പൂജാദികാര്യങ്ങൾക്കായി ആയിരം വർഷങ്ങൾക്ക് മുൻപ് ടിബറ്റുകാർ ഉപയോഗിച്ചിരുന്നതാണ് ഓം ടിബറ്റൻ ബെൽ എന്ന മംഗളധ്വനി മുഴക്കുന്ന പുണ്യാഹ മണി. പൗരാണിക ഏഷ്യാഭൂഖണ്ഡത്തിലെ സിംഗ് മന്ത്രധ്വനികൾക്ക് ഊർജ്ജം പകരാൻ ഈ മംഗളമണികൾ മുഴക്കിയിരുന്നത്രെ. സ്വരവൈവിധ്യങ്ങൾ മാന്ത്രിക ശബ്ദത്തിൽ പ്രതിധ്വനിക്കുന്ന ഈ ജപമണി ശുഭസ്വരമാണെന്ന് വിശിഷ്യാ ചീനക്കാർ ഉദ്ഘോഷിക്കുന്നു. ദിവസവും രണ്ട് നേരം പ്രഭാത സായാഹ്നങ്ങളിൽ ഈ മണി ഗൃഹത്തിന്റെയോ ഓഫീസിന്റെയോ മുറികളിൽ മുഴക്കിയാൽ അടിഞ്ഞ് കൂടുന്ന പ്രതികൂല ഊർജ്ജകണങ്ങളെ അകറ്റി പ്രഭാപൂരിതമായ അനുകൂല ഊർജകണങ്ങളെ ആവാഹിച്ച് മംഗളകരമാക്കുന്നു. സമ്പത്തും ആരോഗ്യവും, മനസമാധാനവും പ്രദാനം ചെയ്യുന്ന ഈ മംഗളമണികൾ ദോർജ വജ്രങ്ങളുമായി ഒത്തൊരുമിച്ച് വേണം സൂക്ഷിക്കേണ്ടത് എന്ന് ഫെങ്ങ്ഷൂയി വിവരിക്കുന്നു.
ഗൃഹൈശ്വര്യത്തിന്റെ കാവൽക്കാർ
ഹൈന്ദവ പുരാണങ്ങൾ ഉദ്ഘോഷിക്കുന്ന വജ്രായുധത്തിന് സമാനമായ ഒരു ഫെങ്ങ്ഷൂയി യന്ത്രമാണ് ദോർജ വജ്രങ്ങൾ. ജ്ഞാനദീപ്തവും, അനശ്വരവുമായ ദോർജ വജ്രത്തിന്റെ ഉറവിടം താന്ത്രിക് ബുദ്ധിസത്തിന്റെ ചൈതന്യമാണ്. അജയമായ രണ്ട് വജ്രമണികളെ ഒരു ദണ്ഡിൽ സംയോജിപ്പിച്ച് നിർമിച്ചിരിക്കുന്ന ദോർജ വജ്രങ്ങൾ. യാഥാർത്ഥ്യങ്ങളുടെ സ്ഥായിയും നിർമലവുമായ സത്തയാണ് ദോർജവജ്രം പ്രതിനിധീകരിക്കുന്നത്.
ഇപ്പോൾ വിപണിയിൽ ലോഹനിർമിതമായ ദോർജ വജ്രങ്ങളും ലഭ്യമാണ്, എന്നാൽ പളുങ്കിലോ വജ്രത്തിലോ തീർത്തവയാണ് അഭികാമ്യം. നമ്മുടെ യാത്രയിലുണ്ടാകുന്ന വിഘ്നങ്ങൾ ദൂരീകരിയ്ക്കാൻ ചെറിയ ദോർജ വജ്രങ്ങൾ സൂട്കേസിലോ, മാലയുടെ ചുട്ടിയായി കഴുത്തിലണിയുകയോ ചെയ്യണം. ദോർജ വജ്രം മുഖ്യകവാടത്തിൽ പ്രദർശിപ്പിക്കുന്നതും മംഗളകരമാണ്.
ലേഖകൻ
Dr. Shaji K Nair (RMP AM)
Fengshui Vasthu Consultant
Reiki Master, Crystal & Angel healer
Email: thejss3@gmail.com
9388166888, 9447252772
Read more : Malayalam Zodiac Signs, Malayalam Astrology Predictions