ഒരു സംശയനിവാരണത്തിനാണ് ഈ കത്ത്. എന്റെ മകന്റെ വിവാഹം എപ്പോൾ നടക്കും എന്നറിയാനാണ്. അവന്റെ ജാതകത്തിൽ 29 വയസ്സിലാണു കാണുന്നത്. മോന്റെ അമ്മൂമ്മയ്ക്കു വയസ്സായതുകൊണ്ട് ഇപ്പോൾ നടന്നുകാണണമെന്ന് ആഗ്രഹമുണ്ട്. ജാതകത്തിൽ അങ്ങനെ എഴുതിക്കണ്ടതുകൊണ്ട് ഇപ്പോൾ ആലോചിക്കാമോയെന്നു സംശയിക്കുകയാണ്. ഇപ്പോൾ ആലോചിച്ചാൽ നടക്കുമോ?
നക്ഷത്രം – മകയിരം.
ജനനസമയം – 1992 ഓഗസ്റ്റ് 23 പകൽ 11.15ന്
ഒരു ചെറിയ മറുചോദ്യം ചോദിച്ചുകൊണ്ട് ഈ കത്തിന് മറുപടി പറയാം. മകനു ജോലി ലഭിക്കാൻ ഉള്ള സമയം ജാതകത്തിൽ 29 വയസ്സാണ് എഴുതിയിട്ടുള്ളത് എന്നു കരുതുക. 26–ാം വയസ്സിൽ സർക്കാർ ജോലി കിട്ടിയാൽ ജാതകത്തിൽ പറഞ്ഞ സമയത്തുള്ള ജോലിയേ സ്വീകരിക്കൂ എന്നു വാശിപിടിക്കില്ലല്ലോ. അതേപോലെ ഈ കാര്യത്തെയും ചിന്തിച്ചാൽ മതി.
ഇപ്പോൾ വ്യാഴദശയിൽ ശനിയുടെ അപഹാരം ആയതിനാൽ ആയിരിക്കാം ജാതകത്തിൽ അപ്രകാരം എഴുതിയിട്ടുള്ളത്. ശനിയുടെ അപഹാരത്തിൽ അൽപം തടസ്സം ഉണ്ടാകും എന്നു മാത്രമേയുള്ളൂ. മകനു കുടുംബസ്ഥനായി കഴിയാൻ സാധിക്കുന്ന തരത്തിൽ ജോലിയും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടെങ്കിൽ തീർച്ചയായും ഇപ്പോൾ വിവാഹം നോക്കാം. സ്വന്തം കാലിൽ നിൽക്കാനുള്ള സാഹചര്യം ഉണ്ടായില്ലെങ്കിൽ 29 കഴിഞ്ഞാലും സാരമില്ലതാനും.
Read More on Astrology News In Malayalam