ജന്മസംഖ്യ രണ്ടാണോ? പേരിൽ ഈ അക്ഷരങ്ങൾ കൂടി ചേർത്തോളൂ, സൂപ്പറാ...!

രോഹിണി, അത്തം, തിരുവോണം ചന്ദ്രന്റെ നക്ഷത്രങ്ങളാണ്. 2,11, 20, 29 സംഖ്യാജാതകരെല്ലാം  2ൽ പെടുന്നവരാണ്. പൊതുജനപ്രീതിയും സൗമ്യശീലവും, കൽപനാവൈഭവവും കലാസൃഷ്ടികളും കലാപ്രവർത്തനങ്ങളും ആസ്വദിക്കുന്നവരാണ്. ഈശ്വരവിശ്വാസികളാണ്. പ്രത്യുപകാരം ഇവർക്ക് ലഭിക്കുകയില്ല .മാനസികഗുണമാണിവർ ഇഷ്ടപ്പെടുന്നത്. മനസ്സുറപ്പില്ലാത്തവരാണിവർ. ആരെയും ആകർഷിക്കുന്ന ശരീരകാന്തിയുള്ളവരാണിവർ, വൈരാഗ്യബുദ്ധിയും മുൻകോപവും കുറയ്ക്കണം. കാര്യങ്ങൾ നടപ്പിലാക്കാൻ സാമർത്ഥ്യമുള്ളവരാണിവർ. അനീതിക്കെതിരേ നീന്തി, നീതി നടപ്പിലാക്കുന്നവരാണിവർ. കർക്കടകം, ഇടവം രാശിക്കാർക്ക് ഈ ഗുണം കൂടുതലായി കാണും. വൃശ്ചികത്തിൽ കുറവായിരിക്കും

തൊഴിൽ –  നിയമവകുപ്പിൽ തൊഴിൽ ചെയ്യുന്നതു നന്ന്. രാഷ്ട്രീയം, സംഗീതം, വക്കീൽ, നൃത്തം, ചിത്രരചന, ശിൽപവേല 

ആരോഗ്യം – പ്രമേഹം, രക്തസമ്മർദ്ദം, നേത്രരോഗങ്ങൾ. ഇവർ വെള്ളം കൂടുതൽ ഉപയോഗിക്കണം. ചീരയും പഴവർഗ്ഗങ്ങളും, മുരിങ്ങയില, ഇലക്കറികൾ ഇവ കൂടുതൽ ഉപയോഗിച്ച് ആരോഗ്യം സംരക്ഷിക്കണം

ദാമ്പത്യം – 1 ജന്മസംഖ്യയുള്ളവരെയും 7 ജന്മസംഖ്യയുള്ളവരെയും തിരഞ്ഞെടുക്കാം.

വാരങ്ങൾ –  ഞായർ, തിങ്കൾ, വെള്ളി നന്ന്

സ്ത്രീകൾ – പുരുഷനെ അനുസരിക്കുന്നവരായിരിക്കും..

ഭാഗ്യവർണ്ണം– പച്ച, വെള്ള ഉത്തമം, കറുപ്പും ചുവപ്പും ഒഴിവാക്കുക.

ഭാഗ്യരത്നം –  മുത്ത്, ചന്ദ്രകാന്തം

തിയതി– 7, 25, 1, 10, 19, 28, 3, 12 , 21, 30

പേരിൽ B K R വരുന്നത് ഐശ്വര്യം കൊണ്ടുവരും.

11–ാം തിയതി ജനിച്ചവർ – ഈശ്വരവിശ്വാസികളായിരിക്കും. ഈശ്വരവിശ്വാസം ഇവരെ രക്ഷിക്കുകയും ചെയ്യും.

20–ാം തിയതി ജനിച്ചവർ – ഏറ്റവുമധികം ദൈവാധീനമുള്ളവരും, സ്വാർത്ഥമോഹമില്ലാത്തവരും, മാർഗ്ഗദർശികളും, സ്വതന്ത്രജീവിതം ഇല്ലാത്തവരും, നയിക്കാനും നിർദ്ദേശിക്കാനും ഉപദേശികൾ ആവശ്യമാണ്. ഇവരുടെ കഴിവും കരുത്തും ജനമേജനം വേണം ഇവരെ ബോധ്യപ്പെടുത്താൻ.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions