ഒരു പത്ത് വർഷം പിറകോട്ട് ചിന്തിച്ചാൽ ഉണ്ടായിരുന്നതിനേക്കാൾ അതിശയിപ്പിക്കുന്ന വേഗത്തിലാണ് വിവാഹമോചനം നമ്മുടെ കൊച്ചു കേരളത്തിൽ നടക്കുന്നത്. പുനർവിവാഹക്കാർക്ക് വേണ്ടി മാത്രം പ്രത്യേകം മാട്രിമോണിയൽ സൈറ്റുകൾ വരെയായി, രണ്ടാൾക്കും ജോലിയായതോടു കൂടി ദമ്പതികൾ പരസ്പരം അകന്ന് കഴിയേണ്ടി വരുന്നതും, ഒരാൾ മറ്റൊരാളെ ആശ്രയിക്കാതെ തന്നെ സാമ്പത്തികാവശ്യങ്ങളടക്കം എല്ലാം സ്വയം നിറവേറ്റാനാകുമെന്നുള്ള വിശ്വാസവും, ഇന്റർനെറ്റും ഫോണും സജീവമായതോടു കൂടി വ്യക്തി ബന്ധങ്ങളിൽ പണ്ടില്ലാത്ത രീതിയിലുണ്ടായ അടുപ്പവും അകൽച്ചയും, മാതാപിതാക്കളുടെ പോലും വാക്കുകൾക്കും ഉപദേശങ്ങൾക്കും ചെവികൊടുക്കാത്ത രീതിയിൽ തന്നിലേക്ക് തന്നെ ഉൾവലിയുന്ന ആധുനിക കാലത്തിന്റെ ചില പ്രത്യേക സ്വഭാവ വൈകൃതങ്ങളും അടക്കം കാരണങ്ങൾ പലതാണെങ്കിലും അതിലെല്ലാമുപരി ജാതകാലുള്ള ദോഷം ഒരു പരിധിയിലേറെയായി വിവാഹമോചനത്തിലേക്ക് നയിക്കുന്നതായി കാണാനാവും.
നിങ്ങളുടെ ജാതകപ്പൊരുത്തം നോക്കാം
"കളത്രേ വാ കുടുംബേ വാ പാപദൃഗ്യോഗസംഭവേ
തദീശേ ബലഹീനേ തു കളത്രാന്തരമാദിശേൽ "
"വക്രവർഗ്ഗോത്തമസ്വർക്ഷത്ര്യംശതുംഗനവാംശഗേ
ശുക്രാസ്തേശൗ ബലിന്യസ്തേ പുനരുദ്വാഹകാരകൗ"
ഏഴാം ഭാവത്തിനും രണ്ടാം ഭാവത്തിനും പാപയോഗമോ പാപഗ്രഹങ്ങളുടെ യോഗദൃഷ്ടിയുണ്ടാകുന്നതോ ഏഴാം ഭാവത്തിന് ബലമില്ലാതെ വരുന്നതോ ജാതകത്തിൽ വ്യാഴവും ശുക്രനുമൊക്കെ ബലഹീനനാകുന്നതും,ഏഴാം ഭാവം ബലമുള്ളതായും ഏഴാംഭാവാധിപനും ശുക്രനും ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ സ്വദ്രേക്കാണത്തിങ്കലോ വർഗ്ഗോത്തമനവാംശകത്തിലോ ഉച്ചനവാംശകത്തിലോ വക്രംപ്രാപിച്ചോ നിൽക്കുന്നുവെങ്കിൽ പുനർവിവാഹ ലക്ഷണമാകുന്നു. ഉച്ചം മുതലായ ബലങ്ങൾ എല്ലാംതന്നെ വേണമെന്നില്ല.
ഇതൊന്നും ചിന്തിക്കാതെ ജാതകങ്ങൾ ചേർക്കുന്നതോ ഒക്കെ ജ്യോതിഷ പരമായി പുനർവിവാഹലക്ഷണങ്ങളാണ് മദ്ധ്യമജ്ജു, വേധം, ദശകൾ തമ്മിലുള്ള സന്ധി ദോഷങ്ങൾ എന്നിവ മൂലവും ഭാര്യാ ഭർത്താക്കൻമാർ തമ്മിൽ കലഹങ്ങളുണ്ടാകുന്നതിനോ ഇരുവർക്കുമിടയിൽ മൂന്നാമതൊരാളുടെ വിപരീത സാന്നിദ്ധ്യമുണ്ടാകുന്നതിനും കാരണമാകാമെന്ന് ജ്യോതിഷം പറയുന്നു.
ലേഖകൻ
S.Jayadevan ASTROLOGER AND PLANETARY GEMOLOGIST VEDIC ASTROLOGY CENTRE KANNUR- 670001 AGNI GEMS KANNUR, TRISSUR, DUBAI Phone: 999 570 5555 email : sjayadevan@yahoo.com
Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions