Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

5 മിനിറ്റില്‍ കൂള്‍പാ‍ഡ് വിറ്റത് 15000 നോട്ട് 3 ഫോണുകള്‍

LP-Coolpad-Note3

താരതമ്യേന കുറഞ്ഞ വിലയില്‍ മികച്ച സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് വിപണിയിലെത്തിയ കൂള്‍പാ‍ഡ് നോട്ട് 3 ഫോണുകള്‍ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ഫിംഗര്‍ പ്രിന്റ് സ്കാനറോട് കൂടിയ സ്മാര്‍ട്ട് ഫോണായ കൂള്‍പാഡ് നോട്ട് 3 ഫോണുകള്‍ കഴിഞ്ഞ ദിവസം 5 മിനിറ്റ് സമയം കൊണ്ട് 15000 യൂണിറ്റുകളാണ് ആമസോണിലെ ഓണ്‍ലൈന്‍ ഫ്ലാഷ് സെയിലിലൂടെ വിറ്റുപോയത്. അതോടൊപ്പം 5 ലക്ഷം ആളുകള്‍ ഈ ഫോണ്‍ വാങ്ങാന്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ടെന്നുള്ളത് കൂള്‍പാഡിന്റെ വമ്പിച്ച ജനപ്രീതിയാണ് വ്യക്തമാക്കുന്നത്. ഒക്ടോബര്‍ 27-ന് നടക്കുന്ന അടുത്ത ഓണ്‍ലൈന്‍ വില്‍പനയില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ മികച്ച നേട്ടമാണ് കൂള്‍പാഡ് ലക്ഷ്യമിടുന്നത്.

വില കുറഞ്ഞ പുതിയ 4ജി ഫോണുമായി ഇന്ത്യൻ വിപണിയിലെത്തിയ കൂൾപാഡ് നോട്ട് 3 ഒക്ടോബർ 20 ന് ആമസോണിന്റെ ഇന്ത്യൻ ഇ-കൊമേഴ്സ് പോർട്ടലിലൂടെയാണ് വിപണിയിലെത്തിച്ചത്. ചൈനയിൽ നിന്നുള്ള ടെലികോം എക്യുപ്മെന്റ് നിര്‍മ്മാണ കമ്പനിയായ കൂൾപാഡ് ഇന്ത്യൻ വിപണിയിൽ പുതിയ 4 ജി ഫോണുകളുമായി സജീവമാകുന്നതിന്റെ ഭാഗമായാണ് കൂൾപാഡ് നോട്ട് 3 ഇന്ത്യന്‍ വിപണിയിലെത്തിയത്.

1280 x 720 പിക്സൽ റെസലൂഷൻ നൽകുന്ന 5.5 ഇഞ്ച് ഐ.പി.എസ് ഡിസ്പ്ലേയോട് കൂടിയ ഫോണിന് 1.3 ജിഗാ ഹെട്സ് വേഗതയുള്ള ഒക്ടാകോർ മീഡിയടെക് പ്രോസസറാണ് കരുത്ത് പകരുന്നത്. 3 ജിബി റാമും 16 ജിബി ആന്തരിക സ്റ്റോറേജുമായെത്തുന്ന ഫോണിന് 3000 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയാണുള്ളത്.പ്രോസസറിനൊപ്പം പ്രവർത്തിക്കുന്ന മാലി ടി - 720 എംപി 2 ജി.പി.യു കൂൾപാഡ് നോട്ട് 3 സ്മാർട്ട് ഫോണിനെ ഗെയിമിംഗ് ഡിവൈസാക്കി മാറ്റും.

ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഒ .എസിൽ പ്രവർത്തിക്കുന്ന ഈ കൂൾപാഡ് സ്മാർട്ട്ഫോഫോണിന്റെ 13 മെഗാപിക്സൽ പ്രധാന ക്യാമറ f/2.0 വരെ അപേർച്ചർ നൽകുന്നതാണ്. എൽ.ഇ.ഡി ഫ്ലാഷോട് കൂടിയ ഈ ക്യാമറ 5പി ലെൻസ് എലമന്റോട് കൂടിയതാണ്. 5 മെഗാപിക്സൽ വ്യക്തത നൽകുന്ന സെൽഫി ഷൂട്ടറാണ് ഈ ഫോണിനുള്ളത്. ഈ സൗകര്യങ്ങളെല്ലാം വെറും 8999 രൂപയ്ക്ക് ലഭിക്കുന്നുവെന്നാണ് കൂള്‍പാഡ് നോട്ട് 3 യുടെ ജനപ്രീതിക്ക് പിന്നിലെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.