തെക്ക്–പടിഞ്ഞാറ് മുറിയാണോ നിങ്ങളുടേത്? സൂക്ഷിക്കണം!!

ഫെങ്ഷൂയി പ്രകാരം ശാസ്ത്രീയ പരമായും വിദ്യാഭ്യാസപരവും സ്നേഹബന്ധത്തിന്റെയും നക്ഷത്രം 'നാല് 'ആണ്. അത് ഈ വർഷം തെക്ക് ദിക്കിലാണ് വരുന്നത് .വീട്ടിലായാലും ഓഫീസിലായാലും ഈ ദിക്ക് ഉപയോഗിക്കുന്നവർക്ക് പഠനത്തിലും ഗവേഷണത്തിലും നല്ല ഉയർച്ച ഉണ്ടാകും . പഠിക്കുന്ന കുട്ടികൾ, ഗവേഷകർ, വിവാഹം നടക്കാതിരിക്കുന്ന ആൾക്കാർ, എഴുത്തുകാർ തുടങ്ങിയവർ തെക്ക് ദിശയിലെ മുറികൾ ഉപയോഗിക്കുന്നത് നല്ലതാണ്. ഫെങ് ഷൂയി വസ്തുക്കളായ Piyoni, Tower, Duck, Ros stone തുടങ്ങിയവ തെക്ക് ദിശയുടെ ദോഷത്തെ മറ്റാൻ സഹായിക്കുന്നവയാണ്. 

വീടിന്റെ പ്രധാവാതിൽ തെക്ക്–കിഴക്ക് ആണോ? 

വീട്ടിലായാലും ഓഫിസിലായാലും അഭിവൃദ്ധിയുടെ മേഖല എന്ന് പറയുന്നത് തെക്ക്-കിഴക്ക് ആണ്. സമ്പത്ത്,  പ്രശസ്തി, സന്തോഷം, ജീവിതവിജയം എന്നിവയുടെ സ്ഥലം. നിങ്ങളുടെ വീടിന്റെയോ ഓഫീസിന്റെയോ പ്രധാന വാതിൽ തെക്ക്–കിഴക്ക് ആണെങ്കിൽ ഔദ്യോഗിക ജീവിതത്തിൽ പുരോഗതി, നിക്ഷേപങ്ങളിൽ നിന്നും സമ്പാദ്യം തുടങ്ങി എല്ലാ തരത്തിലും ഉള്ള ഭാഗ്യം നിങ്ങളിൽ എത്തിച്ചേരും. നിങ്ങളുടെ യശസ്സ് ഉയരുന്നതിന് വേണ്ടി സാധ്യമാകുന്ന രീതിയിൽ ഒക്കെ ഈ മേഖല ഉപയോഗിക്കുന്നത് നല്ലതാണ്. ഫെങ്ഷൂയി ഫൗണ്ടൻ, എർത്ത്പൊർട്ട്, ക്രിസ്റ്റൽ  എന്നിവ ഈ ഭാഗത്ത് ഉപയോഗിക്കുന്നത് ശുഭകരമാണ്. 

ശ്രദ്ധിക്കണം തെക്ക് പടിഞ്ഞാറ് !!

കഠിനാധ്വാനത്തിലൂടെ നേടിയ വിജയം, ശക്തി, അന്തസ് ,ഗൗരവം, നൈപുണ്യം' എന്നിവയെ ഉയർത്തുന്ന നക്ഷത്രം ആണ് ഫെങ്ഷൂയിൽ ആറ്. അത് ഈ വർഷം തെക്ക് –പടിഞ്ഞാറ് ദിക്കിലാണ് വരുന്നത്. നിങ്ങളുടെ തൊഴിൽപരമായുള്ള അംഗീകാരം , ഉയർച്ച എന്നിവക്ക് ഈ ദിശ വളരെ നല്ലതാണ്. ഓഫീസ് ചർച്ചകൾ മുതലായവ ഈ ഭാഗത്ത് വച്ച് നടത്താവുന്നതാണ്. 

എന്നാൽ, കേരളത്തിലെ ഒട്ടുമിക്ക വിടുകളിലും പ്രധാനകിടപ്പുമുറി കന്നിമൂലയിലായിരിക്കും. ഈ വർഷം കുറച്ച് പ്രശ്നമുള്ള ഭാഗമാണ് തെക്ക് പടിഞ്ഞാറ് ഭാഗമായ കന്നിമൂല. ഈ ദിക്കിലെ മുറി ഉപയോഗിക്കുന്ന ദമ്പതികൾക്ക് കുറച്ച് പ്രശ്നങ്ങൾ ഉണ്ടാകുവാൻ സാധ്യത ഉണ്ട്. ആറ് ചൈനീസ് നാണയങ്ങൾ മുറയിൽ തൂക്കി ഇടുന്നത് പരിഹാരമായി പറയുന്നു. 

ലേഖകൻ 

Dr. Shaji K Nair (RMP AM) 

Fengshui Vasthu Consultant 

Reiki Master, Crystal & Angel healer 

Email: thejss3@gmail.com 

9447451488, 9447252772

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions