Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എന്റെ രോഗം അന്നേ പ്രവചിക്കപ്പെട്ടിരുന്നു': മംമ്ത

Mamtha

ജീവിതത്തിൽ ഇതുവരെ ഒരുപാട് പ്രതിസന്ധികളിലൂടെയാണ് നടി മംമ്ത മോഹൻദാസ് കടന്നുപോയത്. അതിജീവനത്തിന്റെ കഥയോടൊപ്പം വൈത്തീശ്വരൻ കോവിലിലെ നാഡീജ്യോതിഷത്തിന്റെ അനുഭവവും മംമ്ത തുറന്നുപറയുന്നു ഓഗസ്റ്റ് ലക്കത്തിലെ വനിതയിൽ.

" ചെന്നൈയിലുള്ള ബന്ധുവാണ് കുംഭ കോണത്തെ വൈത്തീശ്വരൻ കോവിലിനെക്കുറിച്ച് പറഞ്ഞത്. അവിടെ നാഡീജ്യോതിഷം േനാക്കിയാല്‍ ജന്മരഹസ്യങ്ങൾ അറിയാൻ കഴിയുമെന്ന് കേട്ടപ്പോൾ വിശ്വാസമുണ്ടായിരുന്നില്ല. എങ്കിലും കൈരേഖ അയച്ചുകൊടുത്തു. രണ്ടുമാസത്തിനുള്ളില്‍ അമ്മയെ സംബന്ധിക്കുന്ന ഓല കണ്ടെത്തി, പ്രവചനങ്ങളെല്ലാം മൂന്നു കസെറ്റുകളിലായി റിക്കോർഡ് ചെയ്ത് അയച്ചുതന്നു. ആദ്യ കസറ്റിൽ അമ്മയുടെ മുൻജന്മത്തെക്കുറിച്ചായിരുന്നു. ഈ ജന്മത്തെക്കുറിച്ചു പറയുന്ന രണ്ടാമത്തെ കസെറ്റിന്റെ തുടക്കത്തിൽ തന്നെയുണ്ട് ഒരു നദിയുടെ പേരാകും അമ്മയ്ക്കെന്ന്. പിന്നെ, പറഞ്ഞിട്ടുള്ളതെല്ലാം അന്നുവരെ ജീവിച്ച ജീവിതം വിഡിയോയിൽ കാണുന്നതു പോലെ. 

കസറ്റില്‍ മക്കളെ കുറിച്ചു പറയുന്ന ഭാഗം വളരെ താൽപര്യത്തോെടയാണ് അമ്മ േകട്ടു തുടങ്ങിയത്. പക്ഷേ, ‘അമ്മയ്ക്ക് വന്ന അതേ പേരിലുള്ള രോഗം മകൾക്കും വരും’ എന്ന് കേട്ടതോടെ ടേപ്പ് റെക്കോർഡർ ഓഫ് ചെയ്ത് അമ്മ കരച്ചിൽ തുടങ്ങി. ബന്ധുക്കള്‍ ഒരുപാടു സാന്ത്വനിപ്പിച്ച േശഷമാണ് ബാക്കി േകട്ടത്. മകൾ സുന്ദരി ആയിരിക്കുമെന്നും പഠിച്ചു കൊണ്ടിരിക്കുന്ന വിഷയത്തിൽ നിന്ന് അപ്രതീക്ഷിതമായി മാറി മറ്റൊരു മേഖലയിൽ കീർത്തി നേടുമെന്നും അതിൽ പറഞ്ഞിരുന്നു. നാട്ടിൽ അവധിക്കു വന്ന ഞാൻ കൗതുകത്തിനാണ് ‘മയൂഖ’ത്തിന്റെ ഓഡിഷനിൽ പങ്കെടുത്തതും അഭിനയിച്ചു തുടങ്ങിയതും." - മംമ്ത പറയുന്നു. (ഞങ്ങൾ ഗ്രാൻഡ് പേരന്റ്സ് ആകും എന്നും അതിൽ പറഞ്ഞിരുന്നു, കേട്ടോ... അടുത്ത് എല്ലാം കേട്ടിരുന്ന മംമ്തയുടെ അമ്മ ഗംഗ രഹസ്യം പങ്കുവയ്ക്കും മട്ടിൽ കൂട്ടിച്ചേർത്തു.)

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ...