നിങ്ങൾക്കോ നിങ്ങളുടെ ഉറ്റ ബന്ധുക്കൾക്കോ 2018 ൽ തന്നെ വിവാഹം നടത്തണമെന്ന് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ ഇതാ ചില ജ്യോതിഷ നിർദ്ദേശങ്ങൾ!
ജ്യോതിഷ പ്രകാരം ചാരവശാൽ 7 ൽ വ്യാഴം നിൽക്കുന്ന മേടക്കൂറുകാർക്കാണ് (അശ്വതി, ഭരണി, കാർത്തിക കാൽ ) ഈ വർഷം വിവാഹത്തിന് ഏറ്റവും അനുയോജ്യമായ കാലം. 2018 ഒക്ടോബർ 12 ന് അകം ഈ നക്ഷത്രക്കാർ പരിശ്രമിക്കുകയാണെങ്കിൽ ഉത്തമമായ വിവാഹം നടക്കാനോ അല്ലെങ്കിൽ നിശ്ചയിക്കാനെങ്കിലുമോ സാധിക്കും.
അത് പോലെ തന്നെ മിഥുനം (മകീര്യം അര, തിരുവാതിര, പുണർതം മുക്കാൽ) കന്നി (ഉത്രം മുക്കാൽ അത്തം ചിത്തിര അര), ധനു (മൂലം, പൂരാടം, ഉത്രാടം കാൽ), കുംഭം (അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാൽ) എന്നീ രാശിക്കാർക്കും ഈ കാലയളവിൽ വിവാഹത്തിനോ വിവാഹ നിശ്ചയത്തിനോ വളരെ നല്ല സമയമാണ്.
കർക്കിടകം (പുണർതം കാൽ, പൂയ്യം ആയില്യം), തുലാം (ചിത്തിര അര, ചോതി,വിശാഖം മുക്കാൽ ), മകരം (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം അര) എന്നീ രാശിക്കാർക്ക് വളരെ പരിശ്രമിച്ചാൽ വിവാഹം നടത്തിയെടുക്കാനായേക്കാം.
പക്ഷേ എടവം (കാർത്തിക മുക്കാൽ, രോഹിണി, മകീര്യം അര), വൃശ്ചികം (വിശാഖം കാൽ, അനിഴം, തൃക്കേട്ട), മീനം (പൂരുരുട്ടാതി കാൽ, ഉത്രട്ടാതി, രേവതി) എന്നീ രാശിക്കാർ എത്ര തന്നെ പരിശ്രമിച്ചാലും ഇക്കാലത്ത് വിവാഹം നടക്കുകയില്ല എന്ന് തന്നെ പറയേണ്ടി വരും അഥവാ കാലത്തെ വെല്ലുവിളിച്ച് കഠിന പരിശ്രമത്തോടെ വിവാഹം നടത്താൻ ശ്രമിച്ചാലും ഈ സമയത്ത് നടക്കുന്ന വിവാഹബന്ധങ്ങൾ മംഗളകരമാകണമെന്നില്ല...
* ചാരവശാലുള്ള വ്യാഴത്തിന്റെ സഞ്ചാരത്തെ മാത്രം മുൻനിർത്തിയുള്ള ചിന്തയാണ് . സ്വന്തം ജാതക പരമായി യോഗങ്ങളോ പ്രത്യേക ദോഷങ്ങളോ ഉളളവർക്ക് ഇത് ബാധകമാകണമെന്നില്ല.
ലേഖകൻ
S.Jayadevan
ASTROLOGER AND PLANETARY GEMOLOGIST VEDIC ASTROLOGY CENTRE
KANNUR- 670001
AGNI GEMS KANNUR, TRISSUR, DUBAI
Phone: 999 570 5555
email : sjayadevan@yahoo.com
Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions ...