മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ധനപരമായി വളരെ അനുകൂലമായ കാലമായിരിക്കും. തൊഴിലുമായി ബന്ധപ്പെട്ട്ദീർഘ യാത്രകൾ വേണ്ടിവരും. പല കാര്യങ്ങൾക്കും തടസ്സം നേരിടും. രോഗബാധകൾക്കും സാധ്യത കാണുന്നു. പിതൃസ്വത്ത് ലഭിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. വ്യവഹാരങ്ങളിൽ

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ധനപരമായി വളരെ അനുകൂലമായ കാലമായിരിക്കും. തൊഴിലുമായി ബന്ധപ്പെട്ട്ദീർഘ യാത്രകൾ വേണ്ടിവരും. പല കാര്യങ്ങൾക്കും തടസ്സം നേരിടും. രോഗബാധകൾക്കും സാധ്യത കാണുന്നു. പിതൃസ്വത്ത് ലഭിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. വ്യവഹാരങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ധനപരമായി വളരെ അനുകൂലമായ കാലമായിരിക്കും. തൊഴിലുമായി ബന്ധപ്പെട്ട്ദീർഘ യാത്രകൾ വേണ്ടിവരും. പല കാര്യങ്ങൾക്കും തടസ്സം നേരിടും. രോഗബാധകൾക്കും സാധ്യത കാണുന്നു. പിതൃസ്വത്ത് ലഭിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. വ്യവഹാരങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ധനപരമായി വളരെ അനുകൂലമായ കാലമായിരിക്കും. തൊഴിലുമായി ബന്ധപ്പെട്ട് ദീർഘ യാത്രകൾ വേണ്ടിവരും. പല കാര്യങ്ങൾക്കും തടസ്സം നേരിടും. രോഗബാധകൾക്കും സാധ്യത കാണുന്നു. പിതൃസ്വത്ത് ലഭിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. വ്യവഹാരങ്ങളിൽ വിജയിക്കും. വിവാഹ ആലോചനയിൽ തീരുമാനമാകും. എതിരാളികളിൽ നിന്ന് ചില ഉപദ്രവങ്ങൾ ഉണ്ടാകാം. 

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ): കുടുംബ ജീവിതം സന്തോഷകരമാകും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും. പഠനത്തിൽ ഉത്സവം വർധിക്കും.ആരോഗ്യം തൃപ്തികരമാണ്. വരുമാനം മെച്ചപ്പെടും. ബിസിനസിൽ കൂടുതൽ ലാഭം ഉണ്ടാകും. സർക്കാരിൽ നിന്നും പ്രതീക്ഷിച്ചിരുന്ന സഹായങ്ങൾ ലഭിക്കും. ഉന്നത വ്യക്തികളുമായി ബന്ധങ്ങൾ സ്ഥാപിക്കാൻ സാധിക്കും. മാധ്യമപ്രവർത്തകർക്ക് നേട്ടങ്ങൾ ഉണ്ടാകും.

ADVERTISEMENT

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): അർഹമായ കാര്യങ്ങൾ ചോദിച്ചു വാങ്ങാൻ സാധിക്കും. ആരോഗ്യപരമായി അനുകൂല സമയമാണ്. ഉല്ലാസയാത്ര ചെയ്യും. മാനസികമായ സന്തുഷ്ടി അനുഭവപ്പെടും. കടങ്ങൾ വീട്ടുവാൻ സാധിക്കും. സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കും. മാനസിക സംഘർഷം വിട്ടുമാറും. വിദ്യാർഥികൾക്ക് പഠനത്തിൽ ശ്രദ്ധകുറയും. എതിരാളികളെ കരുതിയിരിക്കുക.

കർക്കടകം രാശി  (Cancer) (ജന്മദിനം ജൂ ൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ് വർധിക്കും. തൊഴിൽ പരമായ ബുദ്ധിമുട്ടുകൾ അവസാനിക്കും.പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. ഉത്തരവാദിത്തങ്ങൾ വർധിക്കും. വരവിനേക്കാൾ ചെലവ് അധികരിക്കും. ആരോഗ്യപരമായ വിഷമതകൾക്ക് ശമനമുണ്ടാകും. ദാമ്പത്യ ജീവിതം കൂടുതൽ ഊഷ്മളമാകും.

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): പകർച്ച രോഗങ്ങള്‍ പിടിപെടാം. ദീരഘയാത്രകള്‍ ഗുണകരമാകും. മാനസിക പിരിമുറുക്കം കുറയും. ജീവിത പങ്കാളിക്ക് ഉന്നതി ഉണ്ടാകും. കടബാധ്യത കുറയ്ക്കുവാൻ സാധിക്കും.  കർമരംഗത്ത് പ്രശ്നങ്ങളില്ല. പുതിയ വീട് നിർമാണം ആരംഭിക്കും. ആരോപണങ്ങൾ കേൾക്കാൻ ഇടയുള്ള കാര്യങ്ങളിൽ നിന്നു വിട്ടു നിൽക്കുക. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും.

