വയറുകടി
Dysentery

വൻകുടലിനെ ബാധിക്കുന്നതും വേഗം പടരുന്നതുമായ ഒരു ഭക്ഷ്യജന്യ രോഗമാണ് വയറുകടി. ബാക്ടീരിയയും പ്രോട്ടോസോവയും വയറുകടിക്ക് കാരണമാകുന്നത്. വയറുകടിക്ക് കാരണമാകുന്ന സൂക്ഷ്മജീവികൾക്കനുസരിച്ച് വയറുകടിയെ ബാക്ടീരിയൽ വയറുകടി എന്നും അമീബിക അതിസാരം എന്നും തരംതിരിക്കാവുന്നതാണ്. പ്രോട്ടോസോവ മൂലമുണ്ടാവുന്ന വയറുകടിയാണ് അമീബിക അതിസാരം. ബാക്ടീരിയൽ വയറുകടിക്ക് പ്രധാന കാരണം ഷിഗെല്ല എന്ന സൂക്ഷ്മാണുവാണ്.