Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനിയില്ല ജാതകദോഷവും സന്താനതടസ്സവും ; ഇതാ മന്ത്രങ്ങൾ

astro santhanabhagyam

ഒരു വ്യക്തിയുടെ ജാതകത്തിലെ അഞ്ചാംഭാവം അനുസരിച്ചാണ് സന്താനഭാഗ്യം  നിർണ്ണയിക്കുക. സന്താനകാരകനായ വ്യാഴഗ്രഹത്തിനു ജാതകത്തില്‍ ബലമില്ലെങ്കിൽ സന്താനതടസ്സം വരാം. ഗ്രഹ‌നിലയിൽ ലഗ്നാലു ചന്ദ്രാലും വ്യാഴാലും അഞ്ച് ഒൻപത് ഭാവങ്ങൾക്ക് പുഷ്ടിയുണ്ടെങ്കിൽ ‌സന്താനഭാഗ്യം ലഭിക്കും. അതല്ല ആ ഭാവങ്ങൾക്ക് പാപദൃഷ്ടിയോ പാപയോഗമോ അനിഷ്ട സ്ഥിതിയോ കണ്ടാൽ വൈദികപരിഹാരങ്ങള്‍ ചെയ്തു ‌ജന്മാന്തരകൃത ദോഷങ്ങൾ ‌ഒഴിവാക്കി ഔഷധസേവ നടത്തിയാൽ സത്‌സന്താനം ‌ഉറപ്പായി ലഭിക്കും.

ജാതകദോഷം മൂലം സന്താനഭാഗ്യമില്ലാതെ വിഷമിക്കുന്ന ദമ്പതികൾ ആൽമരത്തിനു ഏഴ് തവണ പ്രദക്ഷിണം വയ്ക്കുന്നത് സവിശേഷമാണ് .പ്രദക്ഷിണം വയ്ക്കുമ്പോൾ ഭക്തിയോടെ ഈ മന്ത്രം ജപിക്കാം .

"മൂലതോ ബ്രഹ്മരൂപായ 

മധ്യതോ വിഷ്ണു രൂപിണേ 

അഗ്രതോ ശിവ രൂപായ 

വൃക്ഷ രാജായതേ  നമഃ"

കുടുംബക്ഷേത്രത്തിലെ പൂജകൾ മുടക്കുന്നതും നേര്‍ന്നിട്ടുള്ള വഴിപാടുകള്‍  മറന്നുപോകുന്നതും സന്താനതടസ്സകാരണമാണ്‌. അടുത്തുള്ള ശിവക്ഷേത്രത്തിൽ "ക്ഷമാപണ മന്ത്രം" ചൊല്ലി തലയ്ക്കുഴിഞ്ഞ് കാണിക്ക സമർപ്പിക്കുന്നത് വഴിപാടുകൾ മറന്നുപോയതിനു ഒരു പരിഹാരമാണ് .

ക്ഷമാപണ മന്ത്രം

 ഓം കരചരണകൃതം വാ-കായജം കർമജം വാ-

  ശ്രവണനയനജം വാ മാനസം വാ അപരാധം 

വിഹിതമവിഹിതം വാ - സര്‍വ്വമേതത് ക്ഷമസ്വ 

ശിവശിവ കരുണാബ്‌ധേ-ശ്രീമഹാദേവശംഭോ 

ജാതകത്തിൽ സൂര്യൻ ആറിലോ എട്ടിലോ പന്ത്രണ്ടിലോ ആണെങ്കിൽ സാവധാനം ഫലം കിട്ടാനേ സാധ്യതയുളളൂ. അങ്ങനെയുളളവർക്ക് ആയുർവേദമോ ഹോമിയോപ്പതിയോ പ്രകൃതി ചികിൽസയോ ആകും ഉചിതം. നാലിൽ‌ ആണെങ്കിൽ ശസ്ത്രക്രിയയോടെ ഫലപ്രാപ്തി എന്നു പറയാം. അങ്ങനെയുളളവർക്ക് ക്ഷിപ്രചികിൽസ നന്നെന്ന് പറയാം. ചികിൽസയ്ക്കൊപ്പം പൂജയും ജപവുമൊക്കെ നിർദേശിക്കാറുണ്ട്. സന്താനലബ്ധിക്കു മാത്രമല്ല, സന്താനങ്ങൾക്ക് നേർബുദ്ധിക്കും അഭിവൃദ്ധിക്കും സന്താനഗോപാല മന്ത്രം ജപിക്കുന്നത് നല്ലതാണ്. മന്ത്രജപത്തിൽ ശ്രദ്ധിക്കേണ്ട കാര്യം ഉച്ചാരണ ശുദ്ധിയാണ്.

സന്താനഗോപാല മന്ത്രം

ദേവകീസുത ഗോവിന്ദ

വാസുദേവ ജഗത്പതേ 

ദേഹി മേ തനയം കൃഷ്ണാ

ത്വാമഹം ശരണം ഗതഃ 

അർഥം : ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് പുത്രനെ നല്‍കിയാലും.