താവോ ഗുരുക്കന്മാർ പീച്ചുമരത്തടിയിൽ തീർത്ത സിംഹവ്യാളീമുഖമുള്ള സപ്തതാര ഉടവാളുകൾ ഫെങ്ങ്ഷൂയിയിലെ പ്രധാന താരങ്ങളില്‍ ഒന്നുതന്നെയാണ്. സംവർദ്ധക രക്ഷാകവചം പ്രദാനം ചെയ്യുന്ന ഈ ഖഡ്ഗത്തിന്റെ അഭൗമമായ കാന്തികവലയത്തിൽ ആരാധകന് സമ്പൂർണ സുരക്ഷയും ശുഭോദർക്കമായ അനുകൂല ഊർജ്ജവും പ്രദാനം ചെയ്യുന്നു. പ്രാചീന താവോ ഗുരുക്കന്മാർ ആഭിചാരകർമങ്ങളും, മംഗളകർമങ്ങളും ചെയ്യുന്ന വേളകളിൽ സപ്തതാര ഖഡ്ഗത്തിന്റെ സാമീപ്യം ഉറപ്പുവരുത്തിയിരുന്നു. വിവിധങ്ങളായ പൂജകൾക്കും, കർമങ്ങൾക്കും അതിശക്തമായ ഈ ഖഡ്ഗങ്ങൾ ചീനക്കാർ പ്രയോജനപ്പെടുത്തിയിരുന്നു.
കുട്ടികളിലും മുതിർന്നവരിലും ഉണ്ടായേക്കാവുന്ന ഭയം, ദുഃസ്വപ്നം, അപകർഷത, സഭാകമ്പം, ധൈര്യക്കുറവ് എന്നിവയ്ക്ക് പ്രതിവിധിയായി ഇന്നും മൻഡേറിയൻ പൗരർ ഈ ഉടവാൾ ചരടിൽ തൂക്കി ബെഡ്റൂമുകളിൽ സ്ഥാപിച്ചിരിക്കുന്നു. ദുരാത്മാക്കളും, ദുർഭൂതങ്ങളും വാസസ്ഥലത്തോ മനസ്സിലോ പ്രവേശിക്കാതെ ഇതൊരു രക്ഷാമന്ത്രമായി പ്രവർത്തിക്കുന്നതായി ഫെങ്ങ്ഷൂയി പണ്ഡിതർ പ്രഖ്യാപിക്കുന്നു. ആശുപത്രികൾ, മരണവീടുകൾ, ശ്മശാനങ്ങൾ എന്നിവ സന്ദർശിച്ച് മടങ്ങുന്ന ദുർബലചിത്തരുടെ ദേഹത്തേയ്ക്ക് പ്രേതാത്മാവ് പ്രവേശിക്കുമെന്നും ഇത്തരം ദുർസാമീപ്യങ്ങളെ ഉന്മൂലനം ചെയ്യാന്‍ സപ്തതാര ഖഡ്ഗങ്ങൾക്ക് കഴിയുമെന്നുമാണ് വിശ്വാസം.
സമ്പാദ്യ വർദ്ധനവിനായി ലി യുവാൻ ക്ഷേത്രങ്ങൾ
പ്രാചീന ചീനയിലെ താവോ ഭിഷുക്കൾ മണ്ണിനടിയില്‍ മുനിയറകൾ നിർമ്മിക്കവേ അപ്രതീക്ഷിതമായി കണ്ടെത്തിയ നിധിശേഖരങ്ങളാണ് ലി യുവാൻ വെൽത്ത് ടെമ്പിൾ എന്നറിയപ്പെടുന്ന നിധിപേടകം. ഒരു ചെറിയ ശ്രീകോവിലിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട പേടകത്തിന്റെ രൂപങ്ങൾ ഇന്നും, സമൃദ്ധിയുടേയും, സമ്പത്തിന്റേയും കലവറയും ഉറവിടവുമായി ചീനക്കാർ കാണുന്നു. നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനും ദാരിദ്ര്യം നിർമാർജ്ജനം ചെയ്യാനും, സൗഭാഗ്യങ്ങൾ വന്നുചേരാനും ഈ നിധിപേടകം സഹായിക്കുമെന്ന് ഫെങ്ങ്ഷൂയി പറയുന്നു. ധനസുലഭത, ധനാകർഷണം, ഗൃഹൈശ്വര്യം, രോഗമുക്തി എന്നിവ ഇത് പ്രദാനം ചെയ്യുന്നു. തെക്ക് കിഴക്ക് ദിശയിൽ ശുദ്ധിയോടെ വേണം ഇത് സ്ഥാപിക്കേണ്ടത്.
ലേഖകൻ
Dr. Shaji K Nair (RMP AM)
Fengshui Vasthu Consultant
Reiki Master, Crystal & Angel healer
Email: thejss3@gmail.com
9388166888, 9447252772
Read more : Malayalam Zodiac Signs, Malayalam Astrology Predictions