്തുക്കൾ നീക്കം ചെയ്തപ്പോൾ യൂസർ ഫീയായി ലഭിച്ചത് 5,90,000 രൂപ. 19 വാർഡുകളിൽനിന്നാണ് അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നത്. 39 പേരാണ് ഹരിതകർമ സേനാംഗങ്ങൾ. 9,12,14 വാർഡുകളാണ് ടൗണിലുള്ളത്. ഈ വാർഡുകളിൽ നിന്നാണ് വാണിജ്യ സ്ഥാപനങ്ങൾ, കടകൾ
കാസർകോട്∙ ജില്ലയിൽ വേനൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സൂര്യതാപം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളും പ്രതിരോധ മാർഗങ്ങളും സംബന്ധിച്ച് പൊതുജനങ്ങൾ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എ വി രാംദാസ് അറിയിച്ചു. ഹീറ്റ് റാഷ് ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയർപ്പു മൂലം ശരീരം
കാഞ്ഞങ്ങാട് ∙ ബിആർഡിസി പദ്ധതിയിൽ നിന്നുള്ള ജലവിതരണം താളം തെറ്റുന്നു. പെരിയാട്ടടുക്കം ബങ്ങാട് ഉള്ള പമ്പിങ് കേന്ദ്രത്തിൽനിന്നാണ് 3 പഞ്ചായത്തുകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്നത്. ഇവിടെ 100 എച്ച്പിയുടെ 3 മോട്ടറുകൾ ആണ് ഉള്ളത്. ഇതിൽ രണ്ടും കേടായതോടെ ആണ് ജലവിതരണം താളം തെറ്റിയത്. ഉദുമ, പള്ളിക്കര, അജാനൂർ,
കാഞ്ഞങ്ങാട്∙ ബൈക്കിലിടിച്ച് നിർത്താതെ പോയ കാർ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. ഇന്നലെ കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോറില് ആണ് സംഭവം. ബൈക്കിൽ ഇടിച്ചു നിർത്താതെ പോയ കാറാണ് നഗരത്തിലെയും പരിസര പ്രദേശങ്ങളിലും സിസിടിവി പരിശോധിച്ച് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കണ്ടെത്തിയത്. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ
സിലക്ഷൻ ട്രയൽസ്: തൃക്കരിപ്പൂർ∙ കേരള ഫുട്ബോൾ അസോസിയേഷൻ നേതൃത്വം നൽകുന്ന അന്തർ ജില്ലാ സംസ്ഥാന സബ് ജൂനിയർ (ബോയ്സ്, ഗേൾസ്) ഫുട്ബോൾ ചാംപ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നതിനായുള്ള ജില്ലാ ടീമുകളിലേക്കുള്ള സിലക്ഷൻ ട്രയൽസ് 8, 9 തീയതികളിൽ പിലിക്കോട് പഞ്ചായത്തിലെ കാലിക്കടവ് മിനി സ്റ്റേഡിയത്തിലും ഉപ്പള മണ്ണംകുഴി
കാസർകോട്∙ കോട്ടിക്കുളം തൃക്കണ്ണാട്ട് കടലേറ്റം രൂക്ഷം. ശനിയാഴ്ച രാത്രി 8 മണിയോടെ കടൽ പെട്ടെന്ന് അതിരൂക്ഷമായി കരയിലേക്ക് ഇരച്ചുകയറുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ കടലേറ്റം മൂലം തോണികൾ കൂട്ടി ഇടിക്കുകയും ചില തോണിക്കാരുടെ വലകൾ നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് ട്രാക്ടറുകൾ ഉപയോഗിച്ച് ചെറുതോണികൾ
പരവനടുക്കം ∙ കൊച്ചിയിലെ ആകാശത്ത് പരിശീലന പറക്കൽ പൂർത്തിയാക്കി പരവനടുക്കത്തെ എൻസിസി കെഡറ്റുകൾ. ചെമ്മനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എയർ വിങ് എൻസിസി കെഡറ്റുകളാണ് ഈ വർഷത്തെ ഫ്ലയിങ് പരിശീലനം പൂർത്തീകരിച്ചത്.ഏപ്രിൽ 29 മുതൽ കൊച്ചിൻ റിഫൈനറി സ്കൂളിൽ തുടങ്ങിയ എൻസിസിയുടെ വാർഷിക ട്രെയിനിങ് ക്യാംപിൽ
കാഞ്ഞങ്ങാട്∙ ജില്ലയിൽ ക്യാമറ ഘടിപ്പിച്ചത് 5 കെഎസ്ആർടിസി ബസുകളിൽ മാത്രം. 5 ബസുകളും കാസർകോട് ഡിപ്പോയിലേതാണ്. കാഞ്ഞങ്ങാട് ഡിപ്പോയിലെ വാഹനങ്ങളിൽ ക്യാമറ ഘടിപ്പിച്ചിട്ടില്ല.സ്റ്റേജ് കാര്യേജ് വാഹനങ്ങളിൽ നിർബന്ധമായും ക്യാമറ ഘടിപ്പിക്കണമെന്ന സർക്കുലറിനെതിരെ സ്വകാര്യ ബസ് ഉടമകൾ കോടതിയിൽ പോയതോടെയാണ് ക്യാമറ
∙ കേരളത്തിൽ കടുത്ത വേനൽക്കാല സാഹചര്യം തുടരുന്നതിനാലും ഉഷ്ണതരംഗ സാധ്യത ഉള്ളതിനാലും വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികൾ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫിസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു.നിലവിലെ സാഹചര്യത്തിൽ തൊഴിൽ സമയം പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ 3 വരെ
കാഞ്ഞങ്ങാട് ∙ വരുമാനത്തിൽ മികച്ച വർധനയുമായി കാസർകോട്, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനുകൾ. ദക്ഷിണ റെയിൽവേയുടെ കീഴിലെ മികച്ച വരുമാനമുള്ള സ്റ്റേഷനുകളിൽ കാസർകോട് 33ാം സ്ഥാനത്തും കാഞ്ഞങ്ങാട് 58ാം സ്ഥാനത്തുമാണ്. സംസ്ഥാനത്ത് കാസർകോട് 15ാം സ്ഥാനത്തും കാഞ്ഞങ്ങാട് 25ാം സ്ഥാനത്തുമാണ്. വന്ദേഭാരത് ട്രെയിൻ സർവീസ്
രാജപുരം ∙ കിണർ വൃത്തിയാക്കുന്നതിനിടെ കയർ മുറിഞ്ഞ്17 കോൽ ആഴമുള്ള കിണറ്റിൽ വീണയാളെ അഗ്നിരക്ഷാ സേന രക്ഷിച്ചു. വീഴ്ചയിൽ കൈക്കും താടിയെല്ലിനും പരുക്കേറ്റ കള്ളാർ മുണ്ടോട്ടെ മേത്തലത്ത് ജോൺസൺ (45) നെ കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ രാജപുരത്തെ പന്നിക്കുഴിയിൽ
കുടുംബശ്രീസംസ്ഥാനകലോത്സവം ജൂണിൽ ജില്ലയിൽ :കാഞ്ഞങ്ങാട്∙ കുടുംബശ്രീ സംസ്ഥാന കലോത്സവം ‘അരങ്ങ്’ ജൂണിൽ ജില്ലയിൽ നടക്കും. ഒരുക്കങ്ങൾ ചർച്ച ചെയ്യാനായി ചേർന്ന യോഗം കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ടി.ടി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കോഓർഡിനേറ്റർ ഡി.ഹരിദാസ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ്
തൃക്കരിപ്പൂർ ∙ കണ്ണൂർ–കാസർകോട് ജില്ലകളെ ബന്ധിപ്പിക്കുന്ന, തൃക്കരിപ്പൂർ പഞ്ചായത്തിന്റെ തെക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന ഒളവറ റോഡ് പാലത്തിന്റെ തകർച്ച പരിഹരിക്കുന്നതിനു പതിറ്റാണ്ട് കഴിഞ്ഞും പദ്ധതിയില്ല. വടക്കൻ മേഖലയിലെ പ്രധാന പാലമാണിത്. നാലര പതിറ്റാണ്ടിലധികം പഴക്കമുണ്ട്.
ചെർക്കള∙ ദേശീയപാതാ നിർമാണം നടക്കുന്ന ചെർക്കളയിൽ മണ്ണിടിച്ചിൽ ഭീതിയിൽ കഴിഞ്ഞിരുന്ന കുടുംബത്തിലെ വയോധികനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചെർക്കള പുലിക്കുണ്ടിലെ എം.കേളു മണിയാണി(75)യെയാണ് ബുധനാഴ്ച വൈകിട്ട് 4.15ന് വീടിനു സമീപം തൂങ്ങിമരിച്ച നിലയിൽ ബന്ധുക്കൾ കണ്ടത്. ദേശീയപാതയുടെ പണിക്കിടെ മണ്ണുവീണ് വീടും
ബോവിക്കാനം∙വോൾട്ടേജ് കമ്മി രൂക്ഷമായതോടെ ജലഅതോറിറ്റിയുടെ ബാവിക്കര പമ്പിങ് സ്റ്റേഷനിൽ പമ്പിങ് മുടങ്ങുന്നതു പതിവാകുന്നു. ഇന്നലെ രാവിലെ ഒരു മണിക്കൂറിലേറെ തടസ്സപ്പെട്ടു. കഴിഞ്ഞ 4–5 ദിവസമായി വോൾട്ടേജ് വ്യതിയാനം തുടരുകയാണ്. ചെർക്കള മുതൽ നുസ്രത്ത് നഗറിലെ ശുദ്ധീകരണ നിലയം വരെയുള്ള ഭൂഗർഭ കേബിൾ തകരാറിലായതാണു
നീലേശ്വരം∙വാഹനങ്ങൾ മേൽപാലം വഴി കടന്നുപോകാൻ തുടങ്ങി മാസങ്ങൾ പിന്നിട്ടു. എന്നാൽ പാലത്തിനടിയിൽ ഇപ്പോഴും ഉണ്ട് പഴയ പോലെ തന്നെ പള്ളിക്കര ഗേറ്റ്. സിഗ്നൽ സംവിധാനങ്ങൾ മാറ്റുന്ന പ്രവൃത്തി നാളിതു വരെയായും പൂർത്തിയാക്കാത്തതുകൊണ്ടാണ് ഗേറ്റ് ഇപ്പോഴും പ്രവർത്തിക്കുന്നത്. ദേശീയപാതയിൽ അവശേഷിക്കുന്ന ഏക റെയിൽവേ
ഉഡുപ്പി∙ആഴക്കടൽ മത്സ്യബന്ധനത്തിനായി ഉഡുപ്പി മൽപെ തുറമുഖത്ത് നിന്ന് പുറപ്പെട്ട ബോട്ട് കാറ്റിൽ ദിശ തെറ്റി ഉഡുപ്പിയിലെ തന്നെ ബിജാഡി ബീച്ചിന്റെ തീരത്ത് കുടുങ്ങി. ബോട്ട് ഓപ്പറേറ്റർ ഉറങ്ങിപ്പോയതിനാൽ ആണ് ബോട്ട് ദിശ തെറ്റി സഞ്ചരിക്കാൻ കാരണമായത്. 30ന് അർധരാത്രിയാണ് 7 മത്സ്യത്തൊഴിലാളികളുമായി കോഡിബെംഗ്രെ
ചെർക്കള∙അവസാനം സംസാരിച്ചവരോടെല്ലാം കേളു മണിയാണി പങ്കുവച്ച സങ്കടം കുടിവെള്ളത്തിന്റെ കാര്യമായിരുന്നു. കലക്ടർക്കു പരാതി നൽകിയിട്ട് രണ്ടു മാസത്തോളമായി. തലയ്ക്കു മീതെ ഏതു നിമിഷവും മണ്ണു വീണേക്കുമെന്ന സമ്മർദത്തിലാണു കഴിഞ്ഞ കുറെ നാളുകളായി ഇവരുടെ ജീവിതം. കേളുമണിയാണിയും ഭാര്യ ശങ്കരിയും പലതരം രോഗങ്ങളിൽ
കേരള കേന്ദ്ര സർവകലാശാലയിൽ ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാം: അപേക്ഷാ തീയതി നീട്ടി പെരിയ ∙ കേരള കേന്ദ്ര സർവകലാശാലയിൽ നാല് വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമിന് (ഐടിഇപി) അപേക്ഷിക്കാനുള്ള തീയതി മേയ് 15ന് രാത്രി 11.30 വരെ നീട്ടി. രാജ്യത്തെ വിവിധ സർവകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ
തൃക്കരിപ്പൂർ ∙ വലിയപറമ്പ് പഞ്ചായത്തിലെ കടലോരത്ത് കായിക പ്രതിഭകൾക്ക് കളിച്ചു വളരാൻ കളിക്കളം ഒരുക്കുന്നതിൽ അധികൃതർ പിന്നാക്കം പോയപ്പോഴും ലക്ഷങ്ങൾ ചെലവഴിച്ച് ബീച്ചാരക്കടവ് സൂപ്പർ സോക്കർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പണിതുവരുന്ന മിനി സ്റ്റേഡിയം തീരദേശ പാത നിർമാണത്തിന്റെ പേരിൽ ഭീഷണിയിലായി. സ്റ്റേഡിയം
മൊഗ്രാൽ ∙ കടലിൽ മത്സ്യ സമ്പത്തിന്റെ കുറവ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വറുതിയിലേക്ക്. കാലാവസ്ഥാ വ്യതിയാനമാണ് മത്സ്യസമ്പത്ത് കുറയാനിടയാക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന ഇതര സംസ്ഥാന ബോട്ടുകൾക്കെതിരെ ഫിഷറീസ് വകുപ്പ് അധികൃതർ കർശന നടപടി സ്വീകരിക്കുമ്പോഴും
ഇന്ന് ∙ ബാങ്ക് അവധി അപേക്ഷ ക്ഷണിച്ചു കാഞ്ഞങ്ങാട് ∙ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് ആരംഭിക്കുന്ന പ്രീമിയം റസ്റ്ററന്റ് ഏറ്റെടുത്ത് നടത്തുന്നതിനായി കാഞ്ഞങ്ങാട് സിഡിഎസ് പരിധിയിലെ കുടുംബശ്രീ അംഗങ്ങളിൽനിന്നു അപേക്ഷ ക്ഷണിച്ചു. മേയ് 9ന് 5ന് അകം കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസിൽ അപേക്ഷ
പയ്യന്നൂർ ∙ നിർമാണമേഖലയിലെ സ്ത്രീസാന്നിധ്യമാണ് എടാട്ട് പറമ്പത്തെ ചാമണ്ഡി കാർത്യായനി. വയസ്സ് 75 കഴിഞ്ഞുവെങ്കിലും സിമൻ്റ് കട്ടയും ഇഷ്ടികയും കൊണ്ടുള്ള നിർമാണത്തിന് കാർത്യായനിയെ തേടി ആളുകൾ ഇപ്പോഴുമെത്തും.25-ാം വയസ്സിൽ കുഞ്ഞിമംഗലം ഗവ. ഹൈസ്കൂളിന് തെക്ക് ഭാഗത്തുള്ള കെട്ടിട നിർമാണത്തിന് സഹായിയായി പോയതാണ്
കാസർകോട് ∙ കനത്ത വേനൽ ചൂടിൽ പുഴയിൽ നീരൊഴുക്കു നിലയ്ക്കുകയും പമ്പിങ് സ്രോതസ്സ് വറ്റുകയും ചെയ്തതോടെ ജില്ലയിൽ 4 പഞ്ചായത്തുകളിലെ എണ്ണായിരത്തോളം കുടുംബങ്ങൾക്കുള്ള ശുദ്ധജല വിതരണം നിലച്ചു.മഞ്ചേശ്വരം, വോർക്കാടി, കുമ്പള, കയ്യൂർ– ചീമേനി പഞ്ചായത്തുകളിലാണു ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം നിലച്ചത്. ജലവിതരണം
പെർള ∙ റോഡ് നവീകരിച്ചതോടെ റോഡിനടിയിലായ ജലവിതരണ പൈപ് പൊട്ടി വെള്ളം പാഴാവുന്നു. ബദിയടുക്ക പെർള അന്തർ സംസ്ഥാന പാതയിൽ പെർള ചെക്ക് പോസ്റ്റ് പരിസരത്താണ് വെള്ളം പാഴാവുന്നത്. പ്രധാന ലൈനിലൂടെ പോകുന്ന വെള്ളമാണ് മുകളിലേക്കൊഴുകുന്നത്. 8 മാസമായി വെള്ളം പാഴാകുന്നതായി പരിസരവാസികൾ പറയുന്നു. ഇതുമൂലം ലൈനിലെ ഒഴുക്ക്
ചിറ്റാരിക്കാൽ/പുത്തൂർ ∙ തിങ്കളാഴ്ച രാത്രി കണ്ണൂർ കണ്ണപുരം പുന്നച്ചേരിയിൽ കാറും ഗ്യാസ് നിറച്ച സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 5 പേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. വെസ്റ്റ് എളേരി കമ്മാടത്തെ ചൂരിക്കാട്ട് സുധാകരൻ (52), ഭാര്യ അജിത (37), ഭാര്യാപിതാവ് പുത്തൂർ
ചെറുവത്തൂർ∙ ദേശീയപാത 66 നിർമാണവുമായി ബന്ധപ്പെട്ട് വീരമലക്കുന്നിനോട് ചേർന്ന് സംരക്ഷണ ഭിത്തി നിർമിക്കുന്നതിനിടെ കുന്നിടിഞ്ഞ് വീണ് മണ്ണിനടിയിൽ പെട്ട് 2തൊഴിലാളികൾക്ക് ഗുരുതരമായി. പരുക്കേറ്റു. പശ്ചിമ ബംഗാൾ മാൽഡ ജില്ലയിലെ ചഡ്മൻ ശാന്തിപൂർ സദ്ദാം ഹുസൈൻ(27), ലിറ്റോ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ
നീലേശ്വരം∙ചരിത്രത്തോടൊപ്പം 61 വർഷം നിലനിന്നിരുന്ന പാലം ഇനി ഓർമയിലേക്ക്. കാര്യങ്കോട് പുഴയ്ക്ക് കുറുകെ വരുന്ന പുതിയ പാലം ജൂൺ ആദ്യ വാരത്തോടെ ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ തയാറെടുക്കവെ പഴയ പാലം പൊളിച്ച് മാറ്റുന്ന നടപടിക്കും തുടക്കമാകും. 1963 ഏപ്രിൽ 17ന് അന്നത്തെ മുഖ്യമന്ത്രി ആർ.ശങ്കർ ഉദ്ഘാടനം ചെയ്ത
കാഞ്ഞങ്ങാട്∙ മിനി സിവിൽ സ്റ്റേഷന് മുൻപിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർ നടത്തുന്ന സമരത്തിന് പിന്തുണയുമായി ഐക്യദാർഢ്യ ഉപവാസം നടത്തി. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട്, മുൻ പിഎസ്സി അംഗം ഡോ.അജയകുമാർ കോടോത്ത്, ടി.വി.രാജേന്ദ്രൻ, ഫറീന കോട്ടപ്പുറം എന്നിവരാണ് ഐക്യദാർഢ്യ ഉപവാസം
മൊഗ്രാൽ ∙ ഗാന്ധിനഗർ കോഡ്ദബ്ബു ദേവസ്ഥാനം പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവം നാടിന്റെ ഉത്സവമായി. ദേവസ്ഥാനത്തിന്റെ അടുത്താണ് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദും ഖിളർ മസ്ജിദും സ്ഥിതി ചെയ്യുന്നത്. പള്ളിയിലെ ഉറൂസ് പരിപാടികൾക്കും മറ്റും ക്ഷേത്ര കമ്മിറ്റിക്കാർ കാണിക്കയുമായി പള്ളി പരിസരത്ത് എത്തുന്നതും അവരെ
നീലേശ്വരം∙ബഹുനില കെട്ടിടത്തിലെ പ്രൗഢഗംഭീരമായ ഹാളിൽ നീലേശ്വരത്തിന്റെ ആദ്യത്തെ കൗൺസിൽ യോഗം നടന്നു. കടുത്ത ചൂടും മൈക്കിന്റെ ശബ്ദമില്ലായ്മയും ആദ്യയോഗത്തിൽ കല്ലുകടിയായി. എന്നാൽ ഏല്ലാം ശരിയാക്കുമെന്നും കൗൺസിൽ ഹാൾ ശീതികരിക്കാനുള്ള നടപടികൾ ഉടൻ നടത്തുമെന്നും ചെയർപഴ്സൻ പറഞ്ഞപ്പോൾ ചൂട് സഹിച്ചിരിക്കാനും ഏവരും
അധ്യാപക ഒഴിവ്: മടിക്കൈ∙ മോഡൽ കോളജിൽ ഇംഗ്ലിഷ്, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ് (പാർട്ട് ടൈം), കംപ്യൂട്ടർ പ്രോഗ്രാമർ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലിഷ്, കംപ്യൂട്ടർ സയൻസ് (പാർട്ട് ടൈം), കംപ്യൂട്ടർ പ്രോഗ്രാമർ വിഷയങ്ങളിൽ മേയ് 8ന് 10നും കൊമേഴ്സ് വിഷയത്തിന് 9ന് 10നും കാഞ്ഞിരപ്പൊയിലിലെ
ഉദുമ ∙ മൂന്നു പതിറ്റാണ്ടിനിടെ ഉദുമയിൽ എംഎൽഎമാർ മാറി വന്നെങ്കിലും ഇവരുടെയൊക്കെ പഴ്സനൽ അസിസ്റ്റന്റായ പപ്പൻ മാഷിനു മാറ്റമുണ്ടായില്ല. 28 വർഷം തുടർച്ചയായി ഉദുമയെ പ്രതിനിധീകരിച്ച എംഎൽഎമാരുടെ പഴ്സനൽ അസിസ്റ്റന്റായി പ്രവർത്തിക്കുന്ന എൻ.വി.പത്മനാഭൻ എന്ന നാട്ടുകാരുടെ പപ്പൻ മാഷ് നാളെ വിരമിക്കുകയാണ്.
കാസർകോട്∙ അതിർത്തികളിലും കാസർകോട് നഗരത്തിലും ഉൾപ്പെടെ സ്ഥാപിച്ച പൊലീസിന്റെ അത്യാധുനിക നിരീക്ഷണ ക്യാമറകൾ മിന്നിത്തുടങ്ങി. പൊലീസിന്റെ കണ്ണുവെട്ടിച്ച് ഏത് വാഹനത്തിൽ പോയാലും നമ്പർ പ്ലേറ്റുകൾ ഇനി ക്യാമറക്കണ്ണുകളിൽ പതിയും. മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ച റോഡ് ക്യാമറകളെക്കാൾ ഒട്ടേറെ സവിശേഷതകളും
കളനാട്∙ നടപ്പാതയുടെ സ്ലാബുകൾ തകർന്നു മാസങ്ങളായിട്ടും നന്നാക്കിയില്ല. കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കളനാട് റെയിൽവേ മേൽപാലത്തിന് മുകളിലെ നടപ്പാതയുടെ കോൺക്രീറ്റ് സ്ലാബുകളാണ് തകർന്നിരിക്കുന്നത്. ഇതു യാത്രക്കാർക്ക് അപകടക്കെണിയായി. മേൽപ്പാലത്തിലൂടെ പോകുന്ന കാൽ നടയാത്രക്കാർക്ക് വേണ്ടിയുണ്ടാക്കിയ
വെള്ളരിക്കുണ്ട് ∙ ജലക്ഷാമം വർധിക്കുമ്പോഴും മോട്ടറുപയോഗിച്ച് അനധികൃത ജലമൂറ്റൽ തുടരുന്നതായി പരാതി. ഇതിനെതിരെ അധികൃതർ മൗനം പാലിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ജനുവരി മുതൽ ചൈത്രവാഹിനി പുഴയിലും കൈത്തോടുകളിലുംനിന്നു വൈദ്യുതി മോട്ടറുകൾ ഉപയോഗിച്ച് രാത്രിയും പകലും ഒരുപോലെ വെള്ളം എടുക്കുന്നതാണ് തോടുകൾ വറ്റാൻ
അഡൂർ∙ കാട്ടുപന്നി ഇടിച്ചതിനെ തുടർന്നു ബൈക്ക് മറിഞ്ഞു യാത്രക്കാരനു പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ അഡൂർ അളിയനടുക്കത്തെ എച്ച്.വിജയനെ(45) മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അഡൂർ–മണ്ടക്കോൽ–സുള്ള്യ റോഡിലെ മുണ്ടക്കാട് വച്ചു രാവിലെ 9.30 ഓടെയാണ് അപകടം. തലപ്പച്ചേരിയിലെ കമുകിൻ തോട്ടത്തിൽ
ഇന്ന് ∙വടക്കൻ കേരളത്തിൽ മിക്ക പ്രദേശങ്ങളിലും വരണ്ട അന്തരീക്ഷ സ്ഥിതി തുടരും. മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽമഴ ലഭിക്കുമെങ്കിലും ചൂട് കുറയില്ല. പാലക്കാട് ഉഷ്ണതരംഗ സ്ഥിതി തുടരും. കൊല്ലം, തൃശൂർ ജില്ലകളിലെ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പും തുടരും. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ
കാഞ്ഞങ്ങാട് ∙ റെയിൽവേ അധികൃതർക്കറിയാം ട്രെയിൻ ഏതു സമയത്ത് ഓടിച്ചാൽ യാത്രക്കാർക്ക് ഗുണകരമാകുമെന്ന്. പക്ഷേ ഓടിക്കില്ലെന്നാണ് തെക്കൻ ജില്ലകളിലേക്കുള്ള യാത്രക്കാർ ഉയർത്തുന്ന പ്രധാന വിമർശനം. തിരഞ്ഞെടുപ്പ് ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് സർവീസ് നടത്തിയ മംഗളൂരു–കൊച്ചുവേളി ട്രെയിൻ സർവീസ് തുടരണമെന്നും
പുങ്ങംചാൽ ∙ ഇരുപതോളം കുടുംബങ്ങൾ എട്ട് വർഷത്തിലധികമായി ഉപയോഗിക്കുന്ന പുങ്ങംചാൽ കോൽ റോഡരികിൽ സ്വകാര്യ വ്യക്തി മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഒന്നരമീറ്റർ ആഴത്തിൽ ഉണ്ടാക്കിയ കാന മൂടാത്തത് നാട്ടുകാർക്ക് ദുരിതമായി. വാഹന അപകടങ്ങളും പതിവായി. കഴിഞ്ഞ വർഷം സ്കൂൾ ബസും അപകടത്തിൽപ്പെട്ടിരുന്നു. കിടപ്പ് രോഗികളെ
തൃക്കരിപ്പൂർ ∙ തങ്കയം ജംക്ഷനിൽ വീണ്ടും അപകടം. തിരഞ്ഞെടുപ്പ് ജോലി കഴിഞ്ഞു മടങ്ങിയവരുടെ കാർ അപകടത്തിൽപ്പെട്ടു. കാറിടിച്ചു 2 വൈദ്യുത തൂണുകൾ തകർന്നു. വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി. ആളപായമില്ല.ഇന്നലെ പുലർച്ചെയാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തുനിന്നു പയ്യന്നൂർ ഭാഗത്തേക്കു പോകുന്നവരാണ് അപകടത്തിൽ
കാഞ്ഞങ്ങാട്∙ചായക്കട തീയിട്ട് നശിപ്പിച്ചു. ബല്ലാ കടപ്പുറത്തെ മൂസ പെരിയയുടെ മകൻ മുബഷീറിന്റെ കടയാണ് തീയിട്ട് നശിപ്പിച്ചത്.രാഷ്ട്രീയ വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് എൽഡിഎഫ് നേതൃത്വം ആരോപിച്ചു. കഴിഞ്ഞ ദിവസം ബല്ലാ കടപ്പുറത്തെ പോളിങ് ബൂത്തിൽ മൂസ പെരിയ എൽഡിഎഫിന്റെ പോളിങ് ഏജന്റായി നിന്നിരുന്നു.ഇതിന്റെ
പെരിയ∙വോട്ടെടുപ്പ് പൂർത്തിയായതിനു ശേഷം തിരഞ്ഞെടുപ്പ് രേഖകൾ ജനറൽ ഒബ്സെർവർ റിഷിരേന്ദ്രകുമാറിന്റെയും വരാണാധികാരി ജില്ലാ കലക്ടർ കെ. ഇമ്പശേഖറിന്റെയും നേതൃത്വത്തിൽ സൂക്ഷ്മ പരിശോധന നടത്തി, വോട്ട് രേഖപ്പെടുത്തിയ ഇവിഎം, വിവി പാറ്റുകൾ എന്നിവ സ്ട്രോങ് റൂമുകളിൽ അടച്ച് സീൽ ചെയ്ത് സുരക്ഷാ വിഭാഗത്തെ
∙ പുല്ലൂർ താളിക്കുണ്ട് ചെറിയ ഇടച്ചി വയനാട്ടുകുലവൻ ദേവസ്ഥാനം: വയനാട്ടുകുലവൻ തെയ്യംകെട്ട് ഉത്സവം ആലോചനാ യോഗം 10.00. ∙ പരപ്പ കമ്മാടം മഖാം ഉറൂസ്. ഇശ്ഖേ മദീന മജ് ലിസ് 8.00, കൂട്ടപ്രാർത്ഥന 8.30
കാസർകോട്∙യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ 7.10ന് പടന്നക്കാട് എസ്എൻ.എയുപി സ്കൂളിലെ 170ാം നമ്പർ ബൂത്തിൽ ഭാര്യ സുധാകുമാരിക്കൊപ്പം വോട്ട് ചെയ്തു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കാസർകോട് ലോക്സഭ മണ്ഡലം സ്ഥാനാർഥിയായിരുന്നതിനാൽ കൊല്ലത്ത് വോട്ട് ചെയ്തിരുന്നില്ല. ഇക്കുറി രാജ്മോഹൻ ഉണ്ണിത്താനും ഭാര്യയും
കാസർകോട്∙ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വൈകിട്ട് 6നു ശേഷവും പകുതിയോളം ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര. സാങ്കേതിക തകരാറുകളും മറ്റും കാരണം പോളിങ് മന്ദഗതിയിലായതാണ് വോട്ടെടുപ്പ് നീളാൻ കാരണം. വോട്ടെടുപ്പ് സമയം അവസാനിക്കുന്ന വൈകിട്ട് 6 വരെ വരിയിലുണ്ടായിരുന്നവർക്ക് ടോക്കൺ നൽകിയാണ് വോട്ടെടുപ്പു
കാസർകോട്∙ജില്ലയിൽ ചിലയിടങ്ങളിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെറിയ തോതിലുള്ള സംഘർഷം. ചെർക്കള ഗവ.ഹയർസെക്കൻഡറി സ്കൂളിൽ യുഡിഎഫ് കള്ളവോട്ട് ചെയ്തുവെന്നാരോപിച്ച് എൽഡിഎഫ് പ്രവർത്തകർ രംഗത്തെത്തിയതോടെ സംഘർഷാവസ്ഥയുണ്ടായി. ചെർക്കള ഗവ.ഹയർസെക്കൻഡറി സ്കൂളിലെ 112 ബൂത്തിലെ എൽഡിഎഫ് ഏജന്റ് ബാലൻ ചെർക്കളത്തിനു
തൃക്കരിപ്പൂർ ∙ കൊടും ചൂടും പോളിങ് നടപടികളിലെ മെല്ലെപ്പോക്കും യന്ത്രത്തകരാറും സമ്മതിദായകരെ വലച്ചെങ്കിലും ജില്ലയുടെ തെക്കൻ മേഖലയിൽ മികച്ച പോളിങ് നടന്നു. പല പോളിങ് സ്റ്റേഷനുകളിലും തുടക്കത്തിൽ നടപടികൾ വളരെ മന്ദഗതിയിലായിരുന്നു. തൃക്കരിപ്പൂർ മൈത്താണി ജിഎൽപി സ്കൂളിലെ 168, 169 ബൂത്തുകളിൽ സിപിഎം കള്ളവോട്ട്
കാസർകോട്∙കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ ഇന്നലെ രാത്രി 9.40വരെ പോളിങ് ശതമാനം 75.29. കഴിഞ്ഞ തവണ 80.65 ആയിരുന്നു പോളിങ്. രാത്രി വൈകിയുമുള്ള പോളിങ് കണക്കുകൾ കൂടി ചേർക്കുമ്പോൾ ശതമാനം ഇനിയും കൂടും. എങ്കിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പോളിങ് ശതമാനം കുറയാനാണ് സാധ്യത. അത് ഏതു മുന്നണിയെയാണ് ബാധിക്കുക എന്നത്
കാസർകോട്∙തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനു മണ്ഡലത്തിലെ മുഴുവൻ പോളിങ് സ്റ്റേഷനുകളിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അവകാശപ്പെട്ടിരുന്നുവെങ്കിലും മണ്ഡലത്തിലെ പലയിടങ്ങളിലും ക്യാമറകൾ സ്ഥാപിച്ചില്ലെന്നു പരാതി. വെബ് കാസ്റ്റിങ്ങിന്റെ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് സ്റ്റിക്കർ
നാടൻപാട്ട് മത്സരം നാളെ ഉദുമ ∙ ഉമേശ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വാർഷികാഘോഷത്തിന്റെ ഭാഗമായി നാളെ 7നു ഉത്തരമേഖലാ നാടൻപാട്ട് മത്സരവും കരോക്കെ ഗാന മത്സരവും (സിംഗിൾസ്) നടത്തുന്നു. നാടൻപാട്ട് മത്സരത്തിൽ ഒരു ടീമിൽ പരമാവധി 7 മുതൽ 10 വരെ അംഗങ്ങൾക്ക് പങ്കെടുക്കാം. സമയം 10 മിനിറ്റിൽ കുറയരുത്. തനത് നാടൻ
പരപ്പ∙മതസൗഹാർദം ഊട്ടിയുറപ്പിച്ച് നെരോത്ത് പെരട്ടൂർ കൂലോം ഭഗവതി ക്ഷേത്രം സ്ഥാനികർ ഭക്തിപൂർവം കമ്മാടം മഖാം ഉറൂസിനായി മഖാമിന്റെ വാതിൽ തുറന്നുനൽകാനെത്തി. വിശ്വാസത്തിന് കളങ്കമേൽക്കാതെ നൂറ്റാണ്ടുകളായി നടന്നുവരുന്ന അനുഷ്ഠാന ചടങ്ങിന് സാക്ഷ്യംവഹിക്കാൻ ഒട്ടേറെ ആളുകളെത്തി. പള്ളിയിലെത്തിയ ക്ഷേത്രം ഭാരവാഹികളായ
കാസർകോട് ∙ പോളിങ് ബൂത്തുകൾ സജ്ജം. വോട്ടർമാർക്ക് സ്വതന്ത്രമായും തടസ്സരഹിതമായും വോട്ട് ചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ്. രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും സ്ഥാനാർഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തിൽ മോക് പോൾ രാവിലെ 5.30ന് ആരംഭിക്കും. കാസർകോട്
കാസർകോട്∙ ജില്ലയിൽ അഞ്ച് നിയോജക മണ്ഡലങ്ങളിലും സ്ത്രീകൾ നിയന്ത്രിക്കുന്ന ഓരോ പോളിങ് സ്റ്റേഷനുകൾ ഒരുക്കി.മഞ്ചേശ്വരം മണ്ഡലം– പോളിങ് സ്റ്റേഷൻ 150 ഹോളി ഫാമിലി എയ്ഡഡ് സീനിയർ ബേസിക് സ്കൂൾ കുമ്പള, കാസർകോട് – പോളിങ് സ്റ്റേഷൻ 138 കാസർകോട്് ഗവ. കോളജ്, ഉദുമ – പോളിങ് സ്റ്റേഷൻ 148 ഗവ:ഹയർ സെക്കൻഡറി സ്കൂൾ
കാസർകോട് ∙ തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനായി ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനം സജ്ജമാക്കി. വോട്ട് രേഖപ്പെടുത്തുന്നത് ഒഴികെയുള്ള കാര്യങ്ങൾ ചിത്രീകരിക്കും. കള്ളവോട്ടടക്കമുള്ള തടയാനാണു നടപടി.കലക്ടറേറ്റ് കോംപൗണ്ടിലെ എൽഎസ്ജിഡി ഓഫിസിലാണ് നിരീക്ഷണ ക്രമീകരണങ്ങൾ.
ഭീമനടി∙ വേനലിന്റെ കാഠിന്യം വർധിച്ചതോടെ ഒരിക്കലും വറ്റാത്ത ചൈത്രവാഹിനി പുഴയിലെ കരിമ്പിരിക്കയവും വറ്റിത്തുടങ്ങി. പുഴ പൂർണമായും വറ്റിക്കഴിഞ്ഞും 200 മീറ്ററോളം വിസ്തൃതിയുള്ള കയം നിറഞ്ഞു തുളുമ്പിക്കിടക്കുന്നത് വേറിട്ട കാഴ്ചയായിരുന്നു. വെസ്റ്റ് എളേരി പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ കിണറും പമ്പുഹൗസും കയത്തോടു ചേർന്നാണുള്ളത്. 2016ൽ ഉണ്ടായ
സുള്ള്യ ∙ ഇന്നു നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു ദക്ഷിണ കന്നഡ മണ്ഡലത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നലെ ഉച്ചയോടെ തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ച ഉദ്യോഗസ്ഥർ വോട്ടിങ് യന്ത്രങ്ങളും മറ്റുമായി അതത് ബൂത്തുകളിലേക്കു തിരിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരും ബൂത്തിൽ എത്തി.
പക്ഷിനിരീക്ഷണ ക്യാംപ്: കുറ്റിക്കോൽ ∙ വളവ് ഒഎൻവി ഗ്രന്ഥാലയം, സഫ്ദർ ഹാഷ്മി കലാകായിക കേന്ദ്രം കുറ്റിക്കോൽ ജീവനം ജൈവവൈവിധ്യ സമിതി എന്നിവയുടെ സഹകരണത്തോടെ കുട്ടികൾക്കായി കുഞ്ഞാറ്റ എന്ന പേരിൽ ജില്ലാതല ദ്വിദിന പക്ഷി നിരീക്ഷണ ക്യാംപ് മേയ് 4, 5 തീയതികളിൽ കുറ്റിക്കോൽ ഒഎൻവി ഗ്രന്ഥാലയത്തിൽ നടത്തും. 10 മുതൽ 17 വയസ്സുവരെ പ്രായമുള്ള വിദ്യാർഥികൾ, കേരളത്തിലെ പ്രശസ്തരായ പക്ഷി നിരീക്ഷകർ എന്നിവർ ക്യാംപിൽ സംബന്ധിക്കും.
കാസർകോട് ∙ ‘എടാ മോനോ, ആവേശം. എടാ മോനോ ഹാപ്പി അല്ലേ എന്ന് അണികൾ’ പരസ്പരം. മുന്നണികളിൽ ‘ആവേശം’ സൃഷ്ടിച്ച് തിരഞ്ഞെടുപ്പ് പ്രചാരണ കലാശക്കൊട്ടിന് സമാപനം.ഒന്നര മാസത്തോളം നീണ്ട മുന്നണികളുടെ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം സമാപിച്ചു. പരസ്യ പ്രചാരണ കലാശക്കൊട്ട് നിറങ്ങളാൽ ആവേശമാക്കാൻ മുന്നണികൾ മത്സരിച്ചു.
മംഗളൂരു ∙ അവധിക്കാല തിരക്കു കുറയ്ക്കാനെന്നു പറഞ്ഞ് അതിവേഗം വാരാന്ത്യ സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കുക, ഒരു സർവീസോടു കൂടി അവസാനിപ്പിക്കുക.മംഗളൂരു സെൻട്രൽ-കോട്ടയം വീക്കിലി സ്പെഷൽ 06075–76 ട്രെയിൻ ഒറ്റ സർവീസോടു കൂടി റദ്ദാക്കിയ റെയിൽവേ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. റെയിൽവേ സ്വീകരിക്കുന്ന ഇത്തരം
മട്ടന്നൂർ (കണ്ണൂർ)∙ കോളാരിയിൽ വയലിൽനിന്ന് ഉഗ്രസ്ഫോടനശേഷിയുള്ള 9 സ്റ്റീൽ ബോംബുകൾ കണ്ടെത്തി.പുല്ലരിയാൻ പോയ സമീപവാസിയായ സ്ത്രീയാണ് ബോംബുകൾ കണ്ടത്. വയലിലെ ചാലിൽ രണ്ടു ബക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. മട്ടന്നൂർ പൊലീസും ബോംബ് സ്ക്വാഡും എത്തി ഇവ നിർവീര്യമാക്കി. സംഭവത്തിൽ സമഗ്ര അന്വേഷണം
കേന്ദ്രീയ വിദ്യാലയം ബാലവാടികയിൽ സീറ്റ് ഒഴിവ് കാഞ്ഞങ്ങാട് ∙ കേന്ദ്രീയ വിദ്യാലയത്തിൽ ബാലവാടികയിലേക്കു എസ്സി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷാഫോം വിദ്യാലയ ഓഫിസിൽ നിന്ന് നേരിട്ടോ സ്കൂൾ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തോ എടുക്കാം. 2024 മാർച്ച് 31ന് 5 വയസ്സ് പൂർത്തിയാകണം. 30ന് മുൻപ് അപേക്ഷ
കാസർകോട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിന് ചൂണ്ടുവിരലിൽ മഷി പുരളാൻ ഇനി കേവലം മണിക്കൂറുകൾ മാത്രം അവശേഷിക്കെ മുന്നണികളുടെ ജയ പരാജയത്തിൽ നിർണായകമാകുന്നത് 4 നിയമസഭാ മണ്ഡലങ്ങളിലെ വോട്ട് നില. മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ നേടുന്ന ലീഡിനെ ആശ്രയിച്ചാണ് യുഡിഎഫിന്റെ വിജയം. അതേസമയം തങ്ങളുടെ ശക്തി കേന്ദ്രങ്ങളായ
കാസർകോട് ∙ ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുള്ള ഉദ്യോഗസ്ഥരെ സ്വീകരിക്കാനും ഭക്ഷണമൊരുക്കാനുമുള്ള ചുമതല കുടുംബശ്രീക്ക്. ബൂത്തും പരിസരവും ശുചീകരണം, ജീവനക്കാർക്കുള്ള ഭക്ഷണം നൽകൽ തുടങ്ങിയ ചുമതലകൾ കുടുംബശ്രീക്കാണ്. ജീവനക്കാർക്കും വോട്ടർമാർക്കും ശുദ്ധജലം നൽകണമെന്നു നിർദേശമുണ്ട്. പോളിങ് സാമഗ്രി
ഇന്ന് യെലോ അലർട്ട്: ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ കനത്ത ചൂടിന്റെ യെലോ അലർട്ട്. ഉച്ചയ്ക്കു ശേഷം ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽമഴയ്ക്കു സാധ്യത. മധ്യ–തെക്കൻ ജില്ലകളിലെ കിഴക്കൻ പ്രദേശത്തു കൂടുതൽമഴ ലഭിക്കും......
അണങ്കൂർ∙ദേശീയപാതയിൽ അണങ്കൂരിൽ സ്കൂൾ ബസുകൾക്കു പോകാൻ സൗകര്യത്തിൽ ഉള്ള അടിപ്പാതയുടെ കോൺക്രീറ്റ് പണി മേയ് പകുതിയോടെ പൂർത്തിയാകും. ചൂടുകാലം ആയതിനാൽ രാവിലെ 7ന് തന്നെ തൊഴിലാളികൾ പണി തുടങ്ങുന്നു. നട്ടുച്ച നേരം ഒഴിവാക്കി പിന്നീട് 2 മുതൽ പണി തുടങ്ങും. ഏറെ വൈകി നാട്ടുകാർ ശക്തമായ സമരം നടത്തിയതോടെ ആദ്യ
ഷേണി∙ഷേണിയിൽ ഓടുമേഞ്ഞ വീട് കത്തിനശിച്ചു. സിലിണ്ടർ പൊട്ടിത്തെറിച്ചു ചുമരുകൾ തകർന്നു. വീട്ടുകാർ പുറത്തിറങ്ങിയതിനാൽ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. രേഖകളും, വസ്ത്രങ്ങളും, ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു. ഇന്നലെ വൈകുന്നേരം 4ഓടെ ഷേണി ബാലദളയിലെയിലെ ഭട്ട്യനായ്ക്കിന്റെ വീട്ടിലാണ്
തൃക്കരിപ്പൂർ ∙ മുംബൈയിൽ സ്വകാര്യ കമ്പനിയിലെ റിട്ട.ജീവനക്കാരൻ പേക്കടം പരത്തിച്ചാലിലെ എം.വി.രവീന്ദ്രന്റെ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് 10പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും ആഡംബര വാച്ചും കവർന്നു. പിന്നിലെ അടുക്കള ഭാഗത്തെ ഗ്രിൽസിന്റെ പൂട്ട് തകർത്തു അകത്തു കടന്ന് താഴത്തെ കിടപ്പുമുറിയുടെ വാതിലും
ഉപ്പള∙പ്രവാസിയുടെ വീടിന്റെ വാതിൽ തകർത്ത് 4 പവൻ സ്വർണവും 35,000 രൂപയും സിസിടിവിയുടെ ഹാർഡ് ഡിസ്കും കവർന്നു. കവർച്ച തടയാനെത്തിയ യുവാവിനെ സംഘം അക്രമിച്ചു. 6 പേരടങ്ങിയ സംഘമാണ് കവർച്ച നടത്തിയത്. പ്രതാപ് നഗറിലെ മുനീറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഞായർ രാത്രി ഏഴരയോടെയാണ് സംഭവം. കിടപ്പുമുറിയിൽ അലമാരകളിൽ
കാസർകോട് ∙ അണങ്കൂർ പ്രധാന ദേശീയപാതയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് 10 പേർക്ക് പരുക്കേറ്റു. നീലേശ്വരം രേഷ്മ, പവിത്ര, കല്യോട്ട് ഷീജ, ചെറുവത്തൂർ കമലാക്ഷൻ, പെരിയയിലെ ഗോകുൽരാജ്, സറീന, മേഘ, കൃഷ്ണൻ, പ്രഭാകരൻ , പ്രീതി എന്നിവർക്കാണ് പരുക്ക്. ഇവരെ നാട്ടുകാരും മറ്റും സ്വകാര്യ
കാസർകോട് ∙ പരാജയ ഭീതിയെ തുടർന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മത ധ്രുവീകരണത്തിന് ശ്രമിക്കുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രധാനമന്ത്രി നിരാശയിലാണ്. രാജസ്ഥാനിൽ നടത്തിയ വർഗീയ പ്രസംഗം ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതത്വവും
ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ്, സിഎഫ് ടെസ്റ്റ്, വാഹന റജിസ്ട്രേഷൻമാറ്റിവച്ചു; കാസർകോട് ∙ റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ 26ന് നടത്താനിരുന്ന ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ്, സിഎഫ് ടെസ്റ്റ്, വാഹന റജിസ്ട്രേഷൻ പുതുക്കൽ എന്നിവ മാറ്റിവച്ചതായി ആർടിഒ അറിയിച്ചു.
