അപ്രതീക്ഷിത നേട്ടങ്ങൾ ഈ രാശിക്കാർക്ക്; സമ്പൂർണ സൂര്യരാശിഫലം
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ബന്ധുക്കളുമായി ഒത്തുചേരാനുള്ള അവസരം ഉണ്ടാകും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാവുന്ന സമയമാണിത്. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും. പൊതുവേ സമാധാനവും സന്തോഷവും നില നിൽക്കുന്ന വാരമാണിത്. ആഗ്രഹിച്ച ഭൂമി സ്വന്തമാക്കാൻ സാധിക്കും.
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ബന്ധുക്കളുമായി ഒത്തുചേരാനുള്ള അവസരം ഉണ്ടാകും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാവുന്ന സമയമാണിത്. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും. പൊതുവേ സമാധാനവും സന്തോഷവും നില നിൽക്കുന്ന വാരമാണിത്. ആഗ്രഹിച്ച ഭൂമി സ്വന്തമാക്കാൻ സാധിക്കും.
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ബന്ധുക്കളുമായി ഒത്തുചേരാനുള്ള അവസരം ഉണ്ടാകും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാവുന്ന സമയമാണിത്. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും. പൊതുവേ സമാധാനവും സന്തോഷവും നില നിൽക്കുന്ന വാരമാണിത്. ആഗ്രഹിച്ച ഭൂമി സ്വന്തമാക്കാൻ സാധിക്കും.
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ബന്ധുക്കളുമായി ഒത്തുചേരാനുള്ള അവസരം ഉണ്ടാകും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാവുന്ന സമയമാണിത്. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും. പൊതുവേ സമാധാനവും സന്തോഷവും നില നിൽക്കുന്ന വാരമാണിത്. ആഗ്രഹിച്ച ഭൂമി സ്വന്തമാക്കാൻ സാധിക്കും. ബിസിനസിൽ നിന്നും ആദായം വർധിക്കും. ആരോഗ്യം നന്നായി ശ്രദ്ധിക്കുക.
ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): കുടുംബാംഗങ്ങളുമൊത്ത് ഒരു യാത്രയ്ക്ക് സാധ്യത കാണുന്നു. ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കാൻ സാധിക്കും. മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. തൊഴിൽ രംഗത്ത് ചില അസ്വസ്ഥതകൾ ഉണ്ടാവാൻ ഇടയുണ്ട്. പുണ്യകർമങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. കലാകാരന്മാർക്ക് ശോഭിക്കാൻ പറ്റിയ കാലമാണ്. സാമ്പത്തികമായി വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.
മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): ഗുണദോഷസമ്മിശ്രമായ ഒരു വാരമാണിത്. സഹോദര സഹായം ലഭിക്കും. കർമത്തിന് അനുസൃതമായ നേട്ടങ്ങൾ കൈ വരിക്കാൻ സാധിക്കും. മുടങ്ങിക്കിടന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കും. സർക്കാരിൽ നിന്നും അർഹമായ അംഗീകാരങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാൻ സാധിക്കും. ഔദ്യോഗിക യാത്രകൾ ഗുണകരമായി മാറും.
കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുളളവർ): സൽക്കാരങ്ങളിലും മംഗള കർമങ്ങളിലും പങ്കെടുക്കാൻ സാധ്യത കാണുന്നു. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ സാധിക്കും. പഠനകാര്യങ്ങളിൽ പുരോഗതി നേടും. സാമ്പത്തിക നിലഭദ്രമായി തുടരും. മേലുദ്യോഗസ്ഥരുടെ വിരോധത്തിന് പാത്രമാകാൻ ഇടയുണ്ട്. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക.
ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): നേരത്തെ തീരുമാനിച്ചിരുന്ന യാത്രകൾ നടത്താൻ സാധിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. പുതിയ സൗഹൃദങ്ങൾ കൊണ്ടു നേട്ടം ഉണ്ടാകും. തൊഴിൽ മാറ്റത്തിന് ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കും. ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. പൊതുവേ ഈശ്വരാധീനമുള്ള ഒരു വാരമാണിത്.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന പല കാര്യങ്ങളും നേടിയെടുക്കാൻ കഴിയും. ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ സഫലമാകും. ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും. ഓഹരി ഇടപാടുകള്‍ ലാഭകരമായി മാറും. പ്രണയിതാക്കളുടെ വിവാഹം നിശ്ചയിക്കും. പുതിയ വാഹനം സ്വന്തമാക്കാനും സാധ്യത കാണുന്നു.
തുലാം രാശി (Libra) (ജന്മദിനം സെപ്‌റ്റം ബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): തൊഴിൽ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. നേരത്തെ കിട്ടേണ്ടിയിരുന്ന സാമ്പത്തിക ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടും. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കും. ഉപരിപഠനത്തിന് സാധ്യത തെളിയും. ബന്ധുക്കളിൽ നിന്നും ചില സഹായങ്ങൾ പ്രതീക്ഷിക്കാം. കുടും ബജീവിതം സന്തോഷകരമാകും. ഉല്ലാസ യാത്രയിൽ പങ്കെടുക്കും.
വൃശ്‌ചിക രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): അവിചാരിതമായ പല നേട്ടങ്ങളും കൈ വരിക്കാൻ സാധിക്കും. ഭാഗ്യം അനുകൂലമായ വാരമാണിത്. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കടബാധ്യതകൾ വീട്ടി തീർക്കാൻ സാധിക്കും. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ശ്രദ്ധിക്കുക. പൂർവിക സ്വത്ത് നിയമാനുസൃതമായി കൈവശം വന്നു ചേരും.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): ആഴ്ചയുടെ ആരംഭം അത്ര ഗുണകരം അല്ലെങ്കിലും പിന്നീടുള്ള ദിവസങ്ങൾ ശുഭകരമായി മാറുന്നതാണ്. ഒറ്റയ്ക്കുള്ള രാത്രികാല വാഹന യാത്രകൾ കഴിവതും ഒഴിവാക്കുക. നിലവിലെ ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. കുടുംബത്തിൽ ഒരു മംഗളകർമം നടക്കും. നിക്ഷേപങ്ങളിൽ നിന്നും വലിയ നേട്ടങ്ങൾ കൈവരിക്കും.
മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. അവിവാഹിതരുടെ വിവാഹകാര്യം തീരുമാനമാകും. എതിരാളികളുമായി സന്ധിയിൽ ഏർപ്പെടും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. കലാരംഗത്ത് ശോഭിക്കാൻ സാധിക്കും. പരീക്ഷയിൽ മികച്ച വിജയം നേടും. കാർഷിക രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. വീടുപണി ആരംഭിക്കാൻ സാധിക്കും.
കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): ഒരുപാട് കാലമായി കാത്തിരുന്ന പലകാര്യങ്ങളും നിറവേറാൻ സാധിക്കും. ആരോഗ്യസ്ഥിതി മെച്ചമാകും. എതിരാളികളെ വശത്താക്കാൻ സാധിക്കും. പൊതുവേ സമാധാനമുള്ള ഒരു വാരമാണിത്. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. കമിതാക്കൾക്ക് സന്തോഷിക്കാവുന്ന കാലമാണ്. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനമാകും.
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): ചെറിയ ടെൻഷനോടു കൂടിയ ദിവസങ്ങളാണ് ഈ വാരത്തിന്റെ ആരംഭത്തിൽ ഉണ്ടാവുക. ബന്ധുക്കളിൽ നിന്നും ചില എതിർപ്പുകൾ നേരിടേണ്ടി വരാം. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. നിക്ഷേപങ്ങളിൽ നിന്നും വലിയ നേട്ടങ്ങൾ ഉണ്ടാകും. തീരുമാനിച്ചിരുന്ന യാത്രകൾ മാറ്റിവയ്ക്കേണ്ടി വരും. പൊതുവേ ദൈവാധീനം ഉള്ള കാലമാണ്.