Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിവകുടുംബചിത്രം വീട്ടിൽ വച്ചാൽ...

Shiva Family

ചില ചിത്രങ്ങൾ ഭവനത്തിൽ പോസിറ്റീവ് എനർജി നിറയ്ക്കും .അത്തരത്തിൽ ഒന്നാണ് ശിവകുടുംബചിത്രം . ശിവം എന്നാൽ മംഗളം എന്നാണർത്ഥം.  കുടുംബജീവിതം അതീവഹൃദ്യമായി കാട്ടുന്ന ഈ ചിത്രത്തിൽ മഹാദേവന്റെയും പാർവ്വതീദേവിയുടെയും  ഇരുവശത്തായി പുത്രന്മാരായ ഗണപതിയും, സുബ്രഹ്മണ്യനും ഉപവിഷ്ടരായിരിക്കുന്നു . ശിവകുടുംബം മംഗളമാണ്. കുടുബ ജീവിതത്തിന്റെ അടിസ്ഥാന സങ്കൽപം എന്താവണമെന്ന് ശിവകുടുംബം നമ്മെ കാട്ടിത്തരുന്നു.

മഹാദേവന്റെ  വാഹനം കാളയാണ്. ദേവിയുടേത് സിംഹവും. ഒരാൾ മറ്റെയാളിന്റെ ഭക്ഷണം. പുത്രന്മാരിൽ ഗണപതിയുടെ വാഹനം എലിയും സ്കന്ദന്റെ വാഹനം മയിലുമാണ്.ശിവന്റെ കണ്ഠാഭരണമാണ് നാഗം,   നാഗമാണ് മയിലിന്റെ ഭഷണം, നാഗത്തിന്റെ ഇര എലിയും എന്നിട്ടും അവ ഒന്നിച്ചു ജീവിക്കുന്നു.ശിവകുടുംബം വൈവിധ്യമുള്ളതാണ് എന്നാൽ ഐക്യത്തിന്റെയും യോജിപ്പിന്റെയും ചൈതന്യം നിലനിൽക്കുന്നു.കുംബജീവിതത്തിന്റെ പവിത്രത എടുത്തുകാട്ടുന്ന ഈ ചിത്രം ഭവനത്തിൽ ഐശ്വര്യം പ്രദാനം ചെയ്യും.

ശിവകുടുംബചിത്രം പൂജാമുറിയിലോ പ്രധാനവാതിലിന് അഭിമുഖമായോ വയ്ക്കണം. ചിത്രം വച്ചാൽ മാത്രം പോരാ ദിനവും ശിവകുടുംബ വന്ദനശ്ലോകം ചൊല്ലി ഭക്തിപൂർവ്വം നമസ്ക്കരിക്കണം. നിത്യേന മൂന്ന് തവണ മഹാദേവനെയും പാർവതീദേവിയെയും സ്കന്ദനെയും ഗണപതിയേയും സ്മരിച്ചുകൊണ്ട് ഈ വന്ദനശ്ലോകം ചെല്ലുന്നത് കുടുംബത്തിൽ ഐക്യവും അഭിവൃദ്ധിയും സമ്മാനിക്കും . കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വരചേർച്ചയില്ലായ്മ പരിഹരിക്കാൻ ഒരു മാർഗ്ഗവുമാണിത്.  

വടക്കോട്ട്‌ ദർശനമായ വീട്ടിൽ പ്രധാനവാതിൽ വടക്കോട്ടായിരിക്കുമല്ലോ .അപ്പോൾ ചിത്രത്തിന് മുന്നിൽ തെക്കോട്ടായി നമസ്കരിക്കാൻ പാടില്ല .പകരം വലതുവശത്തേക്കു മാറി കിഴക്കോട്ടേക്ക്‌ അഭിമുഖമായി വന്ദനശ്ലോകം ചൊല്ലി നമസ്ക്കരിക്കാവുന്നതാണ് .

ശിവകുടുംബവന്ദനശ്ലോകം

വന്ദേ ഗിരീശം ഗിരിജാ സമേതം

കൈലാസ സൈലേന്ദ്ര ഗുഹാ ഗൃഹസ്ഥം

അങ്കെ നിഷണേണന വിനായനേക

സ്കന്ദേന ചാത്യന്ത സുഖായ മാനം