Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു: യുഎൻ റിപ്പോർട്ട്

Violence against Women

ന്യൂയോർക്ക്∙ ലോകത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ വൻ വർധനയെന്ന് യുഎൻ റിപ്പോർട്ട്. ഏറ്റവും കൂടുതൽ സ്ത്രീകൾ അതിക്രമത്തിന് ഇരയാകുന്നത് ലാറ്റിനമേരിക്കയിലും കരീബിയൻ രാജ്യങ്ങളിലുമാണ്. ലോകാരോഗ്യ സംഘടനയുടെ 2013ലെ കണക്കു പ്രകാരം സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ 74 ശതമാനമായിരുന്നു. 2017ൽ എത്തുമ്പോൾ 94 ശതമാനമായി വർധിച്ചു.

സമൂഹം, കുടുംബം, ജോലിസ്ഥലം എന്നിവിടങ്ങളിൽനിന്ന് സ്ത്രീകള്‍ ശാരീരികമായും മാനസികമായും നേരിടുന്ന അതിക്രമങ്ങളുടെ തോത് വളരെ വലുതാണ്. വീടുകളിൽ സ്ത്രീകൾ കൊല്ലപ്പെടുന്ന അവസ്ഥ ആശങ്കാജനകമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അഞ്ച് സ്ത്രീകളെ എടുത്താൽ അവരിൽ രണ്ട് പേർ സ്വന്തം വീടുകളില്‍ അതിക്രമങ്ങൾക്ക് ഇരയാകുന്നവരാണ്. മുപ്പത് ശതമാനത്തിലധികം സ്ത്രീകൾ ഭര്‍ത്താവിൽനിന്ന് ശാരീരികവും മാനസികവുമായുള്ള പീഡനങ്ങള്‍ക്ക് ഇരയാകുമ്പോള്‍ 10.7 ശതമാനം പേർ സമൂഹത്തിൽനിന്ന് ലൈംഗീക ചൂഷണങ്ങൾക്ക് ഇരയാകുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്.

2030 ആകുമ്പോഴേക്കും സ്ത്രീകളുടെ സമഗ്രവികസനം ലക്ഷ്യത്തിലെത്താൻ സാമൂഹിക രാഷ്ട്രീയതലത്തിൽ കൂടുതൽ ഇടപെടലുകൾ അനിവാര്യമാണ്. ലാറ്റിനമേരിക്കയിലും കരീബിയൻ രാജ്യങ്ങളിലും സ്ത്രീകളുടെ സംരക്ഷണത്തിനായി കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.