ഒരുപാട് നേർച്ചകളും വഴിപാടുകളും നടത്തി. ഇനി ചെയ്യാൻ ബാക്കി ഒന്നും ഇല്ല എന്ന് പറയുന്ന ചിലരൊക്കെ ഒരുപക്ഷേ അവർ കുറച്ചുനാൾ സ്വന്തം വീട്ടിൽ നിന്നും മാറി നിന്നാൽ കുട്ടി ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട്.
ഇതുകൊണ്ട് ആയിരിക്കും പഴയ കാലത്ത് ക്ഷേത്രങ്ങളിൽ ഭജനമിരിക്കാൻ ദമ്പതികളോട് ഉപദേശിച്ചിരുന്നത്. ചില വീടിന്റെ വാസ്തുദോഷം കൊണ്ടും സ്ഥലദോഷങ്ങൾ കൊണ്ടും സന്താന ഭാഗ്യത്തിന് തടസ്സം വരാം. കൊച്ചുമക്കളെ കാണാൻ ആഗ്രഹിക്കുന്നവർ മക്കളോട് കുറച്ച് ദിവസം തീർത്ഥയാത്രയോ ടൂറോ പോകാൻ നിർദ്ദേശിക്കുകയോ, ബന്ധുവീട്ടിൽ പോയി താമസിക്കാൻ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുക.
ഗ്രഹദോഷങ്ങളില്ലാതെ കുട്ടിയുണ്ടാകാനായി നവഗ്രഹാർച്ചന നടത്തുകയും ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും യഥാശക്തി വഴിപാടുകളും പാവപ്പെട്ടവർക്ക് ധനം, അന്നദാനം എന്നിവ നടത്തുകയും ചെയ്യുന്നത് നല്ലതാണ്.
എവിടെയൊക്കെ വഴിപാട് നടത്തിയാലും കുടുംബപരദേവതാ ക്ഷേത്രത്തിൽ വഴിപാട് കഴിച്ചാൽ അല്ലെങ്കിൽ യഥാർത്ഥ (പൂർവ്വികമായിട്ടുള്ള) ഇടവക പള്ളിയിൽ നേർച്ചകൾ നടത്തിയാൽ സന്താനഭാഗ്യം പെട്ടെന്ന് ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട്.
ലേഖകൻ
Dr. P. B. Rajesh
Rama Nivas
Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O,
Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337