സമുദ്ര ദിനം
World Oceans Day

എല്ലാ വര്‍ഷവും ജൂണ്‍ 8 ലോക സമുദ്ര ദിനമായി ആചരിച്ചുവരുന്നു. മനുഷ്യന്റെ കടന്നുകയറ്റങ്ങളിലൂടെ സമുദ്രത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെക്കുറിച്ച് പൊതുജനത്തിനിടയില്‍ അവബോധം സൃഷ്ടിക്കുക, സമുദ്ര സംരക്ഷത്തിനായുള്ള കൂട്ടായ്മകള്‍ രൂപീകരിക്കുക എന്നിവയാണ് ദിനാചരണത്തിന്റെ ഭാഗമായി യു.എന്‍ ലക്ഷ്യമിടുന്നത്. 1992ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടിയിലാണ് ജൂണ്‍ 8 ലോക സമുദ്ര ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. 1992 ജൂണ്‍ 8 ന് കാനഡയിലാണ് ആദ്യമായി സമുദ്ര ദിനം ആചരിച്ചത്. 2008ല്‍ ഐക്യരാഷ്ട്ര സംഘടന ഇത് ഔദ്യോഗികമായി അംഗീകരിച്ചു. നമ്മുടെ സമുദ്രങ്ങള്‍, നമ്മുടെ ഉത്തരവാദിത്തം എന്ന സന്ദേശവുമായാണ് ആദ്യ സമുദ്രദിനം കൊണ്ടാടിയത്.