ചിലന്തി
Spider

സ്വന്തമായി വലവിരിച്ച് ഇരയെപ്പിടിക്കുന്ന നട്ടെല്ലില്ലാത്ത ഒരു ചെറുജീവിയാണ്‌ എട്ടുകാലി അഥവാ ചിലന്തി. ചിലന്തികൾ അറേനിയേ(Araneae) എന്ന നിരയിലും(Order) അരാക്ക്നിഡ(Arachnida) എന്ന ഗോത്രത്തിലും പെടുന്നു. തേൾ, മൈറ്റ്, ഹാർവസ്റ്റ് മാൻ തുടങ്ങിയ ജീവികളും ഇതേ ഗോത്രത്തിൽ തന്നെയാണ്‌ വരുന്നത്.