ADVERTISEMENT

ഇരിക്കൂർ ∙ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ നിലാമുറ്റത്തിനു സമീപമാണ് കഴിഞ്ഞ വെള്ളിയാഴ്ച ജലനിധി പദ്ധതിയുടെ പൈപ്പ് പൊട്ടിയത്. രണ്ട് സ്ഥലങ്ങളിൽ പൈപ്പ് പൊട്ടിയിട്ടുണ്ട്. പമ്പിങ് സമയത്ത് വെള്ളം റോഡിലൂടെ കുത്തിയൊഴുകുകയാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെ മുറ്റത്തേക്കു വരെ വെള്ളം ഒഴുകി എത്തുന്നു. ഒരു മാസം മുൻപ് ഇവിടെ റോഡിന്റെ മറുഭാഗത്തും പൈപ്പ് പൊട്ടിയിരുന്നു. ഗുണഭോക്താക്കൾ പ്രതിഷേധിച്ചതോടെയാണു അടുത്തിടെ പണി നടത്തിയത്.

പൈപ്പ് പൊട്ടൽ പതിവ്
∙ വേനലിൽ രൂക്ഷമായ ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന ഇരിക്കൂറിൽ 2016ൽ ആണ് ജലനിധി പദ്ധതി തുടങ്ങിയത്. ആറര കോടി രൂപ ചെലവിൽ നടപ്പാക്കിയ പദ്ധതിയുടെ പൈപ്പ് പൊട്ടുന്നത് പതിവാണ്. ഗുണനിലവാരമില്ലാത്ത പൈപ്പ് സ്ഥാപിച്ചതാണ് പതിവായി പൊട്ടാൻ കാരണമെന്ന് ആക്ഷേപമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com