ADVERTISEMENT

ലവൽക്രോസ് അടച്ചിടും:
താണ - ആയിക്കര (നയിടുക്ക്) റോഡിൽ കണ്ണൂർ സൗത്ത് - കണ്ണൂർ സ്റ്റേഷനുകൾക്കിടയിലുള്ള 241-ാം നമ്പർ ലവൽക്രോസ് ഇന്ന് രാത്രി 10 മുതൽ നാളെ രാവിലെ 4 വരെ അറ്റകുറ്റപ്പണിക്ക് അടച്ചിടുമെന്ന് ദക്ഷിണ റെയിൽവേ സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു.

ഇഎസ്ഐ: പരാതി നൽകാം
മേയ് 9ന് ഉച്ചയ്ക്ക് 2ന് തോട്ടട ഇഎസ്ഐ ആശുപത്രിയിൽ നടക്കുന്ന പരാതി പരിഹാര സെൽ യോഗത്തിൽ ഇഎസ്ഐ ഗുണഭോക്താക്കൾക്ക് പരാതി ബോധിപ്പിക്കാനുണ്ടെങ്കിൽ നേരിട്ടോ അല്ലാതെയോ യോഗത്തിന് മുൻപ് ആശുപത്രി സൂപ്രണ്ടിന് സമർപ്പിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു.

ബാങ്ക് അവധി
∙ നാളെ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.

ഹജ് പഠനക്യാംപ് 5ന്
കണ്ണൂർ∙ കെഎൻഎം ജില്ലാ കമ്മിറ്റിയുടെ ഹജ് പഠന ക്യാംപ് 5ന് 9.30 മുതൽ 1 വരെ കണ്ണൂർ താണയിലെ എംഐഎസ് നോളജ് സെന്ററിൽ നടക്കും. മേയർ‌ മുസ്‌ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്യും. കെഎൻഎം സംസ്ഥാന സെക്രട്ടറിയുമായ സി.മുഹമ്മദ്‌ സലീം സുല്ലമി, എംജിഎം സംസ്ഥാന സെക്രട്ടറി ഷമീമ ഇസ്‌ലാഹി എന്നിവർ ക്ലാസെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com