പാലക്കുന്ന്–തൃക്കരിപ്പൂർ ∙ ആപത്ത് കാലത്ത് കേരളത്തെ സഹായിക്കാത്ത മോദിയാണ് ഇപ്പോൾ കേരളത്തെ വികസിപ്പിക്കുമെന്ന് വീമ്പിളക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പാലക്കുന്നിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേന്ദ്രസർക്കാർ കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക സഹായം
വിദ്യാനഗർ ∙ ദേശീയ പാത വികസനത്തിന്റെ ഭാഗമായുള്ള സർവീസ് റോഡ് പൂർത്തിയാകാത്തതും പഴയ വൈദ്യുതി തൂണുകൾ മാറ്റാത്തതും ഗതാഗതത്തിനു തടസ്സമാകുന്നതായി പരാതി ഉയരുന്നു. ജില്ലയിലെ പലയിടങ്ങളിലും ഇത്തരം പ്രയാസങ്ങൾ നേരിടുന്നതായി ഡ്രൈവർമാർ പറയുന്നു. വിദ്യാനഗറിലെ റേഷൻ മൊത്തവിതരണ കേന്ദ്രത്തിലേക്ക് സാധനങ്ങളുമായി എത്തിയ
∙ യുഡിഎഫ് കാസർകോട് ∙ ആരാധാനാലയങ്ങളിലെത്തി വിശ്വാസികളെ കണ്ടു വോട്ട് അഭ്യർഥിച്ച് യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ. ബേള സെന്റ് മേരീസ് പള്ളിയിൽ കുർബാന കഴിഞ്ഞിറങ്ങിയ വിശ്വാസികളോട് വോട്ട് അഭ്യർഥിച്ചു. നാരമ്പാടി സെന്റ് ജോൺസ് ദേ ബ്രിട്ടോ ചർച്ചിലും രിഫാഇയ്യ ജുമാ മസ്ജിദ് സന്ദർശിച്ചു.ചെങ്കള, മംഗൽപാടി
തൃക്കരിപ്പൂർ ∙ പടന്ന കടപ്പുറത്ത് എൻഡിഎ സ്ഥാനാർഥിയുടെ പ്രചരണം തടസ്സപ്പെടുത്തിയതിനെതിരെ ചന്ദേര പൊലീസ് 2 പേർക്കെതിരെ കേസെടുത്തു. തന്റെ പ്രചരണം തടസ്സപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ അസഭ്യവാക്കുകൾ പ്രയോഗിച്ചതിനുമാണ് എൻഡിഎ സ്ഥാനാർഥി എം.എൽ. അശ്വിനി പരാതി നൽകിയത്. തുടർന്ന് പൊലീസ് 2
ബൂത്ത് സ്ലിപ് മൊബൈലിൽ:കാസർകോട് ∙ ബൂത്ത് സ്ലിപ് എസ്എംഎസ് ആയി മൊബൈലിൽ ലഭിക്കും. 1950 എന്ന നമ്പറിലേക്ക് ECI <Space> <Voter ID> എസ്.എം.എസ് അയച്ച് 15 സെക്കന്റിനുള്ളിൽ നിങ്ങളുടെ പേരും പാർട്ട് നമ്പരും സീരിയൽ നമ്പരും മൊബൈലിൽ ലഭിക്കും. Thank you for contacting ECI. We shall be sending the
കാസർകോട് ∙ സന്ധ്യയായാൽ കാസർകോട് ഡിപ്പോയിൽ നിന്ന് മംഗളൂരു ഭാഗത്തേക്ക് കേരള- കർണാടക കെഎസ്ആർടിസി ബസ് കിട്ടണമെങ്കിൽ കാത്തിരിക്കേണ്ടത് അരമണിക്കൂറിലേറെ. 5 മിനിറ്റിൽ ഒരു ബസ് സർവീസ് ഉണ്ടായിരുന്ന ഡിപ്പോയിലെ ഇപ്പോഴത്തെ അവസ്ഥയാണിത്. കർണാടക കെഎസ്ആർടിസി ബസുകൾ സന്ധ്യയായാൽ സർവീസ് റദ്ദാക്കുകയാണെന്ന ആക്ഷേപമുണ്ട്.
ഇരിയണ്ണി ∙ ചൊട്ട പാലത്തിന്റെ പണി അന്തിമ ഘട്ടത്തിലെത്തിയിട്ടും വനഭൂമിയിലുടക്കി അനുബന്ധ റോഡ് നിർമാണം പ്രതിസന്ധിയിൽ. ഇരിയണ്ണി ഭാഗത്തെ റോഡാണ് വീതികൂട്ടാൻ വനംവകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുന്നത്.പാലത്തിന്റെ നിർമാണം കരാർ കാലാവധി അവസാനിക്കുന്ന അടുത്ത ജൂലൈ മാസത്തിൽ തന്നെ പൂർത്തിയാക്കാൻ സാധിക്കുമെന്ന
ചെറുവത്തൂർ ∙ ടൗണിൽ പഴയ ദേശീയപാത ജംക്ഷൻ മുതൽ മത്സ്യ മാർക്കറ്റ് വരെ ഇരുഭാഗത്തുമുള്ള വ്യാപാര സ്ഥാപനങ്ങളുടെ മുൻപിൽ റോഡിനോട് ചേർന്ന് വാഹനങ്ങൾ നിർത്തിയിടുന്നത് വ്യാപാരികൾക്കും, ഇതുവഴി നടന്നുപോകുന്ന ജനങ്ങൾക്കും, വാഹന യാത്രക്കാർക്കും ദുരിതമാകുന്നു. രാവിലെ ജോലിക്കും മറ്റും ട്രെയിൻ വഴി പോകുന്നവരാണ്
എയിംസും മഞ്ചേശ്വരത്ത് കേന്ദ്രീയ വിദ്യാലയവും ആരംഭിക്കാൻ പോരാടും: ഉണ്ണിത്താൻ കാസർകോട്∙ കാസർകോട് എയിംസും മഞ്ചേശ്വരത്ത് കേന്ദ്രീയ വിദ്യാലയവും ആരംഭിക്കണമെന്നും അതിനായി പോരാടുമെന്നും പ്രഖ്യാപിച്ച് മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. പര്യടനം ബായാർ പദവിൽ
Results 1-100 of 9410