Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏത് മൂക്കിൽ മൂക്കുത്തി അണിയണം?

Nose Stud

മിക്ക പെൺകുട്ടികളും ഫാഷന്റെ ഭാഗമായി മൂക്കുകുത്താറുണ്ട്. ചില വിഭാഗങ്ങളിൽ ഇത് ആചാരത്തിന്റെ ഭാഗമാണ്. ഇടതുമൂക്കോ വലതുമുക്കോ  കുത്താറുണ്ട് . സ്ത്രീകൾ ഇടതുഭാഗത്തു മൂക്കുത്തിയണിയുന്നതാണ് കൂടുതൽ നല്ലതെന്നു വേദത്തിൽ പറയുന്നു . 

സ്വർണ്ണം ,വെള്ളി  തുടങ്ങിയ  പല ലോഹങ്ങൾ മൂക്കുകുത്തിയായി ഉപയോഗിക്കാറുണ്ട്. എന്നാൽ സ്വർണ മൂക്കുകുത്തി ധരിക്കുന്നതാണ് ഏറ്റവും ഉത്തമം. സ്വർണത്തിൽ ശുഭഗ്രഹമായ വ്യാഴത്തിന്റെയും (നാഡിപ്രകാരം ജീവകാരകൻ) രവിയുടെയും (നാഡിപ്രകാരം ആത്മകാരകൻ) ചൊവ്വയുടെയും (നാഡിപ്രകാരം ഭർതൃകാരകനും സഹോദരകാരകനുമാണ്) സ്വാധീനമുണ്ട്.കൂടാതെ ദൈവീകമായ സ്വർണത്തിന് ലക്ഷ്മീദേവിയുടെ കാരകത്വവുമുണ്ട്. വജ്രമൂക്കുത്തി ധരിക്കുന്നത് നല്ലതെങ്കിലും എല്ലാവർക്കും ഒരുപോലെ ധരിക്കാവുന്ന ഒരു രത്നമല്ലിത്. ജാതകപ്രകാരം ശുക്രൻ അനിഷ്ടസ്ഥാനങ്ങളിൽ നിൽക്കുന്നവർക്ക് ഇത് ധരിച്ചാൽ ദോഷമുണ്ടാകും.എന്നാൽ ശുക്രൻ അനുകൂലസ്ഥാനങ്ങളിൽ നിൽക്കുന്നവർക്കും ശുക്രന്റെ  രാശിയിൽ ജനിച്ചവർക്കും ഇത് സത്‌ഫലങ്ങൾ നൽകും.

മൂക്കിന്റെ ഇടതു ഭാഗം സ്ത്രീയുടെ പ്രത്യുൽപാദന വ്യവസ്ഥയുമായി ബന്ധപ്പെട്ടു  കിടക്കുന്നു . മൂക്കിന്റെ ദ്വാരത്തിനോടനുബന്ധിച്ചു ധാരാളം നാഡികൾ ഉണ്ട് .ഇടതു മൂക്ക് കുത്തുമ്പോൾ ഈ നാഡികളെ സ്വാധീനിച്ച് വയറും ഗർഭപാത്രവും കൂടുതൽ കരുത്താകുകയും തന്മൂലം ആർത്തവ വേദനയും പ്രസവവേദനയും കുറയുമെന്ന് ആയുർവേദത്തിൽ പറയുന്നു