Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാരങ്ങാവിളക്ക് സമർപ്പണം എങ്ങനെ? ഫലം!

നാരങ്ങാവിളക്ക്

വിളക്ക് വഴിപാടുകളിൽ പ്രധാനമാണ് നാരങ്ങാവിളക്ക്. രാഹുദോഷശാന്തിക്കായി ദേവീക്ഷേത്രത്തിൽ സമർപ്പിക്കുന്ന വഴിപാടാണിത്. ഭക്തൻ നേരിട്ട് സമർപ്പിക്കുന്ന  ഒരു ഹോമത്തിൻെറ ഫലമാണ് നാരങ്ങാവിളക്ക് തെളിയിക്കുന്നതിലൂടെ ലഭിക്കുന്നത്. ഉദ്ദിഷ്ടകാര്യസിദ്ധിക്കായും വിവാഹതടസ്സം നീങ്ങുന്നതിനും നാരങ്ങാവിളക്ക് തെളിയിക്കുന്നത് ഉത്തമമത്രേ. ചൊവ്വാ,വെള്ളീ ദിനങ്ങളിൽ ഇത് സവിശേഷമാണ്. 

നാരങ്ങാവിളക്ക് സമർപ്പിക്കുന്ന രീതി 

നാരങ്ങാ നടുവേ പിളർന്ന ശേഷം നീര് കളഞ്ഞ് പുറംതോട് അകത്തുവരത്തക്കരീതിയിൽ ചിരാത് പോലെ ആക്കണം . ഇതിൽ നെയ്യോ നല്ലെണ്ണയോ ഒഴിച്ച് വേണം തിരി തെളിക്കാൻ . തെളിക്കുന്ന നാരങ്ങാവിളക്കിന്റെ എണ്ണം ഒറ്റസംഖ്യയിലായിരിക്കണം. അതായത് എത്ര നാരങ്ങാ എടുക്കുന്നുവോ അതിൽ ഒരു നാരങ്ങയുടെ പകുതി ഉപേക്ഷിക്കണം. പൊതുവെ അഞ്ച്, ഏഴ്, ഒൻപത് എന്നീ ക്രമത്തിലാണ് നാരങ്ങാവിളക്ക് തെളിക്കുന്നത് . അമ്ലഗുണമുള്ള നാരങ്ങായിൽ  എണ്ണയോ നെയ്യോ ചേരുമ്പോൾ അതിന്റെ ഫലം തീവ്രമാകും. തിരി തെളിക്കുന്നതിലൂടെ ഭക്തനിലുള്ള എല്ലാ നെഗറ്റീവ് ഊർജവും നിഷ്പ്രഭമാകും. കൂടാതെ  ദേവിയുടെ നടയ്ക്കുമുന്നിൽ നാരങ്ങാവിളക്ക് തെളിച്ചു ഭക്തിയോടെ പ്രാർഥിക്കുന്നത് ആഗ്രഹപൂർത്തീകരണത്തിന് കാരണമാകും.

നവഗ്രഹങ്ങളിലൊന്നായ രാഹു അനിഷ്ടകാരിയാണ്. നിത്യേനയോ ചൊവ്വാ,വെള്ളീ ദിനത്തിലോ രാഹുകാലസമയത്ത്  നാരങ്ങാവിളക്ക് തെളിച്ച് പ്രാർഥിക്കുന്നത് രാഹുദോഷശാന്തിക്കുള്ള ഉത്തമമാർഗ്ഗമാണ്. ദേവീക്ഷേത്രത്തിൽ  നാരങ്ങാവിളക്ക് തെളിച്ചശേഷം  ദേവീപ്രീതികരമായ മന്ത്രങ്ങൾ , ലളിതാസഹസ്രനാമം എന്നിവ ജപിക്കുന്നത് അത്യുത്തമമാണ്. ലളിതാസഹസ്രനാമജപം സാധിച്ചില്ലെങ്കിൽ മൂന്നുതവണ ലളിതാസഹസ്രനാമധ്യാനം മാത്രമായും ജപിക്കാവുന്നതാണ്. 

ലളിതാസഹസ്രനാമ ധ്യാനം


ഓം സിന്ദൂരാരുണവിഗ്രഹാം  ത്രിനയനാം മാണിക്യമൗലി സ്ഫുരത്-

താരാനായകശേഖരാം സ്മിതമുഖീ-മാപീനവക്ഷോരുഹാം 

പാണിഭ്യാമളിപൂർണ്ണരത്നചഷകംരക്തോത്പലം ബിഭ്രതീം

സൗമ്യാം രത്നഘടസ്ഥ രക്തചരണാം ധ്യായേത് പരാമംബികാം.


ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം പത്മപത്രായതാക്ഷീം

ഹേമാഭാം പീതവസ്ത്രാം കരകലിതലസത്  ഹേമപദ്മാം വരാംഗീം

സർവ്വാലങ്കാരയുക്താം  സതതമഭയദാം ഭക്തനമ്രാം ഭവാനീം

ശ്രീവിദ്യാം ശാന്തമൂർത്തിം സകലസുരനുതാം  സർവ്വസമ്പത്പ്രദാത്രീം.


സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം

സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം

അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വലാം

ജപാകുസുമഭാസുരാം  ജപവിധൗ സ്മരേദംബികാം.


അരുണാം കരുണാതരംഗിതാക്ഷീം

ധൃതപാശാങ്കുശപുഷ്പബാണചാപാം

അണിമാദിഭിരാവൃതാം മയൂഖൈ-

രഹമിത്യേവ വിഭാവയേ ഭവാനീം! 


ദേവീ സ്തുതി


ഓം സർവ ചൈതന്യരൂപാംതാം  ആദ്യാം ദേവീ ച ധീമഹി 

ബുദ്ധിം യാനഹ: പ്രചോദയാത്


കാർത്ത്യായനി മഹാമയേ ഭവാനി ഭുവനേശ്വരീ 

സംസാര സാഗരേ മഗ്നം  മാമുദ്ധര  കൃപാമയി


ബ്രഹ്മ വിഷ്ണു ശിവാരാധ്യേ  പ്രസീത ജഗദംബികേ

മനോഭിലഷിതം ദേവീ വരം ദേഹി നമോസ്തുതേ


സർവ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ 

ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ " 


സർവ സ്വരൂപേ സർവേശേ സർവശക്തി സമന്വിതേ

ഭയേഭ്യ സ്ത്രാഹിനോ ദേവീ ദുർഗ്ഗാ ദേവി നമോസ്തുതേ


ജ്വാലാകരാളമത്യുഗ്രം  അശേഷാസുരസൂധനം 

ത്രിശൂലം പാദുനോ ദേവീ  ഭദ്രകാളീ നമോസ്തുതേ