ധനപരമായ നേട്ടങ്ങൾ, വാഹന ലാഭം; ഭാഗ്യം അനുകൂലം ഈ രാശിക്കാർക്ക്, സമ്പൂർണ സൂര്യരാശി ഫലം
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): തൊഴിലിന് അനുസൃതമായ നേട്ടങ്ങൾ ഉണ്ടാകുന്ന വാരം ആണിത്. പൊതുവെ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അധികവും സാധിക്കും. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമാണ്. സാമ്പത്തിക നേട്ടം ഉണ്ടാകും. തലവേദന, മൈഗ്രേൻ തുടങ്ങിയ അസുഖങ്ങൾ വരാനിടയുണ്ട്. ഉല്ലാസയാത്രയിൽ
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): തൊഴിലിന് അനുസൃതമായ നേട്ടങ്ങൾ ഉണ്ടാകുന്ന വാരം ആണിത്. പൊതുവെ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അധികവും സാധിക്കും. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമാണ്. സാമ്പത്തിക നേട്ടം ഉണ്ടാകും. തലവേദന, മൈഗ്രേൻ തുടങ്ങിയ അസുഖങ്ങൾ വരാനിടയുണ്ട്. ഉല്ലാസയാത്രയിൽ
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): തൊഴിലിന് അനുസൃതമായ നേട്ടങ്ങൾ ഉണ്ടാകുന്ന വാരം ആണിത്. പൊതുവെ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അധികവും സാധിക്കും. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമാണ്. സാമ്പത്തിക നേട്ടം ഉണ്ടാകും. തലവേദന, മൈഗ്രേൻ തുടങ്ങിയ അസുഖങ്ങൾ വരാനിടയുണ്ട്. ഉല്ലാസയാത്രയിൽ
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): തൊഴിലിന് അനുസൃതമായ നേട്ടങ്ങൾ ഉണ്ടാകുന്ന വാരം ആണിത്. പൊതുവെ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അധികവും സാധിക്കും. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമാണ്. സാമ്പത്തിക നേട്ടം ഉണ്ടാകും. തലവേദന, മൈഗ്രേൻ തുടങ്ങിയ അസുഖങ്ങൾ വരാനിടയുണ്ട്. ഉല്ലാസയാത്രയിൽ പങ്കെടുക്കും. പങ്കാളിക്ക് വേണ്ടി കൂടുതൽ പണം ചെലവഴിക്കും.
ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. വീട്ടിലെ അന്തരീക്ഷം അച്ചടക്കത്തോടെയും സന്തോഷത്തോടെയും നിലനിൽക്കും. പല മാർഗങ്ങളിലൂടെ പണം കൈവശം വന്നുചേരാൻ യോഗം കാണുന്നു. പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. പൂർവിക സ്വത്ത് കൈവശം വന്നു ചേരും. വിവാഹാലോചനകളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.
മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): ജോലിയിൽ ഉയർച്ച ഉണ്ടാവും. സാമ്പത്തിക നില ഭദ്രമായി തുടരും. ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം. പൊതുവെ ഗുണാധിക്യമുള്ള സമയമാണ്. ധനപരമായി പലവിധ നേട്ടങ്ങൾ ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനു ശ്രമിക്കും. വിദേശയാത്രയ്ക്ക് പരിശ്രമിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കും. നഷ്ടപ്പെട്ടെന്നു കരുതിയ ഒരു വസ്തു തിരിച്ചു കിട്ടും.
കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23): ആഴ്ചയുടെ ആരംഭത്തിൽ പല തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും പിന്നീട് അതൊക്കെ മാറി മുന്നോട്ടു പോകാൻ സാധിക്കുന്നതാണ്. കുടുംബ തർക്കത്തിൽ ഇടപെട്ട് പരിഹരിക്കാൻ ശ്രമിക്കും. ബിസിനസ് രംഗത്ത് നഷ്ടങ്ങൾ വരാൻ ഇടയുണ്ട്. ധനപരമായ ഇടപാടുകൾ സൂക്ഷമതയോടെ നടത്തുക. ആരോഗ്യനില തൃപ്തികരമായി തുടരും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.
ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാൻ സാധിക്കും. ആളുകള്‍ നിങ്ങളുടെ വ്യക്തിത്വത്തിലും സംസാരത്തിലും ആകൃഷ്ടരാകും. സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും ആദരവ് ലഭിക്കും. ബിസിനസില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ട ആവശ്യമില്ല. വാരാന്ത്യത്തിൽ കൂടുതൽ ഭാഗ്യം പ്രതീക്ഷിക്കാം. ഏറെ കാത്തിരുന്ന ഒരു സന്തോഷ വാർത്ത എത്തിച്ചേരും.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): ഏറെ നാളായി തുടർന്നിരുന്ന ചില പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകാം. വീട് നിർമാണം പൂർത്തിയാക്കാൻ സാധിക്കും. ജോലിയില്‍ തിരക്ക് കൂടും. മക്കൾക്കു വേണ്ടിയുള്ള ചെലവുകൾ അധികമാകും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടി വരാം. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകാനും ഇടയുണ്ട്. പുതിയ സംരംഭങ്ങൾക്ക് പകരം അനുകൂലമല്ല.
തുലാം രാശി (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): വീട്ടിൽ സന്തോഷവും സമാധാനവും നിലനിൽക്കും. കുടുംബവും ജോലിയും ഒരു പോലെ കൊണ്ടു പോകാൻ സാധിക്കും. വാഹനവുമായി ബന്ധപ്പെട്ട ചെലവ് വർധിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാവുന്ന കാലമാണ്. തീർഥയാത്ര നടത്തും. എതിരാളികളെ കരുതിയിരിക്കുക.
വൃശ്‌ചിക രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): കുടുംബത്തിൽ ഒരു മംഗള കർമം നടക്കാൻ ഇടയുണ്ട്. കലാരംഗത്ത് ശോഭിക്കാൻ കഴിയും. ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. സാമ്പത്തിക സ്ഥിതി ഭദ്രമായി തുടരും. പുതിയ സുഹൃത്തുക്കളെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. പല കാര്യങ്ങളും അനുകൂലമായി മാറി വരും. കാർഷിക ആദായം വർധിക്കും. അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): സഹോദര സഹായം ലഭിക്കാൻ ഇടയുണ്ട്. പെട്ടെന്നുള്ള യാത്രകൾ ആവശ്യമായി വരാം. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സാധിക്കും സാമ്പത്തിക നില ഭദ്രമായി തുടരുന്നതാണ്. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ തീരുമാനിക്കും. ഉദ്യോഗം മാറാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കും. ആരോഗ്യസ്ഥിതി തൃപ്തികരമായി തുടരും.
മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): ഏറെ നാളായി തുടര്‍ന്നിരുന്ന ചില പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കും. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക വിദ്യാർഥികൾ പഠനകാര്യങ്ങളിൽ അലസരാവാൻ ഇടയുണ്ട്. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. കലാകാരന്മാർക്ക് കൂടുതൽ അവസര ങ്ങൾ ലഭിക്കും. പണയം വെച്ച് ഉരുപിടികൾ തിരിച്ചെടുക്കാൻ സാധിക്കും.
കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): സൽക്കാരങ്ങളിലും മംഗള കർമങ്ങളിലും എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും. സാമ്പത്തികമായി അനുകൂലമായ വാരമാണിത്. പഠന കാര്യങ്ങൾക്ക് തടസ്സം നേരിടാൻ ഇവിടെയുണ്ട്. പ്രാർഥനകളും പുണ്യ കർമങ്ങളും മുടങ്ങാതെ നടത്തുക. പുതിയ കരാറുകളിൽ ഒപ്പു വയ്ക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും.
.
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): ചെലവുകൾ വർധിക്കാൻ ഇടയുണ്ട്. നേരത്തെ തീരുമാനിച്ചിരുന്ന യാത്രകൾ നടത്താൻ സാധിക്കും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. പരീക്ഷകളിൽ ഉന്നത വിജയം നേടും. ലേഖകന്മാർക്കും സാഹിത്യകാരന്മാർക്കും വാരം കൂടുതൽ ഗുണകരമാണ്. വീട് മോടി പിടിപ്പിക്കാൻ സാധിക്കും. ഭൂമി സംബന്ധമായ ഇടപാടുകൾ ലാഭകരമായി മാറും.