Download Manorama Online App
കണ്ണൂർ∙ അയ്യൻകുന്ന് മുടിക്കയത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കുട്ടിക്കൊമ്പൻ ആണെന്നാണ് പ്രാഥമിക നിഗമനം. ബാരാപുഴ തീരത്ത് ഒറ്റപ്ലാക്കൽ ബേബിയുടെ കരുമാവിൻ തോട്ടത്തിലാണ് ജഡം കണ്ടെത്തിയത്. മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്ന് എത്തിയതാണെന്നു കരുതുന്നു.
ഇരിട്ടി∙ആറളം ഫാമിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തുന്നതിനുള്ള ‘ഓപ്പറേഷൻ എലിഫന്റ്’ ദൗത്യം 4–ാം ഘട്ടം 2–ാം ദിനത്തിലും കാട്ടാനകളെ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ കോട്ടപ്പാറ മേഖലയിലും ഉച്ചകഴിഞ്ഞു 18 ഏക്കർ, ഹെലിപ്പാട് മേഖലയിലും ഉൾപ്പെടെ ദൗത്യസംഘം തിരച്ചിൽ നടത്തിയെങ്കിലും ആനകളെ കണ്ടെത്താനായില്ല.
പഴയങ്ങാടി∙ എരിപുരം തളിപ്പറമ്പ് റോഡ് (പഴയ ജെടിഎസ് റോഡ്) കയറ്റിറക്കത്തിൽ ടാങ്കർ ലോറി മറിഞ്ഞ ഭക്ഷ്യ എണ്ണ റോഡിൽ ഒഴുകി. ഇന്നലെ രാവിലെ 10 ഓടെയാണ് സംഭവം. എണ്ണ അരക്കിലോ മീറ്റർ ദൂരത്തിൽ ഒലിച്ചിറങ്ങി. ഇത് വഴിവന്ന ഇരു ചക്രവാഹനങ്ങൾ തെന്നി വീണ് ഒട്ടേറെ പേർക്ക് പരുക്കേറ്റു.അപകടം ഒഴിവാക്കാൻ ഇന്നലെ രാത്രിവരെ
കണ്ണൂർ ∙ അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നതിനാൽ ഭൂജലവിതാനം താഴ്ന്നതോടെ കിണറുകൾ വറ്റി ജില്ല ശുദ്ധജലക്ഷാമത്തിലായി. തദ്ദേശസ്ഥാപനങ്ങൾ എത്തിച്ചുനൽകുന്ന വെള്ളമാണ് പലർക്കും ആശ്രയം. ചില പ്രദേശങ്ങളിൽ ജലവിതരണം കാര്യക്ഷമമല്ലാത്തതു ദുരിതമാകുന്നുണ്ട്. ജലസ്രോതസ്സുകൾ മിക്കതും വറ്റിവരണ്ടു. പുഴകളിൽ ജലനിരപ്പു
ചെറുപുഴ∙ തേജസ്വിനിപ്പുഴയിലെ ജല സംഭരണകേന്ദ്രമായ അവുള്ളാൻ കയത്തിൽ നിന്നു ഈസ്റ്റ് എളേരി പഞ്ചായത്തിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത് താൽക്കാലികമായി നിർത്തിവച്ചു. 2 ദിവസമായി വെള്ളത്തിനു കടുത്ത ദുർഗന്ധമാണു അനുഭവപ്പെടുന്നത്. ഇതിനുപുറമെ കയത്തിൽ നൂറുകണക്കിനു മത്സ്യങ്ങൾക്ക് ചത്തുപൊങ്ങുകയും ചെയ്തു. മത്സ്യം
കണ്ണൂർ ∙ കോഴിക്കോട് ജില്ലയിൽ വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലും കനത്ത ജാഗ്രത. വേണ്ടത്ര മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ ആരോഗ്യവകുപ്പ് തയാറെടുപ്പുകൾ തുടങ്ങി. മരണത്തിനുവരെ കാരണമായേക്കാവുന്ന അസുഖം വരാതിരിക്കാനും തടയാനുമാണിത്. കൊതുകുവഴി മനുഷ്യരിൽ വെസ്റ്റ് നൈൽ ഫീവർ വൈറസ് അണുബാധ മൂലമാണ്
കണ്ണൂര് ∙ കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി ഒന്നാണ് കേസിൽ വിധി പറയുന്നത്
മാഹിപ്പാലം: ഗതാഗത നിരോധനം 19 വരെ നീട്ടി: കണ്ണൂർ∙ എൻഎച്ച് 66 മാഹിപ്പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനു വേണ്ടി മാഹിപ്പാലം വഴിയുളള വാഹന ഗതാഗത നിരോധനം 19 വരെ നീട്ടിയതായി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
മാതമംഗലം∙ മരുമകന്റെ മാതാപിതാക്കളെ അമ്മായിയച്ഛൻ വെട്ടിപ്പരുക്കേൽപ്പിച്ചു. മാതമംഗലം പേരൂലിൽ രവീന്ദ്രൻ, ഭാര്യ ലീല എന്നിവർക്കാണു പരുക്കേറ്റത്. സംഭവത്തിൽ ഇവരുടെ മകന്റെ ഭാര്യയുടെ പിതാവ് പവിത്രനെ പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം. പവിത്രന് താൽപര്യമില്ലാതെ ആയിരുന്നു മകൾ രവീന്ദ്രന്റെ മകനെ വിവാഹം കഴിച്ചത്.
മാഹി ∙ ദേശീയപാതയിൽ അപകടങ്ങൾ വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു.ആറുവരിപ്പാതയിൽ പാലിക്കേണ്ട ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും പ്രധാന വില്ലനാണ്. ഈസ്റ്റ് പള്ളൂരിൽ ചൊക്ലി–സ്പിന്നിങ് മിൽ റോഡ് കടന്നു പോകുന്ന ബൈപാസ് സിഗ്നൽ പോസ്റ്റിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നത്. ബൈപാസ് തുറന്ന് 50 ദിവസങ്ങൾ
കണ്ണൂർ∙ പരിഷ്കരിച്ച രീതിയിലുള്ള മോട്ടർ വാഹന ഡ്രൈവിങ് ടെസ്റ്റുകൾക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഡ്രൈവിങ് സ്കൂൾ ഉടമകൾ. തോട്ടടയിൽ ടെസ്റ്റിങ് കേന്ദ്രത്തിൽ ഓൾ കേരള മോട്ടർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ ഡ്രൈവിങ് സ്കൂൾ ഉടമകൾ നിലത്ത് കിടന്ന് പ്രതിഷേധിച്ചു. 10 മിനിട്ട്
ഉളിക്കൽ∙കഴിഞ്ഞ 4 ദിവസമായി ഉളിക്കൽ, പായം പഞ്ചായത്തുകളിലെ അറബി, ചെറിയ മട്ടിണി പ്രദേശങ്ങളിൽ ജനങ്ങളുടെ ഉറക്കം കെടുത്തിയ ‘പുലി’ പൂച്ചയാവാമെന്നു വനംവകുപ്പ്. പുലിയോളം വലിപ്പമുള്ള കാട്ടുപൂച്ചയാണ് ഈ പ്രദേശങ്ങളിൽ ചുറ്റിത്തിരിയുന്നതെന്നാണു എന്നാണ് നിഗമനം. പുലിയായാലും പൂച്ചയായാലും കൂട്ടിൽ കിടക്കുന്ന കോഴിക്കും
പരിയാരം∙ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ലിഫ്റ്റുകൾ പൂർണമായും നിലച്ചു.കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ 7 ലിഫ്റ്റുകൾ നിലച്ചത്. വേനൽ മഴയിലെ ഇടി മിന്നലാണ് ലിഫ്റ്റ് പണി മുടക്കാൻ കാരണമെന്നു ആശുപത്രി അധികൃതർ പറയുന്നത്.നവീകരണത്തിന്റെ ഭാഗമായി മാസങ്ങൾ മുൻപ് സ്ഥാപിച്ച ലിഫ്റ്റുകളാണ് നിലച്ചത്. റേഡിയോ
തലശ്ശേരി∙ വിവാഹ മോചനക്കേസിന്റെ ആവശ്യത്തിന് സമീപിച്ച യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ 2 അഭിഭാഷകരെ പൊലീസ് അറസ്റ്റ് ചെയ്തു. അഡ്വ. എം.ജെ.ജോൺസൺ, അഡ്വ. കെ.കെ.ഫിലിപ് എന്നിവരെയാണ് എഎസ്പി അരുൺ കെ.പവിത്രൻ അറസ്റ്റ് ചെയ്തത്. ഇരുവരെയും 2 ആഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കോഴിക്കോട് സ്വദേശിനിയാണ് പരാതിക്കാരി.
കൂത്തുപറമ്പ് ∙ നിത്യേന വന്നെത്തുന്ന രോഗികളുടെ ബാഹുല്യം കാരണം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുന്നു. ജോലി ഭാരത്താൽ എല്ലാ വിഭാഗത്തിലെയും ജീവനക്കാരും ഡോക്ടർമാരും പ്രയാസം അനുഭവിച്ച് കൊണ്ട് തന്നെ നിലവിലുള്ള സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി സേവനനിരതരുമാണ്. ജില്ലാ ആശുപത്രിയിലും തലശ്ശേരി ജനറൽ
കണ്ണൂർ ∙ കർഷകർക്ക് പിടികൊടുക്കാതെ സഞ്ചാരം തുടർന്ന് ചിറക്കൽ കൃഷി ഭവൻ. പുതിയതെരു–വളപട്ടണം റോഡിനു സമീപത്തെ കെട്ടിടം ജീർണാവസ്ഥയിലായതു മുതലാണ് കൃഷിഭവൻ കെട്ടിടങ്ങൾ മാറി മാറി സഞ്ചാരം തുടങ്ങിയത്. കാലപ്പഴക്കമുള്ള കെട്ടിടം ഏതു നിമിഷവും തകരാമെന്ന ജീവനക്കാരുടെയും കർഷകരുടെയും മുന്നറിയിപ്പ് അധികൃതർ
പയ്യന്നൂർ∙ അന്നൂർ കൊരവയലിലെ വീട്ടിൽ കൊല്ലപ്പെട്ട കോയിപ്രയിലെ അനിലയുടെ ബാഗിൽ കൂടുതൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. കൂടുതൽ വസ്ത്രങ്ങളുമായി അനില വന്നത് സുഹൃത്തിനൊപ്പം പോകാനായിരുന്നുവെന്ന സംശയത്തിലാണ് പൊലീസ്.പ്രതിയെന്ന് സംശയിക്കപ്പെടുന്നയാൾ ജീവനൊടുക്കിയതിനാൽ ശാസ്ത്രീയമായ
ഗതാഗത നിയന്ത്രണം: കണ്ണൂർ∙പള്ളിപ്പാലം വായന്നൂർ വേക്കളം റോഡ് പണി നടക്കുന്നതിനാൽ ഇന്നു മുതൽ 14 വരെ ഇതു വഴിയുളള വാഹനഗതാഗതം പൂർണമായും നിരോധിച്ചു. വാഹനങ്ങൾ വെള്ളർവള്ളി വായന്നൂർ റോഡ്, മണ്ഡപം കുനിത്തല റോഡ്, പുത്തലം കോറ റോഡ് എന്നീ റോഡുകളും മറ്റ് അനുബന്ധ റോഡുകളും ഉപയോഗിക്കണമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.....
തലശ്ശേരി ∙ പാനൂരിൽ സിപിഎം പ്രവർത്തകന്റെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനക്കേസിൽ മലക്കംമറിഞ്ഞ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടുകൾ. ആദ്യത്തെ 3 റിമാൻഡ് റിപ്പോർട്ടുകളിൽ പൊതുതിരഞ്ഞെടുപ്പും രാഷ്ട്രീയഎതിരാളികളെയും ലക്ഷ്യമിട്ടാണു ബോംബ് നിർമിച്ചതെന്ന് ആരോപിച്ച പൊലീസ്, പിന്നീടുള്ള 3 റിമാൻഡ് റിപ്പോർട്ടുകളിലും ഇക്കാര്യം പറയുന്നതേയില്ല. പ്രാദേശികമായി 2 വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെപ്പറ്റി ആദ്യത്തെ 3 റിപ്പോർട്ടുകളിലും പരാമർശിക്കാത്ത പൊലീസ്,
ചെറുപുഴ∙ ടോറസ് ഇടിച്ച് രണ്ടു കുട്ടികൾക്ക് പരുക്ക്. ക്രിസ്റ്റിന മാത്യു (12), കോലുവള്ളിയിലെ കൊച്ചുമഠത്തിൽ ആരാധ്യ (12) എന്നിവർക്കാണു പരുക്കേറ്റത്. ഇന്ന് രാവിലെ 9.15ന് മീന്തുള്ളി കുരിശിങ്കലിൽ വച്ചായിരുന്നു അപകടം. ക്രിസ്റ്റിന മാത്യുവിനെ പയ്യന്നൂരിലെയും ആരാധ്യയെ ചെറുപുഴയിലെയും ആശുപത്രികളില് പ്രവേശിപ്പിച്ചു.
തലശ്ശേരി∙ തലശ്ശേരി നഗരസഭ വൈസ് ചെയർമാനും സിപിഎം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായ വാഴയിൽ ശശി (65) അന്തരിച്ചു. അസുഖത്തെ തുടർന്ന് ഏതാനും ആഴ്ചകളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ 10 മുതൽ സിപിഎം തലശ്ശേരി ഏരിയ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കും.
ചപ്പാരപ്പടവ് ∙ നീരൊഴുക്കു നിലയ്ക്കാറായ സമയത്ത് പുഴ വിഷലിപ്തമാക്കി മീൻപിടിത്തം. ചപ്പാരപ്പടവ് പഞ്ചായത്തിലെ മണാട്ടി മന്നായം പുഴയിലാണ് കഴിഞ്ഞദിവസം നഞ്ചു കലക്കി മീൻ പിടിച്ചത്. ചത്ത മീനുകൾ പുഴയിൽ ഒഴുകി നടക്കുകയാണ്. ദിവസങ്ങൾക്കുള്ളിൽ ഇവ ചീഞ്ഞളിഞ്ഞ് ജലം മലിനമാകും. ആഴ്ചകൾക്ക് മുൻപ് സമീപത്തുള്ള
ഉളിക്കൽ∙ വേനൽച്ചൂടിൽ കൃഷിനാശം സംഭവിച്ച കാർഷിക വിളകളുടെ പ്രാഥമിക കണക്കെടുപ്പ് ഇന്നും നാളെയും കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കും. കൃഷി ഭവനുകളിൽ നിന്നു ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ തല ഉദ്യോഗസ്ഥ സംഘം ഫീൽഡ് പരിശോധനയും നടത്തും. തുടർന്നു കൃത്യമായ നാശ നഷ്ടത്തിന്റെ കണക്ക് കലക്ടർക്ക്
ഇരിക്കൂർ ∙ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ നിലാമുറ്റത്തിനു സമീപമാണ് കഴിഞ്ഞ വെള്ളിയാഴ്ച ജലനിധി പദ്ധതിയുടെ പൈപ്പ് പൊട്ടിയത്. രണ്ട് സ്ഥലങ്ങളിൽ പൈപ്പ് പൊട്ടിയിട്ടുണ്ട്. പമ്പിങ് സമയത്ത് വെള്ളം റോഡിലൂടെ കുത്തിയൊഴുകുകയാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെ
പയ്യന്നൂർ ∙ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അതിർത്തി പ്രദേശത്ത് നേവൽ അധികൃതർ മുന്നൊരുക്കമില്ലാതെ ഉഗ്രസ്ഫോടനം നടത്തിയതു മൂലം എട്ടിക്കുളം പ്രദേശത്ത് വീടുകൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര മന്ത്രിമാരോട് രേഖാമൂലം
തിരൂർ ∙ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണം മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ. പാണ്ടിക്കാട് പട്ടാണിവീട്ടിൽ അബ്ദുൽ അസീസ് (46), കണ്ണൂർ അഴീക്കോട് ഓലടത്തായ വീട്ടിൽ റനീഷ് (27) എന്നിവരാണ് പിടിയിലായത്. വെട്ടം പറവണ്ണ മുറിവഴിക്കൽ വടക്കേ ഇടിവെട്ടിയകത്ത് മുഹമ്മദ് ഷാഫിയുടെ വീട് കുത്തിത്തുറന്നാണ് 20 പവൻ സ്വർണം
ചപ്പാരപ്പടവ്∙ അർധരാത്രി നടത്തിയ കുന്നിടിക്കലും മണ്ണുകടത്തും നാട്ടുകാർ തടഞ്ഞു. ചപ്പാരപ്പടവ്-പറക്കോട്-കൊട്ടക്കാനം റോഡിൽ പറക്കോട് അങ്കണവാടിക്കു സമീപം നടത്തിയ കുന്നിടിക്കലാണ് പഞ്ചായത്ത് അംഗം എം.മൈമൂനത്തിന്റെ നേതൃത്വത്തിൽ തടഞ്ഞത്. കഴിഞ്ഞദിവസം വൈകിട്ട് സ്ഥലം ഉടമയുടെ നേതൃത്വത്തിൽ കുന്നിടിക്കാനും
അങ്ങാടിക്കടവ്∙ പുതുതായി ടാറിങ് പൂർത്തിയാക്കിയ എടൂർ–പാലത്തുകടവ് റോഡിൽ വളവുപാറയിൽ അപകടം പതിവാകുന്നതായി പരാതി. ഒരേ സ്ഥലത്ത് എട്ടോളം ചെറുതും വലുതുമായ അപകടങ്ങൾ ആഴ്ചകൾക്കകം നടന്നത്. ഇതിൽ ഒരാളുടെ ജീവനും നഷ്ടമായി. ചില വാഹനങ്ങൾ തകരുകയും ചിലർ പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. മഴക്കാലം ആകുന്നതോടെ ദുരന്ത
കണ്ണൂർ ∙ കത്തുന്ന വേനൽചൂടിനു മുൻപിൽ തളരാതെ നീറ്റ്–യുജി പരീക്ഷയെഴുതി ജില്ലയിലെ വിദ്യാർഥികൾ. ജില്ലയിലെ 20 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ 8184 കുട്ടികളാണ് റജിസ്റ്റർ ചെയ്തിരുന്നത്. മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള പ്രവേശനപരീക്ഷയായ നീറ്റിന് വസ്ത്രധാരണത്തിലെ മാനദണ്ഡങ്ങൾ പാലിച്ചുതന്നെയായിരുന്നു
തളിപ്പറമ്പ്∙ മന്ന ജംക്ഷനിൽ നഗരസഭ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ ഒരു ഭാഗം കണ്ണടച്ചു. കരിമ്പം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ നിർത്തിയിടേണ്ട സ്ഥലത്തെയും ആലക്കോട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ നിർത്തിയിടേണ്ട സ്ഥലത്തെയും സിഗ്നലുകളാണ് തകരാറിലായത്. ആലക്കോട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്കുള്ള സിഗ്നൽ
തളിപ്പറമ്പ്∙ ടർക്കിഷ് അക്കാദമി ഓഫ് സയൻസസ് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് സംഘടിപ്പിച്ച സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ച് മുൻ കില ഡയറക്ടറും കേന്ദ്ര പഞ്ചായത്ത്രാജ് മന്ത്രാലയം സീനിയർ കൺസൽറ്റന്റുമായ ഡോ.പി.പി.ബാലൻ. തുർക്കി ഇസ്താംബൂളിൽ നടന്ന സെമിനാറിൽ കേരളത്തിലെ കാലാവസ്ഥ വ്യതിയാനം ചെറുക്കാൻ തദ്ദേശ
ചെറുപുഴ∙ ചെക്ഡാം വറ്റിവരണ്ടു തുടങ്ങിയതോടെ മലയോര മേഖലയിൽ ജലക്ഷാമം രൂക്ഷമാകുന്നു.തേജസ്വിനിപ്പുഴയുടെ ചെറുപുഴ ഭാഗത്തു 7കോടി രൂപ ചെലവഴിച്ചു നിർമിച്ച ചെക്ഡാമിലെ വെള്ളമാണു കൊടുംചൂടിനെ തുടർന്നു വറ്റാൻ തുടങ്ങിയത്. ഇതോടെ മലയോരത്തെ ജലക്ഷാമം പരിഹരിക്കാനായി നിർമിച്ച ചെക്ഡാം നോക്കുകുത്തിയായി മാറി. ചെക്ഡാമിൽ
തലശ്ശേരി∙ എരഞ്ഞോളിപാലത്തിന് സമീപം മോറാൽകാവിലേക്കുള്ള റോഡിൽ ബിജെപി– സിപിഎം സംഘർഷം. മൂന്ന് സിപിഎം പ്രവർത്തകർക്കും ഒരു ബിജെപി പ്രവർത്തകനും പരുക്കേറ്റു. ബിജെപി പ്രവർത്തകന്റെ വീടിന്റെ ജനൽചില്ല് അടിച്ചു തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചു ബിജെപി
തളിപ്പറമ്പ്∙ ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ മാലിന്യം വലിച്ചെറിയൽ വിമുക്ത പദ്ധതികൾ വിസ്മൃതിയിൽ. മാലിന്യം വലിച്ചെറുന്നതിനെതിരെ തദ്ദേശ സ്ഥാപനങ്ങൾ ശക്തമായ നടപടി സ്വീകരിക്കുകയും തദ്ദേശ സ്ഥാപനങ്ങളെ മാലിന്യം വലിച്ചെറിയൽ വിമുക്ത സ്ഥാപനങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനായി ലക്ഷങ്ങൾ ചെലവഴിച്ച്
പയ്യന്നൂർ ∙ കാണാതായ യുവതിയെ വിനോദയാത്ര പോയ കുടുംബത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. അനിലയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതായി സൂചന. അനിലയുടെ മൂക്കിലുടെയും വായിലൂടെയും രക്തം വന്നിട്ടുണ്ട്. അടിയേറ്റതിനെ തുടർന്നാണിതെന്നാണ് പ്രാഥമിക
പയ്യന്നൂർ ∙ 2 ദിവസം മുൻപ് കാണാതായ യുവതിയെ, വിനോദയാത്ര പോയ കുടുംബത്തിന്റെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഈ വീടിന്റെ പരിപാലന ചുമതലയുണ്ടായിരുന്ന യുവാവിനെ 22 കിലോമീറ്റർ അകലെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാണെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം
ശ്മശാനത്തിന്റെ പ്രവർത്തന സമയം പുന:ക്രമീകരിച്ചു കണ്ണൂർ∙ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് പയ്യാമ്പലം ശ്മശാനത്തിന്റെ പ്രവർത്തന സമയം 9 മുതൽ 11 വരെയും ഉച്ചയ്ക്ക് 3 മുതൽ വൈകിട്ട് 5 വരെയുമായി പുന:ക്രമീകരിച്ചതായി മേയർ മുസ്ലിഹ് മഠത്തിൽ അറിയിച്ചു. വേനൽ ചൂടും ചിതയിൽ നിന്നുള്ള ചൂടും അസഹ്യമായതിനാൽ ജീവനക്കാർക്ക്
പയ്യന്നൂർ ∙ അനിലയുടെ മരണം കൊലപാതകമെന്ന് പൊലീസ് സംശയിക്കുമ്പോഴും അതിലേക്കു നയിച്ച കാരണങ്ങൾ വ്യക്തമല്ല. അനില ശനി രാവിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പുറപ്പെട്ടതാണ്. അന്നൂരിലെ വീട്ടിലേക്ക് സുദർശന്റെ ബൈക്കിലാണ് അനില എത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൗഹൃദത്തിൽ എത്തിയ ശേഷം കൊലപാതകത്തിലേക്കു
തലശ്ശേരി∙ മാഹി ബൈപാസിൽ അഴിയൂർ പാത്തിക്കൽ പാലത്തിൽ നിന്നും 2 പെൺകുട്ടികൾ മാഹി പുഴയിൽ ചാടി. പ്രദേശവാസികൾ ഇവരെ രക്ഷിച്ച് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ ∙ സർവീസ് റോഡ് പൂർത്തിയാകുമ്പോൾ വീട്ടിൽ നിന്നു പുറത്തിറങ്ങാൻ എന്തുചെയ്യുമെന്ന ആധിയിലാണ് കിഴുത്തള്ളിയിലെ സി.സരള. ചാലക്കുന്ന് ഭാഗത്തേക്ക് ദേശീയപാത കടന്നുപോകുന്നതിനു സമീപമാണ് ഇവരുടെ വീട്. ആകെയുണ്ടായിരുന്ന ആറു സെന്റ് സ്ഥലത്തിൽ ഒരു സെന്റ് ദേശീയപാത വികസനത്തിനായി വിട്ടുകൊടുത്തു. വീടിന്റെ ഒരുവശം ഉൾപ്പെടെ പൊളിച്ചുമാറ്റേണ്ടി വന്നെങ്കിലും ബാക്കിയുള്ള ഭാഗം അറ്റകുറ്റപ്പണി നടത്തിയാണ് ഇവിടെ താമസം തുടരുന്നത്.
