വിദ്യാലാഭം എന്ന് പൊതുവേ വിശേഷിപ്പിക്കാമെങ്കിലും, പാമരനെ മഹാപ്രതിഭയാക്കുന്ന മാന്ത്രിക പ്രഭാവം പഗോഢാ ഗോപുരം ചുമക്കുന്ന കൂർമവ്യാളികൾക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് ചീനക്കാർ. അറിവിനെ ഉദ്ദീപിക്കുന്നതിനൊപ്പം കലയിലും ശാസ്ത്രത്തിലും ക്രിയാത്മകവും, സർഗവൈഭവവും ആരാധകനിൽ പ്രസരിപ്പിക്കുന്ന ഇത്തരം കൂർമവ്യാളികൾക്ക് ഫെങ്ങ്ഷൂയിയിലുള്ള സ്ഥാനം അതുല്യമാണ്. പ്രായഭേദമന്യേ വിദ്യാർത്ഥി വേഷം ധരിക്കുന്ന ഏതൊരാൾക്കും ഇതിന്റെ പ്രഭാകിരണം ആത്മവിശ്വാസവും, ഉന്മേഷവും, കഠിനപ്രയത്നത്തിനുള്ള ഇച്ഛാ ശക്തി വർദ്ധിപ്പിക്കുന്നു.
ഉന്നത വിദ്യാഭ്യാസത്തിനായി തയാറാകുന്നവർ, ഗവേഷണ വിദ്യാർഥികൾ, കലാകാരന്മാർ, പത്ര മാധ്യമ പ്രവർത്തകർ, സംഗീതജ്ഞർ, ഇതര ശാസ്ത്ര കരകൗശല വിദഗ്ധർ എന്നിവർ തീർച്ചയായും സൂക്ഷിക്കേണ്ട ഒരു ഫെങ്ങ്ഷൂയി ഉത്പന്നമാണിത്. പഠനമുറിയുടെ വടക്ക് കിഴക്ക് മൂലയിൽ പ്രതിഷ്ഠിക്കുന്നത് അഭികാമ്യം.
വാസ്തുശാസ്ത്രത്തിന്റെ പിഴവുകൾ പരിഹരിക്കുന്ന ഫെങ്ങ്ഷൂയിയിലെ പറക്കും താരങ്ങൾ
നമ്മുടെ ഗൃഹത്തിൽ വസിക്കുന്നവരുടെ രാശിചക്രം, ജന്മനക്ഷത്രം, വീടിന്റെ ദിശയിലേയോ, ക്രമീകരണങ്ങളുടേയോ അപാകതകൾ മൂലം നമ്മളിൽ വന്നു പതിക്കുന്ന ദോഷകരമായ വസ്തുതകൾ ലഘൂകരിക്കാൻ ഏറെക്കുറെ പര്യാപ്തമായ ഫെങ്ങ്ഷൂയി ഉത്പന്നങ്ങളാണ് പറക്കും താരങ്ങൾ എന്ന പേരിൽ ഖ്യാതിനേടിയ കൂർമത്തിൻ മുകളിൽ ഗർജിക്കുന്ന വാലിൽ അഗ്നി സ്ഫുരിക്കുന്ന വ്യാളികൾ. ഹോ തു എന്ന കൂർമശ്രേഷ്ഠന്റെ മുകളിൽ പരിലസിക്കുന്ന ചീ ലിൻ എന്ന വ്യാളീരൂപം വാസ്തുദോഷങ്ങളുടെ വ്യാപ്തി ലഘൂകരിച്ച് വീടിനെ പ്രതികൂല ഊർജ്ജത്തിൽ നിന്നും പരിരക്ഷിക്കുന്നു. വീടിന്റെ പ്രധാന വാതിലിൽ പ്രകാശം ഏൽക്കുന്ന തരത്തിൽ വേണം പറക്കും താരങ്ങളെ പ്രതിഷ്ഠിക്കേണ്ടത്. ഇത് ജോഡിയായിട്ട് വേണം ക്രമീകരിക്കേണ്ടത്.
ലേഖകന്റെ വിലാസം:
Dr. Shaji K Nair (RMP AM)
Fengshui Vasthu Consultant
Reiki Master, Crystal & Angel healer
Email: thejss3@gmail.com
9388166888, 9447252772
Read more on : Malayalam Astrology News, Malayalam Vasthu News