ഉയർത്തിപ്പിടിച്ച തുമ്പിക്കരവുമായി നിധിസഞ്ചയത്തിന് മുകളിൽ ആഢ്യത്തോടെ നിൽക്കുന്ന ഗജത്തിന്റെ മുകളിൽ ആഡംബരത്തോടെ തലയുയർത്തി നിൽക്കുന്ന സ്വർണ മണ്ഡൂകം അറിവ്, നിറവ്, ശക്തി, പ്രതാപം, ദീർഘദൃഷ്ടി, ധൈര്യം, നേതൃത്വപാടവം എന്നിവയുടെ മേളനമായി പ്രാചീന മൻഡേറിയൻ ഗ്രന്ഥങ്ങൾ അനുശാസിച്ചിരുന്നു. ശക്തിയുടേയും, കാര്യപ്രാപ്തിയുടേയും മൂർത്തിമത്‍രൂപമായ ആനയും, സമ്പത്തിന്റെ പ്രഭാവമായ തവളയും ഒത്തുചേരുമ്പോൾ ഉദ്യോഗത്തിലെ ഉയർച്ച, ബിസിനസിലെ അഭിവൃദ്ധി, തൊഴിൽ ലാഭം, കുടുംബ സമ്പത്തിന്റെ സ്ഥായി എന്നിവ കൊണ്ട് മനുഷ്യൻ സമ്പന്നമാകുമെന്ന് ഫെങ്ങ്ഷൂയി സാക്ഷ്യപ്പെടുത്തുന്നു. വീടിന്റെ പ്രധാന കവാടത്തിന് അഭിമുഖമായി അതിഥികളെ വരവേൽക്കുന്ന രീതിയിൽ വേണം ഇത് സ്ഥാപിക്കേണ്ടത്.
ജീവിതവിജയം സാധ്യമാക്കുന്ന നാല് കൊമ്പൻ ഗജവും, ഇരട്ടക്കൊമ്പൻ കാണ്ടാമൃഗവും
ഇരട്ടക്കൊമ്പുള്ള കാണ്ടാമൃഗവും, നാലുകൊമ്പുള്ള ഗജവും പരസ്പരം തലയെടുപ്പോടെ നിധികുംഭത്തിന് ഇരുവശത്തും നിൽക്കുന്ന ഫെങ്ങ്ഷൂയി രൂപം ജീവിതവിജയത്തിന്റെ അടയാളമായി ചീനക്കാർ വിശ്വസിച്ചുപോരുന്നു. ശത്രുക്കൾ നമുക്ക് നേരെ അഴിച്ച് വിടുന്ന തീവ്രമായ ആഘാതത്തെപ്പോലും ചെറുക്കാൻ കാണ്ടാമൃഗത്തിന്റെ രൂപത്തിന് പ്രാപ്തിയുണ്ടെന്നും, പ്രതിരോധത്തിന്റെ സ്ഥായിയായ കവചമായി ഗജരൂപം നിലനിൽക്കുമെന്നും ഫെങ്ങ്ഷൂയി സാക്ഷ്യപ്പെടുത്തുന്നു.
ഈ രണ്ട് ശക്തിരൂപങ്ങൾ പ്രതിരോധിക്കുമ്പോൾ ദൗർഭാഗ്യങ്ങൾ, ലഹളകൾ, അസ്വസ്ഥത, മാനസിക പിരിമുറുക്കങ്ങൾ, നീചശക്തികളുടെ ആക്രമണം എന്നിവയെ തരണം ചെയ്യാൻ സാധിക്കുമെന്നാണ് വിശ്വാസം. നമ്മുടെ മനസ്സിനെ ദുഷ്ട ശക്തികളുടെ വാസസ്ഥലമാക്കാതെ ആത്മവിശ്വാസവും, അപകർഷതയിൽ നിന്നും കരകയറ്റിയും, പ്രതിരോധിക്കാനും ഇതിലൂടെ സാധ്യമാക്കുന്നു. ആനയ്ക്കും കാണ്ടാമൃഗത്തിനും മധ്യേയുള്ള നിധികുംഭത്തിൽ കല്ലുപ്പും, ശുദ്ധജലവും നിറച്ച് വൃത്തിയോടെ സൂക്ഷിക്കുകയാണ് വേണ്ടത്.
ലേഖകന്റെ വിലാസം:
Dr. Shaji K Nair (RMP AM)
Fengshui Vasthu Consultant
Reiki Master, Crystal & Angel healer
Email: thejss3@gmail.com
9388166888, 9447252772
Read more on: Malayalam Astrology News, Malayalam Zodiac Signs