വാഹനം വാങ്ങാൻ യോഗം

സ്വന്തമായി ഒരു വാഹനം വേണം എന്നത് പലരുടെയും ആഗ്രഹമാണ്. ചിലർക്ക് എന്നും പക്ഷേ അത് ഒരു സ്വപ്നം മാത്രമായിരിക്കും. പണം ഒക്കെ സ്വരുക്കൂട്ടി വച്ചാലും വാങ്ങാൻ കഴിയില്ല. ഒരു പൈസയും ഇല്ലാത്തവൻ ലോണെടുത്ത് വണ്ടി വാങ്ങുകയും ചെയ്യും. രൊക്കം പണവുമായി ചെന്നാലും വാഹനം ബുക്ക് ചെയ്ത് നാല് മാസം കഴിഞ്ഞാകും വണ്ടി കിട്ടുക. ചിലർക്ക് ബുക്ക് ചെയ്യാൻ ചെല്ലുമ്പോഴോ കുറച്ചു ദിവസം കഴിയുമ്പോഴോ ഡീലർ വിളിച്ചു പറയും നാളെ പണവുമായി വന്നാൽ വണ്ടി തരാം എന്ന്. അലോട്ട്മെന്റ് അധികമായി വന്നതാകാം. കിട്ടിയ വണ്ടി വേണ്ടെന്ന് കരാർ വച്ചതും ആകാം. ഓരോരുത്തരുടെ യോഗം അനുസരിച്ച് വണ്ടി കൈയ്യിൽ വരുന്നു.

ജാതകത്തിൽ നാലാം ഭാവം കൊണ്ടാണ് വാഹനം, വീട് മാതാവ് എന്നിവയെ കണക്കാക്കുന്നത്. നാലിൽ നിൽക്കുന്ന ഗ്രഹം അല്ലെങ്കിൽ നാലിലേക്ക് നോക്കുന്ന ഗ്രഹം എന്നിവയെയും വാഹനത്തിന്റെ കാരകനായ ശുക്രനെയും ആശ്രയിച്ചാണ് ഒരാൾക്ക് വാഹനത്തിനുള്ള യോഗം ജ്യോത്സ്യന്മാർ പറയുന്നത്. ശുക്രദശാപഹാരകാലങ്ങളിൽ ഇഷ്ടമുള്ള വാഹനം സ്വന്തമാക്കുക എളുപ്പമാണ്. 

നാലില്‍ ശനി സഞ്ചരിക്കുന്ന കണ്ടകശനിക്കാലത്ത് വാഹന യാത്രകളില്‍ അപകടമുണ്ടാകാനും. വാഹനത്തിന് കേടുപാടുകൾ വന്ന് അധികചിലവുണ്ടാകാനും സാധ്യതയുണ്ട്. നല്ല സമയം നോക്കി വാഹനത്തിൽ കയറിയാൽ കൂടുതൽ കാലം സുരക്ഷിതമായി യാത്ര ചെയ്യാം.

ലേഖകൻ 

Dr. P. B. Rajesh 

Rama Nivas 

Poovathum parambil,

Near ESI 

Dispensary Eloor East ,

Udyogamandal.P.O, 

Ernakulam 683501 

email : rajeshastro1963@gmail.com Phone : 9846033337

Read On Malayalam Varshaphalam 2018 

Read On Malayalam Astrology Predictions 2018