നിങ്ങളുടെ ജന്മദിനം 3,12, 21, 30 ഇവയിലെതെങ്കിലുമാണെങ്കിൽ ജന്മസംഖ്യ മൂന്നാണ്. ദേവഗുരുവായ ബൃഹസ്പതിയുടെ (വ്യാഴന്റെ) സംഖ്യയാണ് 3. പുണർതം, വിശാഖം, പൂരുരുട്ടാതി നക്ഷത്രങ്ങളും, വിജ്ഞാനകാരകനാണ് ഗുരു. ഉജ്വലമായ ഗുണവിശേഷങ്ങളും മഹത്വവും പ്രശംസയും അചഞ്ചലമായ ആത്മവിശ്വാസവും ആജ്‍ഞാശക്തിയും ഉണ്ടായിരിക്കും. അടുക്കും ചിട്ടയും അച്ചടക്കവുമുള്ളവരായിരിക്കും. പണപ്പിശാചുക്കളായിരിക്കില്ല. ശത്രുക്കളെ ഭയമില്ലാത്തവരാണ്. പരാജയത്തെ മരണത്തേക്കാൾ ഭയാനകമായി കരുതി അഭിമാനികളായി ജീവിക്കുന്നു. ഭാഗ്യപരീക്ഷണങ്ങൾക്ക് മുതിരാറില്ല. കുറുക്കുവഴി സ്വീകരിക്കും. അഭ്യസിച്ച വിദ്യ പകർന്നു കൊടുക്കുന്നതിൽ ഉദാരമതികളാണ്. ഒരു സഹായവും ചെയ്യുകയില്ല. അങ്ങനെ സമീപിക്കുന്നവരെ 100 ഉപദേശങ്ങൾ നൽകി മടക്കിയയയ്ക്കും. ഭാരതത്തെ സംബന്ധിച്ചിടത്തോളം ഗുരുവിന് പ്രാധാന്യമുണ്ട്. ഗുരുവിന്റെ അപാരമായ ശക്തി ചിലർക്കു മാത്രമേ പ്രയോജനകരമാകുന്നുള്ളു. ധനു, മീനം, കുംഭം, കർക്കടകം ഇവയിൽ ഗുരു നിൽക്കുന്നവർക്ക് കൂടുതൽ ഗുണം ലഭിക്കും. മകരത്തിലും മൗഢ്യമുള്ളപ്പോഴും ദോഷം അനുഭവിക്കേണ്ടിവരും.
ശരീരപ്രകൃതി – നല്ല ശരീരപുഷ്ടിയും മുടിയും പെട്ടെന്ന് വിയർക്കുന്ന പ്രകൃതവുമായിരിക്കും. കരുണ ചൊരിയുന്ന വിടർന്ന കണ്ണുകളും പുരികങ്ങളും നല്ല പല്ലുകളും വിരിഞ്ഞ മാറിടവും ചിരിക്കുന്ന സ്വഭാവവും ആരോഗ്യവാന്മാരുമായിരിക്കും. ത്വക്‌രോഗമോ, തളർവാതമോ ഉണ്ടാകാൻ സാധ്യതയും ഉണ്ട്. നെല്ലിക്കയും ശർക്കരയും ധാരാളമായി ഉപയോഗിക്കുക.
വിവാഹം – ത്യാഗശീലരായതിനാൽ വഴക്കില്ലാതെ കഴിഞ്ഞുകൂടും. പൊതുവെ ദാമ്പത്യം മധുരമായിരിക്കും. 3, 9, 2 നല്ല ദാമ്പത്യജീവിതം ലഭിക്കും. C G L S പേരിൽ ഉള്ളത് ഐശ്വര്യം കൊണ്ടുവരും.
വർണ്ണങ്ങൾ – നീല, ചുവപ്പ്, റോസ്, മഞ്ഞ, താമരപ്പൂ നിറം
ഭാഗ്യരത്നങ്ങൾ – പുഷ്യരാഗം, നീലക്കല്ല്, ഊത്തനിറത്തിലെ വൈരം. ആഴ്ച – വ്യാഴം, ലോഹം – സ്വർണ്ണം.
ഭാഗ്യദിവസങ്ങൾ – 3,12, 21, 30, 9, 18, 27, 2, 11, 20
12–ാം തിയതി ജനിച്ചവർ – സ്ഫുടമായ ചിന്തയും, കർമ്മ സാമർത്ഥ്യമുള്ളവരും, പൊതുകാര്യ പ്രസക്തരും, കുട്ടിക്കാലത്ത് മാതൃദു:ഖമുള്ളവരും ആഡംബരപ്രിയരും മികച്ച വാഗ്മികളും ആയിരിക്കും. വ്യാഴൻ ഉച്ചനായിരുന്നാൽ രക്ഷിതാക്കളുമൊന്നിച്ച് ജീവിക്കുന്നതാണ്. അധികകാലം ആ സൗഭാഗ്യം നിലനിൽക്കില്ല.
21–ാം തിയതി ജനിച്ചവർ – ജനമെ ജനത്തിനെ സ്നേഹിക്കുന്നവരും സാമർത്ഥ്യക്കാരും പ്രതിബന്ധങ്ങളെ നേരിട്ടു കൊണ്ടുള്ള ഒരു കടുത്ത പോരാട്ട ജീവിതമായിരിക്കും. വിദേശത്ത് ശോഭിക്കുന്നവരും വിശ്വവിജ്ഞാനവും അനുഭവജ്ഞാനവും വളർത്തിക്കൊണ്ടുവരുന്നത് പ്രയോജനം ചെയ്യും.
30–ാം തിയതി ജനിച്ചവർ – പ്രൗഢിയിൽ ജീവിക്കുന്നവരും സമ്പത്ത് ദുരുപയോഗം ചെയ്യുന്നവരും ഈ പ്രവണത ഒഴിവാക്കിയാൽ പ്രശസ്തരാകും. സത്യനിഷ്ഠയും സ്ഥിരോത്സാഹവും ആത്മധൈര്യവും കുശാഗ്രബുദ്ധിയുടേയും ഉടമകളാണ്. സങ്കീര്‍ണമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സമർത്ഥരാണിവർ, കുറ്റാന്വേഷണ വകുപ്പിൽ ശോഭിക്കുന്നവരും പ്രശസ്തി ലഭിക്കുന്നവരുമാണ്.
Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions