പൊരുത്തക്കേടുകൾ നിത്യസംഭവം; ഈ രാശിക്കാർ ചേർന്നാൽ കലഹം ഉറപ്പ്
ഒരു കാരണവുമില്ലെങ്കിലും ചിലരുമായി ഒത്തുപോകാനാവില്ലെന്ന് തോന്നാറില്ലേ? പ്രണയബന്ധങ്ങളിൽ മാത്രമല്ല ഈ ചേർച്ച കുറവ് സൗഹൃദത്തിലും ഒപ്പം ജോലി ചെയ്യുന്നവർക്കിടയിലും അയൽപക്ക ബന്ധങ്ങളിലുമൊക്കെ കാണാം. കാരണം എന്തെന്ന് കൃത്യമായി പറയാനാവില്ലെങ്കിലും ഒരുതരത്തിലും ചേർന്നു പോകാനാവാത്ത അവസ്ഥ. സംസ്കാരത്തിനും
ഒരു കാരണവുമില്ലെങ്കിലും ചിലരുമായി ഒത്തുപോകാനാവില്ലെന്ന് തോന്നാറില്ലേ? പ്രണയബന്ധങ്ങളിൽ മാത്രമല്ല ഈ ചേർച്ച കുറവ് സൗഹൃദത്തിലും ഒപ്പം ജോലി ചെയ്യുന്നവർക്കിടയിലും അയൽപക്ക ബന്ധങ്ങളിലുമൊക്കെ കാണാം. കാരണം എന്തെന്ന് കൃത്യമായി പറയാനാവില്ലെങ്കിലും ഒരുതരത്തിലും ചേർന്നു പോകാനാവാത്ത അവസ്ഥ. സംസ്കാരത്തിനും
ഒരു കാരണവുമില്ലെങ്കിലും ചിലരുമായി ഒത്തുപോകാനാവില്ലെന്ന് തോന്നാറില്ലേ? പ്രണയബന്ധങ്ങളിൽ മാത്രമല്ല ഈ ചേർച്ച കുറവ് സൗഹൃദത്തിലും ഒപ്പം ജോലി ചെയ്യുന്നവർക്കിടയിലും അയൽപക്ക ബന്ധങ്ങളിലുമൊക്കെ കാണാം. കാരണം എന്തെന്ന് കൃത്യമായി പറയാനാവില്ലെങ്കിലും ഒരുതരത്തിലും ചേർന്നു പോകാനാവാത്ത അവസ്ഥ. സംസ്കാരത്തിനും
ഒരു കാരണവുമില്ലെങ്കിലും ചിലരുമായി ഒത്തുപോകാനാവില്ലെന്ന് തോന്നാറില്ലേ? പ്രണയബന്ധങ്ങളിൽ മാത്രമല്ല ഈ ചേർച്ച കുറവ് സൗഹൃദത്തിലും ഒപ്പം ജോലി ചെയ്യുന്നവർക്കിടയിലും അയൽപക്ക ബന്ധങ്ങളിലുമൊക്കെ കാണാം. കാരണം എന്തെന്ന് കൃത്യമായി പറയാനാവില്ലെങ്കിലും ഒരുതരത്തിലും ചേർന്നു പോകാനാവാത്ത അവസ്ഥ. സംസ്കാരത്തിനും സാഹചര്യത്തിനുമൊക്കെ അപ്പുറം ഇതിനു പിന്നിൽ മറ്റുചില കാരണങ്ങൾ ഉണ്ടാവാം. ഒരുപക്ഷേ ജന്മ രാശികൾ തന്നെയായിരിക്കും ഇത്തരക്കാരെ തമ്മിലകറ്റുന്നത്. കാരണം ഒരിക്കലും തമ്മിൽ ചേർന്നു പോകാത്ത ചില രാശികളുണ്ട്. ഈ രാശികളിൽപെട്ടവരാണ് ഒരുമിച്ച് വന്നുചേരുന്നതെങ്കിൽ അവർക്കിടയിൽ പൊരുത്തക്കേടുകൾ നിത്യസംഭവമായിരിക്കും. നിസ്സാരമായ തെറ്റിദ്ധാരണകൾ മുതൽ വലിയ വഴക്കുകൾവരെ ഈ പൊരുത്തക്കേടുകൾ മൂലം ഉണ്ടായെന്നും വരാം.
മേടം രാശി (ജന്മദിനം മാർച്ച് 22–ഏപ്രിൽ 20) - കർക്കടകം രാശി (ജന്മദിനം ജൂൺ 22– ജൂലൈ 23)
കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്നവരാണ് മേടം രാശിക്കാർ. ഏതുകാര്യത്തിലും വളരെ പെട്ടെന്ന് തീവ്രതയോടെ പ്രതികരിക്കുക എന്നതാണ് ഇവരുടെ പ്രത്യേകത. കർക്കടകം രാശിക്കാരാവട്ടെ പൊതുവേ ലോല മനസ്സുള്ളവരാണ്. അതിനാൽ മുന്നിൽ കാണുന്ന എന്തിനെയും തുറന്നു കാട്ടുന്ന മേടം രാശിക്കാരുടെ സ്വഭാവം കർക്കടകം രാശിയിൽപെട്ടവരുടെ മനസ്സിന് മുറിവേൽപ്പിക്കും. വൈകാരികമായി ചിന്തിക്കുന്ന കർക്കടകം രാശിക്കാരോടൊപ്പം ചേർന്ന് പോകുന്നത് സ്വാതന്ത്ര്യബോധമുള്ള മേടം രാശിക്കാർക്ക് ഏറെ പ്രയാസമുള്ള കാര്യമായിരിക്കും.
ഇടവം രാശി (ജന്മദിനം ഏപ്രിൽ 21–മേയ് 21) - കുംഭം രാശി (ജന്മദിനം ജനുവരി 21– ഫെബ്രുവരി 19)
യാഥാർത്ഥ്യബോധത്തോടെയും പ്രായോഗികത തിരിച്ചറിഞ്ഞും പ്രവർത്തിക്കുന്നവരാണ് ഇടവം രാശിയിൽ പെട്ടവർ. എന്നാൽ കുംഭം രാശിക്കാരുടെ പെരുമാറ്റവും ചിന്താരീതികളും പ്രവചനാതീതമാണ്. അസാധാരണമായ രീതിയിലാവും ഇവർ പല കാര്യങ്ങളെയും നോക്കിക്കാണുന്നത്. ഈ രണ്ട് ചിന്താഗതികളും ചേർന്നു പോകാൻ ഏറെ പ്രയാസപ്പെടേണ്ടി വരും. സ്ഥിരതയ്ക്കും പരമ്പരാഗത രീതികൾക്കുമാണ് ഇടവം രാശിക്കാർ മുൻതൂക്കം നൽകുന്നതെങ്കിൽ പുതുമയോടും സ്വതന്ത്രമായ ജീവിതരീതിയോടുമാണ് കുംഭം രാശിക്കാർക്ക് താൽപര്യം. ഈ രാശികളിലുള്ള രണ്ടുപേർ ഒത്തുചേർന്നാൽ അതുകൊണ്ടുതന്നെ ഇവരുടെ മുൻഗണനകളും ഇടപഴകലുകളും എല്ലാം തികച്ചും വ്യത്യസ്തമായിരിക്കും.
മിഥുനം രാശി (ജന്മദിനം മേയ് 22– ജൂൺ 21)– കന്നി രാശി (ജന്മദിനം ഓഗസ്‌റ്റ് 24– സെപ്‌റ്റംബർ 23)
ഏത് സാഹചര്യത്തോടും ചേർന്നു പോകാനുള്ള പ്രത്യേക പാടവം മിഥുനം രാശിക്കാർക്കുണ്ട്. നേരെമറിച്ച് കന്നി രാശിക്കാരാവട്ടെ ഏതുകാര്യവും ഇഴകീറി വിശകലനം ചെയ്ത് സൂക്ഷ്മാംശങ്ങൾ വരെ പരിശോധിക്കുന്ന മനസ്ഥിതി പുലർത്തുന്നവരാണ്. പരസ്പര വിരുദ്ധമായ സ്വഭാവ രീതികൾ മൂലം ഈ രാശികളിൽ പെട്ട രണ്ടു പേർക്ക് ഒത്തുപോകാൻ ഏറെ പ്രയാസപ്പെടേണ്ടി വരും. വ്യത്യസ്തതകൾക്കാണ് മിഥുനം രാശിക്കാർ പ്രാധാന്യം നൽകുന്നത്. കന്നിരാശിക്കാരാവട്ടെ വിശ്വസ്തതയ്ക്ക് മുൻതൂക്കം നൽകുന്നു. ഈ ഇഷ്ടങ്ങൾക്ക് ഇരുവരും നൽകുന്ന പ്രാധാന്യം മൂലം ഒരേ അഭിപ്രായത്തിൽ എത്തിച്ചേരാൻ ഇരു കൂട്ടർക്കും സാധിച്ചെന്ന് വരില്ല. ഇത് തെറ്റിദ്ധാരണകൾക്ക് വഴിവയ്ക്കുകയും ചെയ്യും.
ചിങ്ങം രാശി (ജന്മദിനം ജൂലൈ 24– ഓഗസ്‌റ്റ് 23) - വൃശ്‌ചികം രാശി (ജന്മദിനം ഒക്‌ടോബർ 24– നവംബർ 22)
തുറന്ന പെരുമാറ്റവും ആരെയും ആകർഷിക്കുന്ന വ്യക്തിത്വവുമാണ് ചിങ്ങം രാശിക്കാരുടേത്. നേരെമറിച്ച് വൃശ്ചികം രാശിയിൽ ജനിക്കുന്നവരാകട്ടെ സ്വന്തം ചിന്തകളും താല്പര്യങ്ങളും മറ്റുള്ളവർക്ക് മുൻപിൽ തുറന്നു വയ്ക്കാൻ താല്പര്യപ്പെടുന്നില്ല. ഇരു കൂട്ടരും വിശ്വസ്തതയ്ക്ക് ഒരേപോലെ പ്രാധാന്യം നൽകുന്നുണ്ടെങ്കിലും വ്യക്തിബന്ധങ്ങളോടുള്ള ഇവരുടെ സമീപനവും വികാരങ്ങൾ പ്രകടിപ്പിക്കുന്ന രീതിയും വ്യത്യസ്തമാണ്. ആരാലും ആകർഷിക്കപ്പെടണമെന്ന ചിന്തയാണ് ചിങ്ങം രാശിക്കാർ വച്ചുപുലർത്തുന്നത്. എന്നാൽ എന്ത് കാര്യവും തൻ്റേതാക്കണമെന്ന ചിന്തയാണ് വൃശ്ചിക രാശിക്കാർക്കുള്ളത്. ഇവ രണ്ടും പൊരുത്തപ്പെടാത്തത് മൂലം ഈ രാശിക്കാർ തമ്മിൽ അധികാരത്തിനു വേണ്ടിയുള്ള മത്സരങ്ങൾ എപ്പോഴും ഉണ്ടാകും.
തുലാം രാശി (ജന്മദിനം സെപ്‌റ്റംബർ 24– ഒക്‌ടോബർ 23)- മകരം രാശി (ജന്മദിനം ഡിസംബർ 23– ജനുവരി 20)
സഹകരണ മനോഭാവത്തിനും നയതന്ത്രത്തിനും പ്രാധാന്യം നൽകുന്നവരാണ് തുലാം രാശിയിൽ പെട്ടവർ. എന്നാൽ പ്രായോഗികതയ്ക്ക് പ്രാധാന്യം നൽകുന്ന മകരം രാശിക്കാർ അഭിലാഷങ്ങളെ മുറുകെപ്പിടിക്കുന്നവരാണ്. സാമൂഹിക ബന്ധങ്ങൾ തുലാം രാശിക്കാർക്ക് അങ്ങേയറ്റം വിലപ്പെട്ടതാണെങ്കിൽ തൊഴിൽ മേഖലയിലെ വിജയവും ഭൗതിക നേട്ടങ്ങളും കഴിഞ്ഞേ മകരം രാശിക്കാർക്ക് എന്തുമുള്ളൂ. ജീവിതത്തോടുള്ള വ്യത്യസ്തമായ ഈ സമീപനങ്ങൾ ഒരു കാര്യത്തിൽ ഒന്നുചേർന്ന് അന്തിമ തീരുമാനത്തിലെത്തുന്നതിൽ നിന്നും ഇവരെ പിന്തിരിപ്പിക്കും. പരസ്പരം വിട്ടുവീഴ്ച ചെയ്യാനാവാത്ത വിധം ഇവരുടെ അഭിപ്രായങ്ങളും വിരുദ്ധ ദിശകളിൽ ആയിരിക്കും.