Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈശ്വര ആരാധന എങ്ങനെ ? അറിയണം ഈ കാര്യങ്ങൾ!

Praying in a temple ഈശ്വരനിൽ മനസ്സ് അർപ്പിച്ച് അതിൽ ലയിച്ചുവേണം ആരാധനകൾ നടത്തേണ്ടത്

ഈശ്വരനെ ആരാധിക്കുന്നതിനു പല ആചാരരീതികളുണ്ട്. ഏതു രീതിയായാലും ഈശ്വരനെ ആരാധിക്കുന്നതിനു മുൻപ് സ്വയം ഈശ്വരനാകണം. 'ശിവോഹം....' (ഞാൻ ശിവനാണ്) എന്ന സങ്കൽപത്തോടെയാണു ശിവനെ ഭജിക്കേണ്ടത്. അയ്യപ്പനെ ആരാധിക്കാൻ പോകുന്നത് 'അയ്യപ്പൻ' ആയിട്ടാണ്. ദൈവത്തെ ആരാധിക്കാൻ സ്വയം അർഹനാകുക എന്ന ആചാരത്തിന്റെ ഭാഗമാണിത്. 

മാനുഷികമായ ചാപല്യങ്ങളിൽനിന്നു വിട്ടുമാറി ദൈവികമായ മാനസികാവസ്ഥയിലാണ് ഈശ്വരനെ ആരാധിക്കേണ്ടത് എന്നാണ് ഈ സങ്കൽപത്തിന്റെ സാരം. 

ക്ഷേത്രാരാധനയുടെ വേളയിലും മറ്റും തികഞ്ഞ മാനസിക അച്ചടക്കം പാലിക്കേണ്ടതു നിർബന്ധം. ഈശ്വരനിൽ മനസ്സ് അർപ്പിച്ച് അതിൽ ലയിച്ചുവേണം ആരാധനകൾ നടത്തേണ്ടത്. 

ആദ്യം ആത്മപൂജ

ഏതു പൂജാകർമങ്ങളിലും ആദ്യം ആത്മപൂജയാണ്. ദേവനെ അല്ലെങ്കിൽ ദേവിയെ പൂജിക്കാൻ അവനവനെ അർഹനാക്കുന്നതാണ് ആത്മപൂജ എന്ന ആചാരം. ആത്മപൂജയിലൂടെ സ്വയം ദേവതുല്യത നേടിയതിനുശേഷം മാത്രമേ പൂജാകർമങ്ങൾ ആരംഭിക്കാവൂ എന്നാണ് ആചാരം.

Read more: Bi-weekly prediction, Star sign, Star prediction, Malayalam Zodiac Signs, Astrology Tips in Malayalam