ഇരിട്ടി∙ ആറളം ഫാമിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തുന്നതിനുള്ള ‘ഓപ്പറേഷൻ എലിഫന്റ്’ ദൗത്യം 4–ാം ഘട്ടം നാളെ 7ന് ആരംഭിക്കും.മാർച്ച് അവസാനവും ഏപ്രിൽ 2–ാം വാരവും ആയി 4 ഘട്ടങ്ങളിൽ ആയി നടത്തിയ ശേഷം നിർത്തി വച്ച ആനതുരത്തലാണ് നാളെ പുനരാരംഭിക്കാൻ ഫാമിൽ ഇന്നലെ സബ് കലക്ടർ സന്ദീപ് കുമാറിന്റെ അധ്യക്ഷതയിൽ
കണ്ണൂർ ∙ മത്സ്യ ക്ഷാമവും ഇന്ധന വില വർധനയും ഉൾപ്പെടെയുള്ള പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെ ഉയരുന്ന കടൽ പ്രതിഭാസങ്ങൾ മത്സ്യ മേഖലയെ ആശങ്കയിലാഴ്ത്തുന്നു. ലക്ഷങ്ങൾ നഷ്ടം സഹിച്ചാണ് പലപ്പോഴും മേഖലയിൽ പ്രവർത്തിക്കുന്നവർ മുന്നോട്ടു പോകുന്നത്. ഓരോ ദിവസം കടലിൽ ഇറങ്ങുമ്പോഴും കടലമ്മ കനിയും എല്ലാം
പയ്യന്നൂർ ∙ ഏഴിമല നാവിക അക്കാദമിയിൽ പരിശീലനത്തിന്റെ ഭാഗമായി ജനവാസ കേന്ദ്രത്തോട് ചേർന്നുള്ള പ്രദേശത്തെ സ്ഫോടനങ്ങൾ മൂലം എട്ടിക്കുളം പടിഞ്ഞാറേ ഗേറ്റിന് സമീപമുള്ള 25ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. രാവിലെ 10 മണി മുതൽ തന്നെ മുന്നറിയിപ്പില്ലാതെ അക്കാദമിയുടെ പടിഞ്ഞാറേ ഗേറ്റിന് സമീപവാസികൾ സ്ഫോടന
കണ്ണൂർ ∙ കള്ളക്കടൽ പ്രതിഭാസമെന്ന പേരിൽ ഉയർന്ന തിരമാലകൾക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ജില്ലയുടെ തീരദേശത്ത് കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായില്ല.കഴിഞ്ഞ ദിവസം രാത്രി ചെറിയതോതിൽ കടലേറ്റമുണ്ടായതൊഴിച്ചാൽ തീരപ്രദേശം ശാന്തമായിരുന്നു. വിനോദ സഞ്ചാരികളെ
ചിറ്റാരിപ്പറമ്പ് ∙ കൂത്തുപറമ്പ് - തലശ്ശേരി- ബാവലി അന്തർ സംസ്ഥാന പാതയിൽ മാനന്തേരി പാക്കിസ്ഥാൻ പീടികയിൽ വീണ്ടും വാഹനാപകടം. കഴിഞ്ഞ ദിവസം രാത്രി 8.30ന് മാനന്തവാടിയിൽ നിന്നു പറശ്ശിനിക്കടവിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ് റോഡിൽ നിന്നു തെന്നിമാറി കാറിൽ ഇടിക്കുകയായിരുന്നു. മഴയെത്തുടർന്നാണു വാഹനം തെന്നിയത്.
കണ്ണൂർ ∙ മുംബൈ പൊലീസ് ആണെന്ന വ്യാജേന ഫോൺ ചെയ്ത് മട്ടന്നൂർ സ്വദേശിയിൽ നിന്നും 3,54,478 രൂപ തട്ടിയെടുത്തതായി പരാതി. പരാതിക്കാരന്റെ പേരിൽ ഒരു കൊറിയർ ഇറാനിലേക്ക് അയച്ചിട്ടുണ്ടെന്നും അതിൽ നിങ്ങളുടെ പേരിലുള്ള കാലാവധി കഴിഞ്ഞ പാസ്പോർട്ട്, ക്രെഡിറ്റ് കാർഡ്, എംഡിഎംഎ എന്നിവ ഉണ്ടെന്നും പറഞ്ഞ് മുംബൈ പൊലീസിൽ
സൗജന്യനേത്രപരിശോധന ക്യാംപ്: പെടേന ∙ ജനശ്രീ സുസ്ഥിര മിഷൻ പെടേന വാർഡ് സമിതിയുടെ നേതൃത്വത്തിൽ ദി പയ്യന്നൂർ ഐ ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാംപ് 12ന് രാവിലെ 9 മുതൽ 1വരെ പെടേന ഗവ.എൽ പി സ്കൂളിൽ നടക്കും. പയ്യന്നൂർ ബ്ലോക്ക് ചെയർമാൻ കെ.കെ.ഫൽഗുനൻ ഉദ്ഘാടനം ചെയ്യും. പെടേന
പരിയാരം∙സബ്സിഡി നിരക്കിൽ നൽകുന്ന അവശ്യ സാധനങ്ങളുടെ വില വർധിപ്പിച്ചിട്ടും മിക്ക സാധനങ്ങളും സപ്ലൈകോയിൽ ലഭിക്കുന്നില്ല. ഇതിനിടയിൽ നോൺ സബ്സിഡി സാധനങ്ങൾക്കും സപ്ലൈകോയിൽ ക്ഷാമം നേരിടുകയാണ്. സ്വകാര്യ കമ്പനികൾക്ക് വൻ കുടിശിക നിലവിലുള്ളതിനാൽ കമ്പനികൾ നോൺ സബ്സിഡി സാധനങ്ങൾ സപ്ലൈകോയിൽ നിന്നു
പയ്യന്നൂർ∙ടൗണിലെ സൂപ്പർ മാർക്കറ്റിൽ രണ്ട് വർഷത്തിനുള്ളിൽ 4 കവർച്ച. 4 തവണയും നിരീക്ഷണ ക്യാമറയിൽ പതിഞ്ഞത് ഒരേ രൂപസാദൃശ്യമുള്ളയാൾ. കവർച്ച രീതിക്കും സാമ്യമുണ്ട്. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ടൗണിലെ സ്കൈപ്പർ സൂപ്പർ മാർക്കറ്റിലാണ് കവർച്ച നടക്കുന്നത്. കൊണ്ടു പോയ സാധനങ്ങൾക്ക് കൃത്യമായ കണക്ക് തയാറാക്കാൻ
കുടിയാന്മല∙ അടുപ്പിൽ നിന്ന് തീപടർന്ന് വീട് കത്തി നശിച്ചു. കവരപ്ലാവിലെ മുത്തേടത്ത് ചാണ്ടിയുടെ വീടാണ് കത്തി നശിച്ചത്. വീടിന്റെ ഒന്നാംനില അടക്കം കുറെ ഭാഗം നശിച്ചു. 5 ക്വിന്റലോളം റബർ ഷീറ്റും വീട്ടുപകരണങ്ങളും കത്തി നശിച്ചു. തീ പടരുന്നത് കണ്ട് വീട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും റബറിനു പിടിച്ചതിനാൽ
മട്ടന്നൂർ∙കണ്ണൂർ വിമാനത്താവളത്തിലെ വന്യജീവി സാന്നിധ്യം നിരീക്ഷിക്കാൻ വച്ച ക്യാമറകൾ ഇന്നു പരിശോധിക്കും. സാഹചര്യ തെളിവുകളിൽ പുലിയാണെന്ന സംശയത്തിലാണ് വനം വകുപ്പ്. ബുധനാഴ്ച രാത്രിയിലായിരുന്നു വിമാനത്താവള മൂന്നാം ഗേറ്റിന് സമീപം വന്യജീവിയെ കണ്ടത്. ബുധനാഴ്ച രാത്രിയിൽ ബിഎസ്എഫ് സംഘത്തിന്റെ രാത്രികാല
ചെറുപുഴ∙ ട്രിപ് സമയത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷം പതിവാകുന്നു. ഏറ്റവും ഒടുവിൽ ഇന്നലെ രാവിലെ 10 മണിയോടെ ചെറുപുഴ ബസ് സ്റ്റാൻഡിൽ വച്ചാണു ബസ് ജീവനക്കാർ തമ്മിൽ സംഘർഷം ഉണ്ടായത്. പയ്യന്നൂർ -ചെറുപുഴ -തിരുമേനി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരും തളിപ്പറമ്പ്- പെരുമ്പടവ്-
തളിപ്പറമ്പ്∙ ദേശീയപാതയിൽ സൈഡ് നൽകാത്തതിന്റെ പേരിൽ ജീപ്പിലെത്തിയവർ നഗരത്തിൽ സ്വകാര്യ ബസ് തടഞ്ഞിട്ടത് സംഘർഷം സൃഷ്ടിച്ചു. ഇന്നലെ വൈകിട്ടാണ് തളിപ്പറമ്പ് ദേശീയപാതയിലെ കണ്ണൂർ ബസ് സ്റ്റോപ്പിൽ സംഘർഷം നടന്നത്.പയ്യന്നൂർ ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് പിന്നാലെ വന്ന വാഹനങ്ങൾക്ക് തീരെ
ഗെസ്റ്റ് അധ്യാപകനിയമനം :മട്ടന്നൂർ∙പഴശ്ശിരാജ എൻഎസ്എസ് കോളജിൽ 2024-25 അധ്യയന വർഷത്തേക്ക് ഇംഗ്ലിഷ്, ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, പ്ലാന്റ് സയൻസ്. ജേണലിസം, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുകളുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പ്
കണ്ണൂർ∙ കൊറ്റാളിക്കാവിനു സമീപം ‘സുവിശ്വ’ത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സുനന്ദ വി.ഷേണായി (78), മകൾ ദീപ ഷേണായി (44) എന്നിവരുടെ ആന്തരിക അവയവങ്ങളുടെ രാസ – ഫൊറൻസിക് പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ മരണത്തിലെ ദുരൂഹത നീക്കാനാകൂവെന്ന നിലപാടിലാണ് പൊലീസ് അന്വേഷണ സംഘം.
കണ്ണൂർ∙ ചൂട് വർധിച്ച് ഉഷ്ണതരംഗ സമാനമായ സാഹചര്യം നിലവിലുള്ളതിനാൽ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 6 വരെ അവധി പ്രഖ്യാപിച്ച് കലക്ടർ. സമ്മർ ക്ലാസ്, സ്വകാര്യ ട്യൂഷൻ സെന്ററുകൾ, സ്കൂളിലെ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ വഴി
കണ്ണൂർ∙ കെഎസ്ആർടിസിയിൽ സിസിടിവി ക്യാമറ സ്ഥാപിക്കാനുള്ള നിർദേശം ജില്ലയിൽ നടപ്പാക്കിയത് 25 ബസുകളിൽ. കണ്ണൂർ ഡിപ്പോയിലെ 15 ബസുകളിലാണു ക്യാമറകളുള്ളത്. തലശ്ശേരി ഡിപ്പോയിലെ 6, പയ്യന്നൂർ ഡിപ്പോയിലെ 4 വീതം ബസുകളിലും ക്യാമറകൾ പ്രവർത്തനക്ഷമമാണ്. കണ്ണൂർ– ബെംഗളൂരു ബസിൽ നടന്ന ലാപ്ടോപ് മോഷണത്തിലും യാത്രക്കാരന്റെ
കരിവെള്ളൂർ ∙ ദേശീയപാതയോരത്തെ കരിവെള്ളൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ രാത്രി ചികിത്സ മുടങ്ങി.\ സാധാരണക്കാരായ ജനങ്ങൾ ദുരിതത്തിൽ. രാത്രി 8 മുതൽ രാവിലെ വരെയുള്ള ചികിത്സയാണ് മുടങ്ങിയത്. നിലവിലുണ്ടായിരുന്ന താൽക്കാലിക ഡോക്ടർമാർ ഒഴിവായതോടെയാണ് രാത്രി ചികിത്സ മുടങ്ങിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം
കെയുഎച്ച്എസ് അത്ലറ്റിക് മീറ്റ് മാറ്റി പരിയാരം∙ ഉഷ്ണ തരംഗത്തിന്റെ സാഹചര്യത്തിൽ ഇന്നു മുതൽ അഞ്ച് വരെ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജ് സിന്തറ്റിക് ട്രാക്കിൽ നടക്കാനിരുന്ന കേരള ആരോഗ്യ സർവകലാശാലാ അത്ലറ്റിക് മീറ്റ് മാറ്റിയതായി സംഘാടക സമിതി അറിയിച്ചു.' ശിൽപശാല 5ന് കണ്ണൂർ∙ലീപ് സെന്ററിന്റെ
കണ്ണൂർ∙ പരിഷ്കരിച്ച രീതിയിലുള്ള മോട്ടർ വാഹന ഡ്രൈവിങ് ടെസ്റ്റുകൾ ആദ്യം ദിനം തന്നെ ജില്ലയിൽ മുടങ്ങി. ജില്ലയിലെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളായ തോട്ടട, തളിപ്പറമ്പ്, തലശ്ശേരി, ഇരിട്ടി, പയ്യന്നൂർ എന്നിവിടങ്ങളിൽ ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിച്ചവർ എത്തിയെങ്കിലും പരിഷ്കരിച്ച സംവിധാനങ്ങളൊന്നും ഇല്ലാത്തതിനാൽ
മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവള പരിസരത്ത് പുലിയെന്നു സംശയം, വനം വകുപ്പ് ഉദ്യോഗസ്ഥർ സിസിടിവി ക്യാമറ സ്ഥാപിച്ചു. ബുധനാഴ്ച രാത്രി ബിഎസ്എഫ് ജീവനക്കാർ നടത്തിയ പട്രോളിങ്ങിന് ഇടയിലാണ് മൂന്നാം ഗേറ്റിന് സമീപം എയർപോർട്ട് കോംപൗണ്ടിന് ഉള്ളിൽ പുലിയുമായി സാദൃശ്യമുള്ള വന്യജീവി റോഡു മുറിച്ച് കടക്കുന്നത്
കണ്ണൂർ∙ ഏഴിമല നാവിക അക്കാദമിയിലേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് റോഡ് പണിതതിന് ചെലവിട്ട തുക സംബന്ധിച്ച ഫയൽ ഹാജരാക്കാത്തതിനെ തുടർന്ന് വിജിലൻസ് അന്വേഷണം നടത്തി രേഖകൾ കണ്ടെത്താൻ സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടു. ഏഴിമല നാവിക അക്കാദമി ടോപ്പ്റോഡിന്റെ O/000 മുതൽ 6/420 വരെയുള്ള ഭാഗത്ത് ശേഷി വർധിപ്പിക്കാൻ 1998ൽ നടത്തിയ 1,71,29,902 രൂപയുടെ പണികൾ സംബന്ധിച്ച് വിവിധ
ചെറുപുഴ∙ മലയോരത്തെ പ്രധാന കോൺഗ്രസ് നേതാവായ കെ.കുഞ്ഞികൃഷ്ണൻ നായർ (93) അന്തരിച്ചു. പെരിങ്ങോം- വയക്കര മുൻ പഞ്ചായത്ത് പ്രസിഡന്റും ചെറുപുഴ ജെഎം യുപി സ്കൂൾ മാനേജരുമാണ്.
മാടായി കോളേജ് അധ്യാപകൻ പി രജിത് കുമാറിനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ എട്ടോളം വരുന്ന അക്രമികൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു . രജിത് കുമാർ ലോക്സഭ ഇലക്ഷനിൽ കോൺഗ്രസ് ബൂത്ത് ഏജന്റായി പ്രവർത്തിച്ചിരുന്നു. കള്ളവോട്ട് തടയാനുള്ള ശ്രമം രജിത് കുമാറിന്റെ ഭാഗത്തുനിന്നും ഉണ്ടായതിൽ ഉള്ള പകയാണ്
കണ്ണൂർ ∙ മെരുവമ്പായി കണ്ടംകുന്നിൽ വച്ച് റോഡ് മുറിച്ച് കടക്കവേ കാൽനട യാത്രക്കാരൻ കാർ ഇടിച്ച് മരിച്ചു. കോളയാട് കൊമ്മേരി വാചാലി ഹൗസിൽ ഫൽഗുണൻ (53) ആണ് മരിച്ചത്. ഇന്നലെ (1) രാത്രി 7:30 ഓടെ ആയിരുന്നു സംഭവം. കൂത്തുപറമ്പ് ഭാഗത്ത് നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്. ഉടൻ തന്നെ
കണ്ണൂർ ∙ മുതിർന്ന സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ഒ.വി.നാരായണൻ (85) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ്
ഹജ് പഠന ക്ലാസ് ചെറുവാഞ്ചേരി∙വാദി സലാം സെന്റർ കമ്മിറ്റിയുടെ 5ാംമത് ഹജ് പഠന ക്ലാസ് നാളെ രാവിലെ 9 മുതൽ വാദി സലാം ക്യാംപസിൽ നടക്കും. പ്രഭാഷകൻ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി നേതൃത്വം നൽകും. മുഴുവൻ ഗവൺമെന്റ് ക്വാട്ടയിലും പ്രൈവറ്റ് ക്വാട്ടയിലും ഉംറ ഉദ്ദേശിക്കുന്നവർക്ക് പങ്കെടുക്കാവുന്നതാണ്. 9495644390,
മാഹി∙ദേശീയപാതയിൽ മാഹിപ്പാലത്തിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. പാലത്തിൽ നിലവിലുള്ള ടാറിങ് ഇന്നലെ പൂർണമായും അടർത്തി മാറ്റി. ഗതാഗതം പൂർണമായും നിരോധിച്ച് റോഡ് അടച്ചാണ് പ്രവൃത്തി നടക്കുന്നത്. ഇനി 4 എക്സ്പാൻഷൻ ജോയിന്റ് എടുത്ത് മാറ്റുന്ന പ്രവൃത്തിയാണ് പ്രധാനമായും നടത്തുക.ഇതിന് ആവശ്യമായ ക്രമീകരണം
കൂത്തുപറമ്പ്∙ഓടകൾ ഇല്ലാതെയും ഓടകളിൽ കവറിങ് സ്ലാബ് ഇല്ലാതെയും കെഎസ്ടിപി റോഡ്. കോടികൾ ചെലവഴിച്ച് 10 വർഷം കൊണ്ട് നവീകരിച്ച തലശ്ശേരി - വളവുപാറ കെഎസ്ടിപി റോഡിൽ പണി പൂർത്തീകരിക്കാത്ത ഓടകൾ സ്ഥിതി ചെയ്യുന്ന ഭാഗം അപകടക്കെണിയാകുന്നു. തൊക്കിലങ്ങാടി ടൗണിൽ ഇരിട്ടി റോഡിൽ കെ.വി.സുധീഷ് റോഡ് ആരംഭിക്കുന്ന ഭാഗത്ത്
ചെറുപുഴ ∙ തിരുമേനി-താബോർ-കാർത്തികപുരം റോഡ് നവീകരണത്തിലും ഓവുചാൽ നിർമാണത്തിലും വ്യാപക ക്രമക്കേടുകൾ നടന്നതായി പരാതി. 12.6 കിലോമീറ്റർ ദൂരം വരുന്ന റോഡിന്റെ തിരുമേനിയിൽനിന്നു താബോർ വരെയുള്ള 5 കിലോമീറ്റർ ഭാഗവും താബോർ മുതൽ കാർത്തികപുരം വരെയുള്ള 7.6 കിലോമീറ്റർ ഭാഗവും മെക്കാഡം ടാറിങും നടത്തിയത് രണ്ടു വർഷം
കണ്ണൂർ∙മകന്റെ ഓർമയ്ക്കായി ചുമർ ചിത്രം തയാറാക്കുകയാണ് അമ്മ. മകൻ അർജുൻ കെ.ദാസ് എന്ന യുവ ചിത്രകാരന്റെ സ്വപ്ന സാക്ഷാത്കാരം കൂടിയാണ് യാഥാർഥ്യമാക്കുന്നത്. അമ്മയുടെ പിറന്നാൾ സമ്മാനം കൂടിയാണിത്. കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കേ കവാടത്തിനു സമീപമാണ് ചിത്രം ഒരുക്കുന്നത്. പ്രമുഖ ചിത്രകാരന്മാർ ഒരുക്കുന്ന
കണ്ണൂർ ∙ സജനയുടെ ചിതയിൽ അഗ്നി പകർന്ന നിമിഷം അശോകിന്റെ ‘ഹൃദയത്തിലിരുന്ന്’ വിഷ്ണു മിടിച്ചു. ആ ഹൃദയം അശോകിന്റെ കൈകളിലെ തീനാളത്തോടു പറഞ്ഞിട്ടുണ്ടാവും; അതു നമ്മുടെ അമ്മയാണെടാ... മകന്റെ ഹൃദയം സ്വീകരിച്ചയാൾ അമ്മയുടെ ചിതയ്ക്കു തീകൊളുത്തിയ ആ നിമിഷം കണ്ടുനിന്നവരുടെയും ഹൃദയമെരിഞ്ഞു. സജനയുടെ മകൻ വിഷ്ണുവിന്റെ ഹൃദയമാണ് അശോകിന്റെയുള്ളിൽ മിടിക്കുന്നത്.
ഇരിട്ടി∙ ജനവാസ മേഖല ഉൾപ്പെടുന്ന പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലയായി കണക്കാക്കി, കാലാവസ്ഥ വ്യതിയാന വകുപ്പ് തയാറാക്കിയ കരട് റിപ്പോർട്ടിനെതിരെ കർമസമിതി. കരട് റിപ്പോർട്ടിൽ ആറളം വില്ലേജിൽ ഉൾപ്പെടുന്ന പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് ചർച്ച ചെയ്യാൻ ആറളം പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ പരിസ്ഥിതിലോല പ്രദേശങ്ങൾ
പാപ്പിനിശ്ശേരി ∙ കെഎസ്ടിപി പാപ്പിനിശ്ശേരി–പിലാത്തറ റോഡിൽ അപകടത്തിന്റെ കാര്യത്തിൽ ബ്ലാക് സ്പോട് മേഖലയായി മാറുന്നു ഇരിണാവ് റോഡ് ജംക്ഷൻ. ദേശീയപാത നിർമാണം നടക്കുന്നതിനാൽ മുഴുവൻ സമയവും കെഎസ്ടിപി പാപ്പിനിശ്ശേരി–പിലാത്തറ റോഡിൽ വാഹനത്തിരക്കാണ്. ഇരിണാവ് റോഡ് ജംക്ഷനിലെത്തുമ്പോൾ വാഹനങ്ങൾക്ക് വേഗം
ചപ്പാരപ്പടവ്∙ ഒരിടവേളയ്ക്കു ശേഷം ചപ്പാരപ്പടവ് പഞ്ചായത്തിൽ വീണ്ടും കുന്നിടിക്കൽ സജീവമാകുന്നു. ചപ്പാരപ്പടവ്- പറക്കോട് -കൊട്ടക്കാനം റോഡിൽ പറക്കോട് അങ്കണവാടിക്കു സമീപമാണ് വൻ തോതിൽ കുന്നിടിക്കുന്നത്. വില്ലേജ് അധികൃതരുടെ ഉത്തരവ് ലംഘിച്ചാണിത്. ജനുവരി 24ന് കൂവേരി വില്ലേജ് അധികൃതർ ഇതിനെതിരെ സ്റ്റോപ് മെമ്മോ
കണ്ണൂർ∙ കേരളത്തിൽ ചപ്പാത്തി എത്തിയതിന്റെ നൂറാം വാർഷികം എപിജെ അബ്ദുൽ കലാം ലൈബ്രറിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായാണ് പഞ്ചാബിൽ നിന്ന് ആദ്യമായി കേരളത്തിൽ ചപ്പാത്തി എത്തിയത്. ബാലകൃഷ്ണൻ കൊയ്യാൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.ജയരാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി
കണ്ണൂർ ∙ വയോധികയായ അമ്മയെയും മകളെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊറ്റാളിക്കാവിനു സമീപം ‘സുവിശ്വ’ത്തിൽ സുനന്ദ വി.ഷേണായി (78), മകൾ ദീപ ഷേണായി (44) എന്നിവരാണു മരിച്ചത്. ദീപയെ ഡൈനിങ് ഹാളിലും സുനന്ദയെ അടുക്കളയിലുമാണു മരിച്ചനിലയിൽ കണ്ടത്. മൃതദേഹങ്ങൾക്കു 3 ദിവസത്തെ പഴക്കമുണ്ടെന്നു കരുതുന്നു. ആത്മഹത്യ
ചെറുകുന്ന്∙ പുന്നച്ചേരി പെട്രോൾ പമ്പ് ഡീലർ സജിത നോക്കി നിൽക്കെ തൊട്ടു മുൻപിലാണ് അപകടം. സജിത സംഭവം വിവരിക്കുന്നത് ഇങ്ങനെ: രാത്രി പത്തു മണിയോടെയാണു സംഭവം. പമ്പിനു മുൻവശത്ത് റോഡിനു സമീപം വീണുകിടന്നിരുന്ന കരിയില അടിച്ചുവാരി നിൽക്കുമ്പോഴാണ് ശബ്ദം കേട്ടത്. കാറിന്റെ മുൻവശത്തു നിന്ന് ബംപർ ഭാഗം തെറിച്ചു
മാഹി ∙ ദേശീയപാതയിൽ മാഹി പാലത്തിൽ അറ്റകുറ്റപ്പണി ആരംഭിച്ചു. മേയ് 10വരെ ഇതുവഴി വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഫുട്പാത്തിൽ കാൽനട യാത്രയ്ക്ക് സൗകര്യം നൽകിയിട്ടുണ്ട്.പാലത്തിലെ നിലവിലെ ടാറിങ് അടർത്തി മാറ്റുന്നതാണ് ആദ്യ പ്രവൃത്തി. പിന്നീട് 4 എക്സ്പാൻഷൻ ജോയിന്റ് ഭാഗികമായി എടുത്ത് മാറ്റി പുതിയത്
ലവൽക്രോസ് അടച്ചിടും താണ - ആയിക്കര (നയിടുക്ക്) റോഡിൽ കണ്ണൂർ സൗത്ത് - കണ്ണൂർ സ്റ്റേഷനുകൾക്കിടയിലുള്ള 241-ാം നമ്പർ ലവൽക്രോസ് ഇന്ന് രാത്രി 10 മുതൽ നാളെ രാവിലെ 4 വരെ അറ്റകുറ്റപ്പണിക്ക് അടച്ചിടുമെന്ന് ദക്ഷിണ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു. ഇഎസ്ഐ: പരാതി നൽകാം മേയ് 9ന് ഉച്ചയ്ക്ക് 2ന്
കണ്ണൂർ∙ കണ്ണപുരം പുന്നച്ചേരിയിൽ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറും മരിച്ചു. പുന്നച്ചേരി പെട്രോൾ പമ്പിനു സമീപം ഇന്നലെ രാത്രി 10.15ഓടെയാണ് സംഭവം. നാലു പേർ തൽക്ഷണം മരിച്ചു. പരുക്കേറ്റ 9 വയസ്സുകാരനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വണ്ടിയോടിച്ച കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59), യാത്ര ചെയ്ത കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കൃഷ്ണൻ (65) അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) എന്നിവരാണു മരിച്ചത്.
കണ്ണൂർ∙ അമ്മയേയും മകളേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കൊറ്റാളിക്കാവ് പോസ്റ്റ് ഓഫിസിനു സമീപമാണ് സംഭവം. സുവിഷത്തിൽ സുനന്ദ വി.ഷേണായി (78), മകൾ ദീപ വി.ഷേണായി (44) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
ചെറുപുഴ∙ ടോറസ് ലോറി ഇടിച്ചു ഇരുചക്ര വാഹയാത്രക്കാരനു ദാരുണാന്ത്യം. കാസർകോട് നാട്ടക്കല്ല് കരുവംങ്കയം സ്വദേശി പുളിശ്ശേരികുമാരനാണ് (55) മരിച്ചത്. ചെറുപുഴ മേലെ ബസാറിൽ ഇന്ന് രാവിലെ 6 മണിയോടെ ആയിരുന്നു സംഭവം. കുമാരനെ ഇടിച്ച ടോറസ് ലോറിനിർത്താതെ പോയി.
കൊട്ടിയൂർ∙ കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ പെടുന്ന പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതി പ്രദേശത്തിന് സമീപം കാട്ടാനകൾ കൃഷിയിടത്തിലേക്ക് എത്തി വിളകൾ നശിപ്പിക്കുന്നത് പതിവാകുന്നു. വനപാലകരെ വിവരം അറിയിച്ചിട്ടും സ്ഥലത്തുവന്നു പരിശോധിച്ചില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇക്കോ ടൂറിസം പദ്ധതി
കണ്ണൂർ ∙ ചുട്ടുപൊള്ളുന്ന ചൂട് പകൽ മാത്രമല്ല രാത്രിയിലും തുടരുന്നു. കേന്ദ്ര കാലാവസ്ഥാ വിഭാഗം സ്ഥാപിച്ച ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളിൽ ഇന്നലെ ജില്ലയിലെ ഉയർന്ന ചൂട് രേഖപ്പെടുത്തിയത് ചെറുതാഴത്താണ്. 40.6 ഡിഗ്രി സെൽഷ്യസാണ് ഉച്ചയ്ക്ക് രേഖപ്പെടുത്തിയത്. മറ്റിടങ്ങളിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില ഇങ്ങനെ:
മാട്ടൂലിൽ ഇന്ന് ഹജ് പഠന ക്ലാസ് മാട്ടൂൽ∙ സിഎച്ച് സെന്ററിന്റെ നേതൃത്വത്തിൽ മാട്ടൂൽ സെൻട്രൽ ടാംസിറ്റി ഓഡിറ്റോറിയത്തിൽ ഇന്ന് ഹജ് പഠനക്ലാസ് നടക്കും. രാവിലെ 9.30ന് പി.പി.ഉമ്മർ മുസലിയാർ ക്ലാസെടുക്കും. വൈദ്യുതി മുടങ്ങും വേങ്ങാട് ∙ ലൈനിൽ പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു രാവിലെ 8.30 മുതൽ വൈകിട്ട്
പാനൂർ ∙ വനിതാലീഗ് മൊകേരി പഞ്ചായത്ത് പ്രസിഡന്റ് മുത്താറിപ്പീടികയിലെ സാജിത റഫീഖിന്റെ വീടിനു നേരെ തുടർച്ചയായ രണ്ടാം ദിവസവും ബോംബേറ്. വീടിന്റെ ഗേറ്റിനു സമീപം വീണ് ഉഗ്രശബ്ദത്തിൽ പൊട്ടി. ആർക്കും പരുക്കില്ല. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് സംഭവം. ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ ഗേറ്റിനു സമീപത്തെ ഭിത്തിയിൽ
പയ്യന്നൂർ ∙ തെരു അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രത്തിൽ മീനമൃത് നടന്നു. കവ്വായി കായലിലെ മീനമൃത് കടവിൽ നിന്ന് പുരുഷാരം പിടിച്ചെടുത്ത 21 കോവ മത്സ്യം ദേവിക്ക് സമർപ്പിച്ചു. നേരം വെളുക്കാൻ ഏഴര നാഴിക രാവുള്ളപ്പോൾ ക്ഷേത്രത്തിൽ പെരുമ്പറ മുഴങ്ങി. മധ്യാഹ്നമായപ്പോഴേക്കും 7 തവണ പെരുമ്പറ മുഴങ്ങി. അതോടെ തെരുവിന്റെ
ഇരിട്ടി ∙ കിണർ വൃത്തിയാക്കാനും ആഴം കൂട്ടാനും മറ്റും നടത്തുന്ന പ്രവൃത്തിക്കിടെ അപകടങ്ങൾ വർധിക്കുന്നു. ഇന്നലെ ആറളം ഫാമിൽ കിണർ ശുചിയാക്കാൻ ഇറങ്ങിയ യുവാവിനു കിണറ്റിൽവീണു ഗുരുതര പരുക്കേറ്റു. പുനരധിവാസ മേഖലയായ ബ്ലോക്ക് 10ൽ ഇഞ്ചിമുക്കിൽ കിണർ വൃത്തിയാക്കാനിറങ്ങിയ സൗമിഷാണ് (32) 25 കോൽ താഴ്ചയുള്ള കിണറ്റിൽ
ഇരിക്കൂർ ∙ സിദ്ദീഖ് നഗറിലെ പരേതനായ നിട്ടൂർ മൊയ്തീന്റെ ഭാര്യ സബീന മൻസിലിൽ കുഞ്ഞാമിന കവർച്ചയ്ക്കിടെ കൊല്ലപ്പെട്ടിട്ട് നാളേക്ക് 8 വർഷം. പ്രതികൾ ഇപ്പോഴും കാണാമറയത്ത് തന്നെ. കുഞ്ഞാമിനയുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന 2 സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടെ 3 പേരാണ് കേസിലെ പ്രതികൾ. ആദ്യ
പെടേന ∙ മഴകനിഞ്ഞില്ല; പെരിങ്ങോം വയക്കര പഞ്ചായത്തിലെ പെടേനയിൽ ജലക്ഷാമം രൂക്ഷമായി. കൊടും ചൂടിൽ ജലസേചനം മുടങ്ങി കൃഷികൾ ഉണങ്ങി നശിച്ച നിലയിലാണ്. വേനലിലും വറ്റാത്ത നീരുറവയുള്ള പെടേന പുഴ വറ്റി വരണ്ടു. പുഴയിലെ വെള്ളം ശേഖരിക്കുവാൻ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മയിൽ നടത്തുന്ന തടയണ നിർമാണവും അധികൃതർ
കണ്ണൂർ ∙ ഇ.പി.ജയരാജനെ ഉന്നമിട്ടു സമൂഹമാധ്യമ പോസ്റ്റുകളുമായി പി.ജയരാജന്റെ ആരാധകരായ റെഡ് ആർമിയും പോരാളി ഷാജിയും. കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നവർക്കിടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ എന്ന വരികളുമായി റെഡ് വൊളന്റിയർമാരെ നോക്കി പി.ജയരാജൻ നിൽക്കുന്ന ചിത്രമാണ്
കണ്ണൂർ ∙ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി മകന്റെ ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തിയതിന്റെ പേരിൽ വിവാദത്തിലായ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജനെ ഉന്നമിട്ട് ഫെയ്സ്ബുക്ക് പോസ്റ്റുമായി പി.ജയരാജന്റെ ആരാധകരായ റെഡ് ആർമിയും പോരാളി ഷാജിയും. കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നവർക്കിടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ എന്ന വരികളുമായി റെഡ് വൊളന്റിയർമാരെ നോക്കി പി.ജയരാജൻ നിൽക്കുന്ന ചിത്രവുമാണ് രണ്ടു പേജുകളിലും പോസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയാവാൻ
കണ്ണൂർ∙ ക്രൈസ്തവ യുവതികളുടെ പേരുപറഞ്ഞ് വര്ഗീയത പരത്താൻ ആരും ശ്രമിക്കേണ്ടെന്ന് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്ഗീയതയുടെ വിഷം ചീറ്റാന് അനുവദിക്കരുതെന്നും ബിഷപ് തുറന്നടിച്ചു. സ്വയം പ്രഖ്യാപിത സംരക്ഷകരാകാന് ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര് ചെമ്പേരിയില് കെസിവൈഎം യുവജന സംഗമത്തില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സ്റ്റോറി പ്രദര്ശനവുമായി ബന്ധപ്പെട്ട് ഉയന്ന വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. യുവതികളെ അഭിസംബോധന ചെയ്തായിരുന്നു മാർ പാംപ്ലാനിയുടെ പ്രസംഗം.
കണ്ണൂർ/ പാലക്കാട്∙ സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു മരണം. സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹിയിലെ പന്തക്കൽ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥൻ (53), എല്ലപ്പള്ളി സ്വദേശി ലക്ഷ്മി (90) എന്നിവരാണ് മരിച്ചത്. കിണർ പണിക്കിടയിൽ തളർന്ന് വീണ വിശ്വനാഥൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
കണ്ണൂർ∙ പ്രകാശ് ജാവഡേക്കറുമായി നടത്തിയ കൂടിക്കാഴ്ചയുടെ പേരിൽ തന്നെ ബ്ലാക്മെയിൽ ചെയ്യുകയാണെന്ന ആരോപണവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമായ ഇ.പി. ജയരാജൻ രംഗത്ത്. ഇതിനു പിന്നിൽ യുഡിഎഫും മാധ്യമങ്ങളുമാണെന്ന് ജയരാജൻ ആരോപിച്ചു. പാർട്ടി ഇതൊന്നും കാര്യമായി എടുക്കില്ലെന്നും അദ്ദേഹം
പഴയങ്ങാടി∙ മാട്ടൂൽ പഞ്ചായത്തിലെ 141–ാം ബൂത്തിൽ പ്രിസൈഡിങ് ഓഫിസറുടെ കാണാതായ രണ്ട് പവന്റെ സ്വർണമാല തിരിച്ചുകിട്ടി.പ്രിസൈഡിങ് ഓഫിസർ കണ്ടങ്കാളി ഷേണായി സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ ഒ.കെ.അനിൽകുമാറിന്റെ സ്വർണമാലയാണ് തിരിച്ചുകിട്ടിയത്. രാവിലെ പോളിങ് ബൂത്തിലെത്തിയപ്പോഴാണ് മാല നഷ്ടമായത്
മാഹി∙ ദേശീയപാതയിൽ ബലക്ഷയം നേരിടുന്ന മാഹിപ്പാലത്തിന്റെ അടിയന്തര അറ്റകുറ്റപ്പണി നാളെ ആരംഭിക്കും. പാലം പൂർണമായും അടച്ച് നിർമാണം നടത്തുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം അധികൃതർ നിയന്ത്രിച്ചു. പാലം വഴിയുള്ള വാഹന ഗതാഗതം നാളെ മുതൽ മേയ് 10വരെ 12 ദിവസം നിരോധിച്ചതിനാൽ കോഴിക്കോട് നിന്നു കണ്ണൂർ ഭാഗത്തേക്ക് വരുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽ നിന്നു വലത്തോട്ട് തിരിഞ്ഞ് മോന്താൽ പാലം വഴി കടന്നു പോകണം.
മമ്പറം ∙ യുഡിഎഫ് ബൂത്ത് ഏജന്റായി പ്രവർത്തിച്ച റിട്ട.അധ്യാപകന്റെ സ്കൂട്ടർ നശിപ്പിക്കുകയും കൃഷിയിടത്തിൽ അക്രമം നടത്തുകയും ചെയ്തതായി പരാതി. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെട്ട വേങ്ങാട് പഞ്ചായത്തിലെ കീഴത്തൂർ യുപി സ്കൂളിൽ യുഡിഎഫ് ബൂത്ത് ഏജന്റായി പ്രവർത്തിച്ച പൊയനാട് നന്ദനം വീട്ടിൽ
ചക്കരക്കൽ ∙ ടാക്സി സ്റ്റാൻഡ് കോംപ്ലക്സിലെ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിങ് കാരണം കടയുടമകൾക്ക് ദുരിതം.കാലത്ത് ഉടമകൾ എത്തുന്നതിനു മുൻപുതന്നെ തന്നെ കടകൾക്കു മുന്നിൽ വാഹനങ്ങൾ നിർത്തിയിട്ട് വിവിധ സ്ഥലങ്ങളിലേക്ക് ജോലിക്കും മറ്റും പോകുന്നവർ വാഹനങ്ങൾ എടുക്കുന്നത് വൈകുന്നേരവും രാത്രി
Results 1-100 of 10000