ഇതെല്ലാം ചേരുന്നതാണ് ജന്മസംഖ്യ നാലിൽ വരുന്നവർ!

ജന്മസംഖ്യ നാല് വരുന്നത് 4, 13, 22, 31  തിയതികളിൽ ജനിച്ചവർക്കാണ്. ഒരു വീക്ഷണ കോണിൽ നിന്നും എന്തും നോക്കി മനസിലാക്കി കാര്യങ്ങൾ നടത്താനുള്ള കഴിവുണ്ട്. ഏതു കാര്യത്തിനും എതിരു പറയുന്ന സ്വഭാവമാണിവർക്കുള്ളത്. സൗമ്യമായി സംസാരിക്കാറില്ല. വാദപ്രതിവാദങ്ങളിൽ  എതിർ വശം പിടിച്ച് വാദിക്കും. ശത്രുക്കളെയും അസൂയാലുക്കളെയും വാരിക്കൂട്ടും. ആരെയും പേടിയില്ല. വെട്ടൊന്ന് കണ്ടം രണ്ട് എന്ന മട്ടിലാണ് സംസാരരീതി. മനസിലുള്ളത് തുറന്നു പറയും. ഈ പ്രകൃതം മാറ്റി ജീവിത വിജയം നേടേണ്ടതാണ്. ആരെന്തു ചോദിച്ചാലും ഇവരതു നൽകും. ശത്രുക്കളും മിത്രങ്ങളും ഉണ്ടായിരിക്കും. കാര്യങ്ങൾ പൂർണ്ണമായി ഗ്രഹിക്കും. അധികാര സ്ഥാനത്ത് എതിർപ്പുകൾ അവഗണിച്ച് നടപ്പാക്കും. ഇവർ പറയുന്നത് മറ്റുള്ളവർ അനുസരിച്ചുകൊള്ളണം. ഇവർ മാത്രമാണ് ലോകം കണ്ടുപിടിച്ചതെന്നാണ് ധാരണ. ധനവും പ്രസിദ്ധിയും ലഭിക്കുന്ന  കാര്യത്തിൽ അത്യാഗ്രഹികളാണിവർ. കാര്യത്തിൽ ഉത്തമബോധ്യമുണ്ടെങ്കിൽ മാത്രമേ ഇടപെടുകയുള്ളു. പെട്ടെന്ന് വികാരാധീനരായി മാറും. ഭക്ഷണപ്രിയരാണ്. ധനം ഒഴുക്കി കളയും. നാവ് തീയാണ്. നാവ് നിയന്ത്രിക്കാൻ കഴിഞ്ഞാൽ ഇവർക്ക് ജീവിതവിജയമുണ്ടാകും. തിരുവാതിര, ചോതി, ചതയം നക്ഷത്രത്തിൽ പെടുന്നവരാണിവർ.

ശരീരഘടന – സാധാരണ പൊക്കം, പൂർണ്ണിച്ച ശരീരം, വട്ട മുഖം, നല്ല കണ്ണുകൾ, ആസ്വദിച്ച് ചിരിക്കുന്നവർ, നല്ല ശരീര ബലവും, അജീർണ്ണം, ഉദരവേദന, നടുവേദന, വായുക്ഷോഭം എന്നിവയ്ക്കു സാധ്യത.

ദാമ്പത്യം – 1 സംഖ്യയുള്ളവരെ സ്വീകരിക്കാം. 8 ഉം സ്വീകരിക്കാം. സന്താനഭാഗ്യമുണ്ടായിരിക്കും.

ഭാഗ്യദിവസങ്ങൾ – 1, 10, 19, 28, 11, 20, 4, 13, 22, 31, (9,18, 27 സാധാരണ ഫലം കിട്ടും) 7, 16, 25, 8, 17, 26 തിയതികളിൽ തിന്മകൾ ഫലം.

ഭാഗ്യവാരം – ശനി, ഞായർ, തിങ്കൾ

ഭാഗ്യനിറം – മഞ്ഞ, നീല, ഇളം നീല

രത്നങ്ങൾ –  മഞ്ഞ പുഷ്യരാഗം, ഗോമേദകം, ഇളം നീലക്കല്ല് 

ലോഹം – ചെമ്പ്, വെള്ളി 

ദിക്ക് – കിഴക്ക്, തെക്ക്

D M T എന്നീ  അക്ഷരങ്ങൾ പേരിലുണ്ടായാൽ അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവരും.

13–ാം തിയതി ജനിച്ചവർ – പരിഭ്രമം ഉളവാക്കുന്ന സംഭവങ്ങൾ വന്നു ഭവിക്കും. ജീവിതം ഒരു പൊരിഞ്ഞ പോരാട്ടം തന്നെ ആയിരിക്കും, വിശ്വസിച്ചിരിക്കുന്നവർ ഇവരെ ദ്രോഹിക്കും. എതിർലിംഗക്കാർ മൂലം പലവിധ അനർത്ഥങ്ങളും ഉണ്ടാകും, ആയതിനാൽ ജീവിതത്തെപ്പറ്റി ബോധവാന്മാരായിരിക്കേണ്ടതാണ് . സങ്കീർണ്ണമായ പ്രശ്നങ്ങളെ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യണം. ഇതിനു കഴിഞ്ഞാൽ ജീവിത വിജയം ലഭിക്കും.

22–ാം തിയതി ജനിച്ചവർ – പ്രശ്നങ്ങളില്ലാത്ത സന്തോഷകരമായ ജീവിതമായിരിക്കും.. എല്ലാ കാര്യത്തിലും നല്ല ശേഷിയും കഴിവുമുണ്ടായിരിക്കും. ഇവ നല്ല കാര്യങ്ങൾക്കായി മാത്രം ഉപയോഗിക്കേണ്ടതാണ്. ധനസമ്പാദനം ശ്രമകരമായിരിക്കില്ല. പന്തയത്തിലും ഭാഗ്യ പരീക്ഷണത്തിലും വിജയിക്കും.

31–ാം തിയതി ജനിച്ചവർ – ആത്മീയ കാര്യങ്ങളിൽ ഏർപ്പെട്ട് ശ്രേഷ്ഠജീവിതം നയിക്കുന്നവരും, ശത്രുക്കളെ തിരിച്ചറിയാനും അതറിഞ്ഞ് പെരുമാറാൻ കഴിയുന്നവരും, ലാഭനഷ്ടം നോക്കാതെ തന്റെ ഇഷ്ടാനുസരണം പ്രവർത്തിക്കുന്നവരും ആയിരിക്കും.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions