12 രാശികളിൽ ഓരോന്നിനും അതിന്റേതായ ശക്തിയും ബലഹീനതകളുമുണ്ട്. ഈ രാശികളിൽ ജനിക്കുന്നവരുടെ സ്വഭാവത്തെയും മനോഭാവത്തെയും ഒക്കെ സ്വാധീനിക്കാനും രാശികൾക്ക് സാധിക്കും. ഇത്തരത്തിൽ ഓരോ രാശിക്കാർക്കും പൊതുവായി ഉണ്ടാകുന്ന സ്വഭാവങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ

12 രാശികളിൽ ഓരോന്നിനും അതിന്റേതായ ശക്തിയും ബലഹീനതകളുമുണ്ട്. ഈ രാശികളിൽ ജനിക്കുന്നവരുടെ സ്വഭാവത്തെയും മനോഭാവത്തെയും ഒക്കെ സ്വാധീനിക്കാനും രാശികൾക്ക് സാധിക്കും. ഇത്തരത്തിൽ ഓരോ രാശിക്കാർക്കും പൊതുവായി ഉണ്ടാകുന്ന സ്വഭാവങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

12 രാശികളിൽ ഓരോന്നിനും അതിന്റേതായ ശക്തിയും ബലഹീനതകളുമുണ്ട്. ഈ രാശികളിൽ ജനിക്കുന്നവരുടെ സ്വഭാവത്തെയും മനോഭാവത്തെയും ഒക്കെ സ്വാധീനിക്കാനും രാശികൾക്ക് സാധിക്കും. ഇത്തരത്തിൽ ഓരോ രാശിക്കാർക്കും പൊതുവായി ഉണ്ടാകുന്ന സ്വഭാവങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

12 രാശികളിൽ ഓരോന്നിനും അതിന്റേതായ ശക്തിയും ബലഹീനതകളുമുണ്ട്. ഈ രാശികളിൽ ജനിക്കുന്നവരുടെ സ്വഭാവത്തെയും മനോഭാവത്തെയും ഒക്കെ സ്വാധീനിക്കാനും രാശികൾക്ക് സാധിക്കും. ഇത്തരത്തിൽ ഓരോ രാശിക്കാർക്കും പൊതുവായി ഉണ്ടാകുന്ന സ്വഭാവങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ധൈര്യമാണ് ഈ രാശിയുടെ മുഖമുദ്ര. ഒരു വെല്ലുവിളിയെ സധൈര്യം നേരിടാനുള്ള മനസ്ഥിതി ഈ രാശിക്കാർക്കുണ്ടാവും. തിരിച്ചടികളിൽ തളർന്നിരിക്കാൻ ഇവർക്ക് സാധിക്കില്ല. മുന്നോട്ടു കുതിക്കാൻ പ്രചോദനമാകുന്ന എന്തെങ്കിലും കാര്യം ഇവർ എപ്പോഴും മനസ്സിൽ കരുതാറുണ്ട്.

ADVERTISEMENT

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ):പ്രായോഗികതയും ഉത്തരവാദിത്വവുമാണ് ഈ രാശിക്കാരുടെ പ്രത്യേകത. സ്ഥിരതയുള്ള മനോഭാവത്തോടെയാണ് ഇവരുടെ പെരുമാറ്റം. ഇതുമൂലം ചുറ്റുമുള്ളവർക്ക് എപ്പോഴും താങ്ങായി നിൽക്കാൻ ഈ രാശിക്കാർക്ക് സാധിക്കുന്നു.

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ):അന്വേഷണാത്മകതയാണ് ഈ രാശിയിൽ എടുത്തു പറയേണ്ട കാര്യം. ജീവിതത്തിൽ പുതിയതായി നടക്കാൻ പോകുന്നത് എന്താണെന്നറിയാനുള്ള ആകാംഷ ഈ രാശിയിൽ ജനിച്ചവർക്ക് എപ്പോഴും ഉണ്ടാകും. അതേസമയം സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കാനും ഇവർക്ക് സാധിക്കും. സന്തോഷത്തോടെ അടുത്തിടപഴകാൻ സാധിക്കുന്ന ഇവർ തൊട്ടാവാടികളുമായിരിക്കും.

കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുളളവർ): വിശ്വസ്തരെന്ന് ഉറപ്പിച്ചു പറയാവുന്ന വിഭാഗമാണ് ഈ രാശിയിൽ ജനിച്ച ആളുകൾ. അതുകൊണ്ടുതന്നെ അടുപ്പക്കാർക്ക് നിങ്ങളോട് പ്രത്യേക താൽപര്യം എപ്പോഴും ഉണ്ടാവും. സ്നേഹവും സൗഹൃദവും എപ്പോഴും ഉള്ളിൽ സൂക്ഷിക്കുന്നവരാണ് ഇവർ.

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ):ആത്മവിശ്വാസത്തിന്റെ കാര്യത്തിൽ ആരും തള്ളി പറയാത്തവരാണ് ചിങ്ങം രാശിയിൽപ്പെട്ടവർ. ജീവിതത്തിൽ എന്താണ് വേണ്ടതെന്നും അത് എങ്ങനെ നേടണമെന്നും ഇവർക്ക് അറിയാം. എവിടെയും ആകർഷണകേന്ദ്രമാകാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത് എന്ന് മറ്റുള്ളവർ കരുതുമെങ്കിലും അതിനു സാധിക്കുന്നു എന്നത് തന്നെയാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത.

ADVERTISEMENT

കന്നി രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): എന്തുകാര്യവും കൃത്യതയോടെ ചെയ്യണമെന്ന നിർബന്ധ ബുദ്ധിക്കാരാണ് കന്നിരാശിക്കാർ. വിശദാംശങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഒരു പിഴവും വരുത്താതെ കാര്യങ്ങൾ പൂർത്തിയാക്കുക എന്നതിനാണ് ഇവർ പ്രാധാന്യം നൽകുന്നത്. താറുമാറായി കിടക്കുന്ന ഏതൊരു അവസ്ഥയും കൃത്യമായി പരിഹരിക്കാൻ ഇവർക്ക് സാധിക്കും.

തുലാം രാശി  (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): സമാധാനത്തിനും ഐക്യത്തിനുമാണ് ഈ രാശിക്കാർ പ്രാധാന്യം നൽകുന്നത്. ഏതുകാര്യവും നീതിയുക്തമായിരിക്കണം എന്ന് ഇവർ ചിന്തിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സന്തുലിതാവസ്ഥ ഉറപ്പാക്കുന്നവരാണ് ഇവർ.

വൃശ്‌ചികം രാശി  (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): ബുദ്ധിമുട്ടുന്നവർക്ക് വേണ്ടി നിലകൊള്ളാനുള്ള മനസ്ഥിതി മൂലം പലരും തന്റേടികൾ എന്ന് തെറ്റിദ്ധരിക്കുന്നവരാണ് ഈ കൂട്ടർ. എന്നാൽ മറ്റുള്ളവർക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തിന് പ്രതിഫലങ്ങൾ ഒന്നും ലഭിക്കണമെന്നില്ല.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): അറിവ് നേടാനുള്ള വ്യഗ്രതയാണ് ഇവരുടെ പ്രത്യേകത. ഇത് ഇവരെ ഉന്നതികളിൽ എത്തിക്കും. പുതിയ കാര്യങ്ങൾ കണ്ടു പഠിക്കാൻ താൽപ്പര്യം കാണിക്കുന്ന ഈ കൂട്ടർ പാരമ്പര്യ വിശ്വാസപ്രമാണങ്ങളിൽ നിന്നും വേറിട്ട് ചിന്തിക്കുന്നവരായിരിക്കും.

ADVERTISEMENT

മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): മുന്നിൽ ഒരു ലക്ഷ്യമുണ്ടെങ്കിൽ ഒരു തടസ്സങ്ങൾക്കു മുന്നിലും നിന്നു പോകാതെ ലക്ഷ്യത്തിലേയ്ക്ക് കുതിക്കുന്നവരാണ് ഇവർ. യാഥാർത്ഥ്യബോധത്തോടെ മാത്രമേ ഇവർ കാര്യങ്ങളെ സമീപിക്കു.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): ഒരു കാര്യത്തെയും അന്ധമായി വിശ്വസിക്കാത്തവരാണ് കുംഭം രാശിയിൽ ജനിക്കുന്നവർ. ആൾക്കൂട്ടത്തിന് പിന്നാലെ പോകാനുള്ള മനഃസ്ഥിതി ഇവർക്കില്ല. വേറിട്ട ചിന്താഗതി ആയിരിക്കും ഏതു കാര്യത്തിലും ഇവർ വച്ചുപുലർത്തുന്നത്.

മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): പ്രണയാതുരമായ മനസ്സായിരിക്കും ഈ രാശിയിൽ ജനിച്ചവർക്ക് ഉള്ളത്. മറ്റുള്ളവരുമായി ആഴത്തിലുള്ള ബന്ധങ്ങൾ സ്ഥാപിക്കാൻ ഇവർക്ക് പ്രത്യേക കഴിവുണ്ട്. എന്തിനെയും സ്നേഹത്തോടെ സമീപിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇവർ.

English Summary:

Astrology Insights: Character Traits of Each Zodiac Sign