ADVERTISEMENT

തിരൂർ ∙ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണം മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ. പാണ്ടിക്കാട് പട്ടാണിവീട്ടിൽ അബ്ദുൽ അസീസ് (46), കണ്ണൂർ അഴീക്കോട് ഓലടത്തായ വീട്ടിൽ റനീഷ് (27) എന്നിവരാണ് പിടിയിലായത്. വെട്ടം പറവണ്ണ മുറിവഴിക്കൽ വടക്കേ ഇടിവെട്ടിയകത്ത് മുഹമ്മദ് ഷാഫിയുടെ വീട് കുത്തിത്തുറന്നാണ് 20 പവൻ സ്വർണം മോഷ്ടിച്ചത്. കഴിഞ്ഞ നവംബറിൽ വീട്ടുകാരില്ലാത്ത സമയം നോക്കിയായിരുന്നു മോഷണം. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇത് തുടരുന്നതിനിടെ ശനിയാഴ്ച രാത്രി പാണ്ടിക്കാട് വച്ച് തിരൂർ ഇൻസ്പെക്ടർ എം.കെ.രമേശിന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിടികൂടിയ പ്രതികളിൽ നിന്ന് 11 പവനോളം സ്വർണവും കണ്ടെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com