കന്നി രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): പൊതുവേ ഭാഗ്യമുള്ള ഒരു വാരമാണിത്. സാമ്പത്തിക നില മെച്ചപ്പെടും. കുടുംബ ജീവിതം സമാധാനം നിറഞ്ഞതായി മാറും. മക്കളുടെ നേട്ടങ്ങളിൽ സന്തോഷിക്കാൻ സാധിക്കും. ആത്മീയ കാര്യങ്ങളില്‍ താല്പര്യം വര്‍ധിക്കും. ഇടവിട്ട്  ശാരീരികമായി അരിഷ്ടതകള്‍ നേരിടും. ബിസിനസില്‍ നിന്ന് നേട്ടം വർധിക്കും. സർക്കാരിൽ നിന്നുള്ള ആനുകൂല്യം ലഭിക്കും. 

ADVERTISEMENT

തുലാം രാശി (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): ബന്ധുക്കളുമായി ചെറിയ ഭിന്നതകൾക്കു സാധ്യത ഉണ്ട്. ലഹരിവസ്തുക്കളുടെ ഉപയോഗം ചില കുഴപ്പങ്ങൾക്ക് കാരണമാകും. സര്‍ക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. യാത്രകൾ വർധിക്കും, അടുത്ത സുഹൃത്തുക്കൾ വഴി ധന സഹായം ലഭിക്കും. മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടും. ഗൃഹനിർമാണത്തില്‍ പുരോഗതി ഉണ്ടാകും. പൊതു പ്രവർത്തനങ്ങളില്‍ വിജയം.

വൃശ്ചികം രാശി (Scorpio) (ജന്മദിനം ഒക്‌ടോ ബർ 24 മുതൽ നവംബർ 22വരെയുള്ളവർ): പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും. ദാമ്പത്യ ജീവിതം ഊഷ്മളമാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ അവസാനിക്കും. കാര്‍ഷിക മേഖലയില്‍ നിന്നു നേട്ടം. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും .വരുമാനം മെച്ചപ്പെടും. ജോലിയിൽ ഉത്തരവാദിത്തം വര്‍ധിക്കും. പരീക്ഷയിൽ മികച്ച വിജയം നേടും. കുടുംബ ജീവിതം സന്തോഷകരമാകും.

ധനു രാശി (Sagittarius) (ജന്മദിനം നവംബ ർ 23മുതൽ ഡിസംബർ 22 വരെയള്ളവർ): കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ സഫലമാകും. സുഹൃത്തിനൊപ്പം ഉല്ലാസയാത്ര ചെയ്യും. ഉപരിപഠനത്തിന് അവസരം ലഭിക്കും. വിദേശത്തു നിന്നൊരു സമ്മാനം കിട്ടും. സ്ഥാനക്കയറ്റം ലഭിക്കും. ആരോഗ്യം തൃപ്തികരമാണ്. ഓഹരി ഇടപാടുകൾ ലാഭകരമാകും. പങ്കാളിയെ സഹായിക്കേണ്ടി വരും.

മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ23 മുതൽ ജനുവരി 20വരെയുള്ളവർ): ഭാഗ്യം അനുകൂലമായ വാരമാണ് . സർക്കാരിൽ നിന്ന് ചില സഹായങ്ങൾ ലഭിക്കും. ഉന്നത വ്യക്തികളുമായുള്ള ബന്ധങ്ങൾ ഗുണകരമാകും. പുതിയ വ്യാപാരം തുടങ്ങും. കുടുംബത്തിൽ സമാധാനം നില നിൽക്കും. സാമ്പത്തിക പുരോഗതി കൈവരിക്കും. നിയമ പ്രശ്നങ്ങൾ പരിഹരിക്കും. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. വിദ്യാഭ്യാ സകാര്യങ്ങളിൽ പുരൊഗതി ഉണ്ടാകും.

ADVERTISEMENT

കുംഭം രാശി (Aquarius) (ജന്മദിനം ജനുവ രി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): പ്രതീക്ഷിച്ചിരുന്ന പണം വന്നുചേരും. പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങളുണ്ടാകും. ഉദരരോഗങ്ങൾ പിടിപെടാതെ ശ്രദ്ധിക്കുക. ഉയർന്ന ചുമതലകൾ ലഭിക്കും. ഉന്നത വ്യക്തികളിൽ നിന്ന് ചില സഹായങ്ങൾ ലഭിക്കും. വീട്ടിൽ സമാധാനം നിലനിൽക്കും. വ്യാപാരത്തിൽ നേട്ടം ഉണ്ടാകും. ഭൂമി വാങ്ങാൻ കഴിയും. ആരോഗ്യം തൃപ്തികരമാകും

മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവ രി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): പ്രവർത്തന രംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വീട് മോടി പിടിപ്പിക്കും. ബന്ധുക്കളെ സന്ദർശിക്കും. സഹോദരനെ സഹായിക്കും.സുഹൃത്തുക്കളുടെ സഹായം കിട്ടും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. ഉല്ലാസ യാത്ര ചെയ്യും. കുടുംബത്തിൽ സമാധാനം നിൽക്കും. ചില ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം.

ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
Email: rajeshastro1963@gmail.com
Phone: 9846033337

English Summary:

Discover unexpected gains for this zodiac sign in this week's comprehensive Sun Sign Horoscope by Dr. P.B. Rajesh. Explore predictions for Aries, Taurus, and more on finances, career, love, and health.