ADVERTISEMENT

പയ്യന്നൂർ ∙   ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അതിർത്തി പ്രദേശത്ത് നേവൽ അധികൃതർ മുന്നൊരുക്കമില്ലാതെ ഉഗ്രസ്ഫോടനം നടത്തിയതു മൂലം എട്ടിക്കുളം പ്രദേശത്ത് വീടുകൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര മന്ത്രിമാരോട് രേഖാമൂലം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സ്ഫോടനം നടന്ന്‌ നഷ്ടം സംഭവിച്ചവരുടെ വീടുകൾ അദ്ദേഹം സന്ദർശിച്ചു. യുഡിഎഫ് നേതാക്കളായ കെ.ജയരാജ്, കരപ്പാത്ത് ഉസ്മാൻ, വി.വി.ഉണ്ണിക്കൃഷ്ണൻ, പി.വി.സുരേന്ദ്രൻ, കെ.കെ.അഷറഫ്, പി.എം.ലത്തീഫ്, കക്കുളത്ത് അബ്ദുൽ ഖാദർ, വി.വി.ഉമ്മർ, ബി.പി.ഗംഗാധരൻ, പഞ്ചായത്ത് അംഗങ്ങളായ പക്കാൻ അബ്ദുൽ അസീസ്, കെ.സി.ഖാദർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

പയ്യന്നൂർ ∙ ഏഴിമല നാവിക അക്കാദമിയിൽ സൈനികർക്ക് പരിശീലനത്തിന്റെ ഭാഗമായി നടത്തിയ മോക്ക് ഫയറിങ്ങിന്റെ ഭാഗമായുണ്ടായ സ്ഫോടനത്തെ തുടർന്ന് എട്ടിക്കുളം പടിഞ്ഞാറ് കേടുപാടുകൾ സംഭവിച്ച വീടുകളുടെ ഉടമകൾക്ക് അർഹമായ നഷ്ട പരിഹാരം നൽകണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.സഹദുല്ല ആവശ്യപ്പെട്ടു. കേടുപാടുകൾ സംഭവിച്ച വീടുകൾ സഹദുല്ല സന്ദർശിച്ചു. 

 മണ്ഡലം മുസ്‌ലിംലീഗ്‌ പ്രസിഡന്റ് കെ.കെ.അഷറഫ്, എം.ടി.പി.അബ്ദുൽ ഹമീദ്, എസ്.കെ.നൗഷാദ്, പഞ്ചായത്ത് അംഗങ്ങളായ  പിഅബ്ദുൽ അസീസ്, കെ.സി.ഖാദർ മോണങ്ങാട്ട് മൊയ്തു, വനിതാ ലീഗ് ഭാരവാഹികളായ എൻ.പി.ഹസീന, എം.റുബീന, കെ.ഹമീഫ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com