ഇരുപത് വർഷം മുൻപ് വൈരം പതിച്ച താലിയും ചോദിച്ച് ജുവല്ലറിയില്‍ ചെന്നാൽ കടയിൽ ഉള്ളവർ നെറ്റി ചുളിക്കുമായിരുന്നു. ഇന്ന് അതേസമയം നൂറിലധികം വൈവിധ്യമാർന്ന താലികളാണ് ഡയമണ്ട് പതിച്ചവ നിരത്തി വച്ചിരിക്കുന്നത്.
ഓരോ ജാതി, മത വിശ്വാസങ്ങൾക്കനുസരിച്ച് താലിയിലും വ്യത്യാസം വരുന്നു. കേരളത്തിലെ താലി പോലെ അല്ല തമിഴ്നാട്ടിലെ താലി. ഏറ്റവും തൂക്കം കുറച്ചായിരുന്നു പണ്ടൊക്കെ താലി നിർമ്മിച്ചിരുന്നത്. ഇപ്പോൾ കുറേശ്ശെ കനം കൂടി തുടങ്ങിയിട്ടും ഉണ്ട്.
താലി ഒരു ചരടിലായിരുന്നു കെട്ടിയിരുന്നത്. അതിന് താലികെട്ട് എന്നും പറഞ്ഞിരുന്നു. ഇപ്പോൾ ഭൂരിപക്ഷം പേരും മാലയിലിട്ട് താലി ചാർത്തുകയാണ്.
കൊങ്കിണികൾ താലിയുടെ ഒപ്പം പവിഴവും കരിമണിയും ധരിക്കുക എന്നത് ഒരു ആചാരം ആണ്. അവരുടെ താലി സരസ്വതി ദേവിയാണ്. ഏതാണ്ട് ആലിലയോട് സമാനമായ ആകൃതിയിലാണ് താലിയുടെ ആകൃതി സാധാരണയായി വരുന്നത്. താലി പൊട്ടുന്നത് സ്ത്രീകൾ ഭയത്തോടെ ചിന്തിക്കുന്ന കാര്യമാണ്. തേയ്മാനം കൊണ്ട് പൊട്ടിപ്പോയാലും സ്ത്രീകൾ എന്തോ കഷ്ടകാലം ആണെന്ന് ചിന്തിക്കുന്നു. പൊട്ടിയ താലിയുടെ കണ്ണി വിളക്കിച്ചേർത്ത് വീണ്ടും ധരിക്കാം ഒരു കുഴപ്പവും ഇല്ല. വേണമെങ്കിൽ വീണ്ടും ഭർത്താവിനെ കൊണ്ട് തന്നെ അണിയിക്കുകയും ആകാം.
വൈരം വിവാഹജീവിതത്തിന് ഉത്തമമായ രത്നമാണ്. അത് ധരിക്കുന്നത് ഗുണകരമാകും എന്ന് ജാതകപ്രകാരം കാണുന്നുണ്ടെങ്കിൽ വജ്രം വച്ച താലി ധരിക്കാം.
ഒന്നിലധികം താലി തന്റെ ഭാര്യയ്ക്ക് വാങ്ങി കൊടുത്തിട്ടുണ്ട് എന്ന് ഒരു സുഹൃത്ത് പറഞ്ഞു. മാറി മാറി ഇടാനായിട്ടാണത്രേ. ഫാഷൻ പോര എന്ന് തോന്നുന്നവർക്കും ഈ പുതിയ താലി പരീക്ഷിക്കാവുന്നതാണ്. വജ്രത്തിന് പകരം മറ്റൊന്നില്ലാത്തതിനാൽ ഇത് ധരിച്ചാലുള്ള നേട്ടം ഒന്ന് വേറെ തന്നെയാണ്.
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337, 0484 2546421