മകം നക്ഷത്രക്കാരുടെ പൊതുസ്വഭാവം

മകം നക്ഷത്രത്തിൽ‌ പിറന്ന സ്ത്രീകൾ നേതൃഗുണം, ധാർമികബോധം  ഇവ ഉള്ളവരായിരിക്കും. സമ്പത്തും ഭാഗ്യാനുകൂല്യമുള്ള സന്താനങ്ങളും ഇവർക്കുണ്ടാകും. 

മകം നക്ഷത്രക്കാർ ക്ഷിപ്രകോപികളും മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യാൻ വിമുഖതയുള്ളവരുമായിരിക്കും.പക്ഷേ, നയപരമായി ഇടപെടാൻ പ്രത്യേക  കഴിവുള്ള   ഇവർ അത് പുറത്തുകാണിക്കണമെന്നില്ല. അധികാരികൾക്കും സഹപ്രവർത്തകർക്കും പ്രിയപ്പെട്ടവരായി മാറുന്ന ഇവർക്ക് സാമൂഹിക ബന്ധങ്ങൾ നിലനിർത്തുന്നവരായിരിക്കും. 

ഉത്രം, ചിത്തിര, വിശാഖം, മീനക്കൂറിലെ പൂരുരുട്ടാതി1/4, ഉത്തൃട്ടാതി, രേവതി ഇവ പ്രതികൂല നക്ഷത്രങ്ങളാണ്. കേതുവാണ്  നക്ഷത്രാധിപൻ. കേതുകീർത്തനങ്ങൾ ജപിക്കുക, ദോഷമുക്തിക്കായി ഗണപതിയെ ഭജിക്കുക, പക്ക പിറന്നാൾ തോറും ഗണപതി ഹോമം നടത്തുക ഇവ ദോഷാധിക്യം  കുറയ്ക്കുമെന്നാണ് വിശ്വാസം. ഐശ്വര്യത്തിനായി മകം നക്ഷത്രക്കാർ രാശ്യാധിപനായ സൂര്യനെ പ്രീതിപ്പെടുത്തുന്ന പ്രാർഥനകൾ പതിവാക്കണം. മകവും ഞായറാഴ്ചയും ചേർന്നു വരുന്ന ദിവസം സൂര്യക്ഷേത്രദർശനം നടത്തുന്നത് ഉത്തമം. ഭാഗ്യാനുകൂല്യത്തിനായി ചുവപ്പ് നിറം  വസ്ത്രത്തിന്റെ ഭാഗമായോ ചരടായോ ധരിക്കാം.

നക്ഷത്രദേവത -പിതൃക്കൾ

നക്ഷത്രമൃഗം -എലി

വൃക്ഷം -പേരാൽ

ഗണം -അസുരം

യോനി -പുരുഷൻ

പക്ഷി - ചകോരം

ഭൂതം -ജലം