Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിത്യവും ഓം നമഃശിവായ ജപിച്ചാൽ...

Lord Shiva

ഭഗവാൻ ശ്രീ പരമേശ്വരന്റെ പരിപാവനമായ മൂലമന്ത്രമാണ് ‘ഓം നമഃശിവായ’. ഉഗ്രകോപിയെങ്കിലും ക്ഷിപ്രപ്രസാദിയാണ് ഭഗവാൻ. ഓം നമഃശിവായ എന്നാൽ ഞാൻ ശിവനെ നമിക്കുന്നു അഥവാ ആരാധിക്കുന്നു എന്നാർഥം. അഞ്ച് അക്ഷരങ്ങളുള്ളതിനാൽ പഞ്ചാക്ഷരീമന്ത്രം എന്നും അറിയപ്പെടുന്നു.

പഞ്ചാക്ഷരീമന്ത്രത്തിൽ പ്രപഞ്ചശക്തികൾ ഒളിഞ്ഞിരിക്കുന്നു. ഓം എന്നാൽ നശിക്കാത്തതെന്നാണ്. ‘ന’ ഭൂമിയെയും ‘മ’ ജലത്തെയും 

‘ശി’ അഗ്നിയെയും ‘വാ’ വായുവിനെയും ‘യ’ ആകാശത്തെയും സൂചിപ്പിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ പഞ്ചഭൂതങ്ങളെയും ഈ മന്ത്രം പ്രതിനിധീകരിക്കുന്നു.

ഈ മന്ത്രം തുടർച്ചയായി ചൊല്ലുമ്പോൾ നാം നമ്മെത്തന്നെ ഭഗവാനിൽ സമർപ്പിക്കുന്നു. നമ്മുടെ അഹംഭാവത്തെ ഇല്ലാതാക്കി മനസ്സിലെ മാലിന്യങ്ങൾ നീക്കാനുള്ള ശക്തി ഈ മന്ത്രത്തിനുണ്ട്. ഏതവസരത്തിലും ഓം നമഃശിവായ മന്ത്രം ജപിക്കാം എന്ന പ്രത്യേകതയുണ്ട്. നിത്യവും പഞ്ചാക്ഷരീ മന്ത്രം ജപിക്കുന്നവർക്കു ഗ്രഹദോഷങ്ങൾ ബാധിക്കുകയില്ല. ഭവനത്തിൽ പ്രഭാതത്തിലോ പ്രദോഷത്തിലോ നിലവിളക്കിനു മുന്നിലിരുന്നു നൂറ്റെട്ടു തവണ ‘ഓം നമഃശിവായ’ ജപിക്കുന്നത് കുടുംബൈശ്വര്യത്തിന് ഉത്തമമാണ്. നിത്യേന പഞ്ചാക്ഷരീമന്ത്രം ജപിക്കുന്നവർക്ക് ഏത് ആപത്ഘട്ടത്തെയും തരണം ചെയ്യാനുള്ള ആത്മബലം ലഭിക്കും. ‘ഓം നമഃശിവായ’ മന്ത്രത്തിന്റെ മഹിമ വർണനാതീതമാണ്.