ADVERTISEMENT

ഹജ് പഠന ക്ലാസ് 
ചെറുവാഞ്ചേരി∙വാദി സലാം സെന്റർ കമ്മിറ്റിയുടെ 5ാംമത് ഹജ് പഠന ക്ലാസ് നാളെ രാവിലെ 9 മുതൽ വാദി സലാം ക്യാംപസിൽ നടക്കും. പ്രഭാഷകൻ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി നേതൃത്വം നൽകും. മുഴുവൻ ഗവൺമെന്റ് ക്വാട്ടയിലും പ്രൈവറ്റ് ക്വാട്ടയിലും ഉംറ ഉദ്ദേശിക്കുന്നവർക്ക് പങ്കെടുക്കാവുന്നതാണ്. 9495644390, 9947640614.

മേയ് ദിന റാലി
തലശ്ശേരി∙മേയ് ദിനത്തോട് അനുബന്ധിച്ചു ഇടതു തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ ഇന്നു വൈകിട്ട് 4.30ന് എൻ.ഇ.ബാലറാം സ്മാരക മന്ദിരത്തിനു മുന്നിൽ നിന്നു റാലി തുടങ്ങും. പഴയ ബസ് സ്റ്റാൻഡ് വഴി റാലി പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു സമാപിക്കും. 

കെൽട്രോണിൽ  ടീച്ചേഴ്‌സ് ട്രെയിനിങ്  കോഴ്‌സുകൾ
കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ പ്രൊഫഷനൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിങ് (എസ് എസ് എൽ സി), ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് (പ്ലസ്ടു) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോൺ: 9072592458.

അസിസ്റ്റന്റ്  പ്രഫസർമാരുടെ ഒഴിവ് 
ചീമേനി ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസ് വിവിധ വിഷയങ്ങളിൽ താൽക്കാലിക അസിസ്റ്റന്റ് പ്രഫസർമാരുടെ ഒഴിവിലേക്ക് കോളജ് ഓഫിസിൽ 13, 14 തീയതികളഇൽ ഇന്റർവ്യൂ നടത്തും. 13ന് കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ് കംപ്യൂട്ടർ പ്രോഗ്രാമർ, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലും 14ന് കൊമേഴ്‌സ്, ഇംഗ്ലിഷ്, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിലുമുള്ള ഇന്റർവ്യൂ നടക്കും. ഫോൺ: 8547005052, 9447596129.

ഗെസ്റ്റ് ലക്ചറർ നിയമനം
തളിപ്പറമ്പ്∙ സർ സയിദ് കോളജിൽ ഇംഗ്ലിഷ്, ജേണലിസം, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്സ്‌, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ഫോറസ്ട്രി, കംപ്യൂട്ടർ സയൻസ്, മൾട്ടിമീഡിയ എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് ലക്‌ചറർമാരുടെ ഒഴിവുകളുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് മുഖേന രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ 6ന് മുൻപ് കോളജ് വെബ്‌സൈറ്റിൽ (mail@sirsyedcollege.ac.in) ഓൺലൈൻ ആയി അപേക്ഷിക്കണം.

റേഡിയോഗ്രഫർ നിയമനം
പരിയാരം ഗവ.ആയുർവേദ കോളജ് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു മാസത്തേക്ക് റേഡിയോഗ്രഫർ (ടെക്‌നികൽ അസിസ്റ്റന്റ് - എക്‌സറേ) തസ്തികയിൽ നിയമനം നടത്തുന്നു. മേയ് 2ന് രാവിലെ 11ന് ഗവ.ആയുർവേദ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിൽ വാക്ക് ഇൻ ഇന്റർവ്യൂ. ഫോൺ: 9048180178.

നേവി വിധവകളുടെ  സംഗമം 6ന് 
ഏഴിമല നേവൽ അക്കാദമിയിലെ ഐഎൻഎസ് സമോറിന്റെ നേതൃത്വത്തിൽ ജില്ലയിലെ നേവി വിധവകളുടെ സംഗമം 6ന് രാവിലെ 11.30 മുതൽ 12.30 വരെ ജില്ലാ സൈനിക വെൽഫെയർ ഓഫിസിൽ നടത്തും. 

അന്ധവിദ്യാലയത്തിൽ പ്രവേശനം
ധർമശാല ∙ അബ്‍‍ട്രൈബിന്റെ നേതൃത്വത്തിൽ ധർമശാലയിൽ പ്രവർത്തിക്കുന്ന മാതൃകാ അന്ധവിദ്യാലയത്തിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനായി 5നും 10നും ഇടയിലുള്ള കാഴ്ചപരിമിതിയുള്ള കുട്ടികളുടെ രക്ഷിതാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. സൗജന്യ ഭക്ഷണവും താമസസൗകര്യവും നൽകും. 20ന് അകം ബന്ധപ്പെടണം. 9446068446, 9074277431.

മൊബൈൽ ഫോൺ  സർവീസിങ് പരിശീലനം
തളിപ്പറമ്പ്∙ കാനറ ബാങ്ക്, എസ്ഡിഎംഇ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സൗജന്യ സ്വയംതൊഴിൽ പരിശീലന സ്ഥാപനമായ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മേയ് 2ന് ആരംഭിക്കുന്ന ഒരു മാസത്തെ സൗജന്യ മൊബൈൽ ഫോൺ സർവീസിങ് പരിശീലന പരിപാടിയിൽ സീറ്റുകൾ ഒഴിവുണ്ട്. 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 0460 2226573.

മൊബൈൽ ഫോൺ, സിസിടിവി
കണ്ണൂർ ഗവ. ഐടിഐയും ഐഎംസിയും ചേർന്നു നടത്തുന്ന ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്‌നോളജി, സിസിടിവി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9745479354.

കംപ്യൂട്ടർ കോഴ്‌സ്
കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ അനിമേഷൻ, ലോജിസ്റ്റിക്‌സ്, അക്കൗണ്ടിങ്, ടീച്ചേഴ്‌സ് ട്രെയിനിങ്, സൈബർ സെക്യൂർഡ് വെബ് ഡവലപ്‌മെന്റ്, ഫയർ ആൻഡ് സേഫ്റ്റി എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0460 2205474, 2954252.

അധ്യാപക ഒഴിവ്
കണ്ണൂർ ∙ ഐഎച്ച്ആർഡിക്കു കീഴിൽ പിണറായിയിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ്‌ സയൻസിൽ അധ്യാപക ഒഴിവ്. ബിരുദാനന്തര ബിരുദവും നെറ്റും ആണ് യോഗ്യത. 3ന് 4നു മുൻപായി നേരിട്ടോ caspinarayi@gmail.com എന്ന ഇ-മെയിൽ വഴിയോ അപേക്ഷിക്കണം. ഫോൺ: 0490 2384480, 8547005073.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com