ADVERTISEMENT

തലശ്ശേരി∙ വിവാഹ മോചനക്കേസിന്റെ ആവശ്യത്തിന് സമീപിച്ച യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ 2 അഭിഭാഷകരെ പൊലീസ് അറസ്റ്റ് ചെയ്തു. അഡ്വ. എം.ജെ.ജോൺസൺ, അഡ്വ. കെ.കെ.ഫിലിപ് എന്നിവരെയാണ് എഎസ്പി അരുൺ കെ.പവിത്രൻ അറസ്റ്റ് ചെയ്തത്. ഇരുവരെയും 2 ആഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കോഴിക്കോട് സ്വദേശിനിയാണ് പരാതിക്കാരി. അഭിഭാഷകർ ഹൈക്കോടതിയിൽനിന്നു മുൻകൂർ ജാമ്യം നേടിയിരുന്നു. ഇതിനെതിരെ യുവതി സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടർന്നാണ് അഭിഭാഷകരെ വിളിച്ചുവരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. 2023ൽ പീഡിപ്പിച്ചുവെന്നാണ് പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com