ADVERTISEMENT

കണ്ണൂർ∙മകന്റെ ഓർമയ്ക്കായി ചുമർ ചിത്രം തയാറാക്കുകയാണ് അമ്മ. മകൻ അർജുൻ കെ.ദാസ് എന്ന യുവ ചിത്രകാരന്റെ സ്വപ്ന സാക്ഷാത്കാരം കൂടിയാണ് യാഥാർഥ്യമാക്കുന്നത്. അമ്മയുടെ പിറന്നാൾ സമ്മാനം കൂടിയാണിത്. കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കേ കവാടത്തിനു സമീപമാണ് ചിത്രം ഒരുക്കുന്നത്. പ്രമുഖ ചിത്രകാരന്മാർ ഒരുക്കുന്ന ചിത്രങ്ങൾ നാളെ നാടിന് സമർപ്പിക്കും. എൻഐഡി വിദ്യാർഥി കൂടിയായിരുന്ന അർജുൻ തന്റെ സ്വപ്നങ്ങൾ ബാക്കി വച്ച് 2015 ജൂൺ 20നാണ് ലോകത്തോട് വിട പറഞ്ഞത്. മാത്തിൽ സ്വദേശിനിയായ കരുണ ദാസിന്റെയും മോഹൻ ദാസിന്റെയും മകനാണ് അർജുൻ. മകൾ ആതിര കെ.ദാസ് ബെംഗളൂരുവിൽ ഡിസൈനറാണ്.

അമ്മയുടെ പ്രോത്സാഹനവും പ്രചോദനവും ഉൾക്കൊണ്ട് ബാല്യം മുതൽ രണ്ടു പേരും വരകളുടെയും വർണങ്ങളുടെയും ലോകത്തായിരുന്നു. ചെറുപ്പത്തിൽ തന്നെ രണ്ട് പേരും ഒട്ടേറെ സമ്മാനങ്ങൾ വാരിക്കൂട്ടി. അവൻ കുഞ്ഞു നാൾ മുതൽ വരച്ച 75ൽ പരം ചിത്രങ്ങൾ കാഞ്ഞങ്ങാട് ലളിത കലാ അക്കാദമിയുടെ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചു. ലളിത കലാ അക്കാദമിയുമായി സഹകരിച്ച് കുട്ടികൾക്കായുള്ള ചിത്രകലാ ക്യാംപുകളും സംഘടിപ്പിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ പല സ്ഥലങ്ങളിലും ആ ദേശത്തിന്റെ മഹത്വം സാധാരണക്കാരന് കാണാൻ ഉതകുന്ന വിധമുള്ള ചുമർ ചിത്രങ്ങൾ കൂട്ടുകാരോടൊത്ത് അർജുൻ വരച്ചിട്ടുണ്ട്. 2015ൽ കോഴിക്കോട് ചുമരിൽ വരച്ച സിറ്റി ഓഫ് സ്പൈസസ് എന്ന വാസ്കോഡ ഗാമയുടെ കാരിക്കേച്ചർ ഏറെ ശ്രദ്ധ നേടിയിരുന്നു.
പിന്നീട് അർജുന്റെ സുഹൃത്തുക്കൾ ചേർന്ന് കോഴിക്കോട് സരോവരം പാർക്കിലും ചിത്രം തയാറാക്കിയിരുന്നു. ആ കരുത്തിന്റെ ആവേശത്തിലാണ് കണ്ണൂരിലും ചുമർചിത്രം ഒരുക്കുന്നത്.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com